❝മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ ഓൾഡ്ട്രാഫോർഡ് കയ്യേറി, ലിവർപൂൾ മാഞ്ചസ്റ്റർ മത്സരം മാറ്റിവെച്ചു❞

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡും ലിവർപൂളും തമ്മിൽ ആയിരുന്നു ഏറ്റുമുട്ടേണ്ടിയിരുന്നത്. ഇന്ന് 9 മണിക്ക് നടൽകേണ്ടിയിരുന്ന മത്സരം ഇതുവരെയും ആരംഭിക്കാൻ സാധിച്ചിട്ടില്ല . മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ പ്രതിഷേധവുമായി ഓൾഡ്ട്രാഫോർഡ് സ്റ്റേഡിയത്തിന് അകത്ത് കയറിയതാണ് പ്രശ്നമായത്. ലിവർപൂളിനെതിരായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രീമിയർ ലീഗ് മത്സരം ഗ്ലേസർ കുടുംബത്തിനെതിരായ പ്രതിഷേധത്തെ തുടർന്ന് മാറ്റി.


പത്തായിരത്തോളം ആരാധകർ ആണ് സുരക്ഷാ ഉദ്യോഗസ്ഥരെ ഒക്കെ മറികടന്ന് സ്റ്റേഡിയത്തിലേക്ക് കയറിയത്. സൂപ്പർ ലീഗിലേക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് ചേരാൻ തീരുമാനിച്ചത് മുതൽ ഉയരുന്ന പ്രതിഷേധങ്ങളാണ് ഇപ്പോൾ ഓൾഡ്ട്രാഫോർഡിൽ എത്തി നിൽക്കുന്നത്. നേരത്തെ യുണൈറ്റഡ് ട്രെയിനുങ് ഗ്രൗണ്ടും ആരാധകർ കയ്യേറിയിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് ഉടമകളായ ഗ്ലേസേഴ്സ് ക്ലബ് വിട്ടു പോകണം എന്നാണ് ആരാധകരുടെ ആവശ്യം. ആരാധകരെ പോലീസ് സ്റ്റേഡിയത്തിൽ നിന്ന് ഒഴിപ്പിച്ചു എങ്കിലും മത്സരം മാറ്റുകയായിരുന്നു .


യുണൈറ്റഡ് ടീം താമസിക്കുന്ന ലോറി ഹോട്ടലിന് പുറത്ത് ആയിരത്തോളം പിന്തുണക്കാരുമായി ഹോട്ടലിൽ ആദ്യം പ്രതിഷേധം ആരംഭിച്ചത്.2005 ൽ ഗ്ലേസേഴ്‌സ് കുടുംബം യുണൈറ്റഡ് ഏറ്റെടുത്തത് മുതൽ ആരാധകരിൽ നിന്നും വലിയ പ്രധിഷേധങ്ങൾ ഉയർന്നിരുന്നു. യുണൈറ്റഡ് ആരാധകരിൽ വർഷങ്ങളായി തുടരുന്ന അസംതൃപ്തി അതിന്റെ ഉയർന്ന തലത്തിൽ എത്തിയിരിക്കുകയാണ്.

അടുത്തിടെ പ്രഖ്യാപിച്ചിരുന്ന സൂപ്പർ ലീഗിൽ വൈസ് ചെയർമാനായി യുണൈറ്റഡ് ഉടമ ജോയൽ ഗ്ലേസർ സ്ഥാനമേറ്റതും ആരാധകരിൽ നിന്നും വിമര്ശനം ഏറ്റുവാങ്ങുകയും ചെയ്തു. പദ്ധതിയിൽ നിന്ന് പിന്മാറാൻ നിർബന്ധിതരായ ക്ലബ്ബിന്റെ എല്ലാ ആരാധകർക്കും തുറന്ന കത്തിൽ ക്ഷമ ചോദിക്കുകയും ചെയ്തു.