❝ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറങ്ങിയിട്ടും മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയിക്കാനായില്ല❞|Manchester United

പ്രീ സീസണിലെ അവസാന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് സമനില. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറങ്ങിയ മത്സരത്തിൽ സ്പാനിഷ് ക്ലബ് റയോ വയ്യോകനോയാണ് യുണൈറ്റഡിനെ സമനിലയിൽ തളച്ചത്. ഇരു ടീമുകളും ഓരോ ഗോളുകളാണ് മത്സരത്തിൽ നേടിയത്.

ഇന്നലെ അത്ലറ്റിക്കോ മാഡ്രിഡിനോട് യുണൈറ്റഡ് പരാജയപ്പെട്ടിരുന്നു. വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് തായ്‌ലൻഡ്, ഓസ്‌ട്രേലിയ പര്യടനം നഷ്ടമായ റൊണാൾഡോ ആദ്യ പ്കുത്തി മുഴുവനായും കളിച്ചു.37-കാരന് ആദ്യ പകുതിയിൽ ഒരു അവസരം ലഭിച്ചെങ്കിലും ലഭിച്ചെങ്കിലും പെനാൽറ്റി ഏരിയയുടെ ഇടതുവശത്ത് നിന്ന് ഡോണി വാൻ ഡി ബീക്കിന്റെ പാസിൽ നിന്നുള്ള ഷോട്ട് ക്രോസ്സ് ബാറിന് മുകളിലൂടെ പോയി

റൊണാൾഡോയുടെ എറിക്സണും ഉണ്ടായിരുന്നു എങ്കിലും ആദ്യ പകുതിയിൽ യുണൈറ്റഡ് ഗോൾ നേടിയില്ല. രണ്ടാം പകുതിയിൽ സബ്ബായി എത്തിയ അമദ് ദിയാലോ ആണ് യുണൈറ്റഡിന് ലീഡ് നൽകിയത്. റൊണാൾഡോക്ക് പകരമായാണ് താരം കളത്തിലിറങ്ങിയത്.ഈ ലീഡ് അധികം താമസിയാതെ നഷ്ടപ്പെട്ടു. ഗാർസിയ ആണ് സ്പാനിഷ് ടീമിനായി സമനില നൽകിയത്.ലിസാൻഡ്രോ മാർട്ടിനെസ് അയാക്‌സിൽ നിന്നുള്ള നീക്കത്തെത്തുടർന്ന് സെന്റർ ബാക്കിൽ അരങ്ങേറ്റം കുറിച്ചു, ക്രിസ്റ്റ്യൻ എറിക്‌സണും യുണൈറ്റഡ് ടീമിൽ ഇടം നേടി.

ആറ് കളികളിൽ നിന്ന് മൂന്ന് വിജയങ്ങളും രണ്ട് സമനിലകളും ഒരു തോൽവിയുമായി യുണൈറ്റഡ് അവരുടെ പ്രീസീസൺ അവസാനിപ്പിച്ച്.ഓഗസ്റ്റ് 7-ന് ഓൾഡ് ട്രാഫോർഡിൽ ബ്രൈറ്റണിനെതിരായ മത്സരത്തോടെ പുതിയ പ്രീമിയർ ലീഗ് സീസൺ ആരംഭിക്കുന്നതിന് മുമ്പ് ടെൻ ഹാഗിന് തന്റെ കളിക്കാരെ തയ്യാറാക്കാൻ ഒരാഴ്ച കൂടിയുണ്ട്.