❝ മത്സര ശേഷം തന്റെ താരത്തിനെതിരെ
സോൾഷ്യാർ നടത്തിയത് 💔🖤 വംശീയ
അധിക്ഷേപമെന്ന് മൗറിഞ്ഞോ ❞

വിവാദങ്ങൾ നിറഞ്ഞതായിരുന്നു ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ടോട്ടൻഹാം മത്സരം.യുണൈറ്റഡ് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് വിജയിച്ച മത്സരത്തിലെ 34 ആം മിനുട്ടിൽ മാഞ്ചസ്റ്റർ നേടിയ ഗോൾ അനുവദിക്കാത്തതാണ് പ്രശ്നങ്ങൾക്ക് വഴിവെച്ചത്. അതിനിടെ ഗോൾ അനുവദിക്കാത്ത സംഭവത്തിൽ പ്രതികരണവുമായി യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ രംഗത്ത്. കവാനി നേടിയ ഗോളിന്റെ ബിൽഡ് അപ്പിൽ മക്ടോകിനെ സോണിനെ ഫൗൾ ചെയ്തത് ആയിരുന്നു പ്രശ്നമായത്‌.

എന്നാൽ റഫറിയുടെ തീരുമാനം തെറ്റായിരുന്നു എന്ന് ഒലെ ഗണ്ണാർ സോൾഷ്യാർ പറഞ്ഞു. ഡൈവ് ചെയ്ത് ഏറെ സമയം സോൺ ഗ്രൗണ്ടിൽ കടന്നിരുന്നു. തന്റെ മകൻ ആയിരുന്നു ഇങ്ങനെ ഡൈവ് ചെയ്തത് എങ്കിൽ മകന് ഭക്ഷണം പോലും നൽകില്ലായിരുന്നു എന്ന് ഒലെ പറഞ്ഞു. അത് ലജ്ജാകരമായതാണെന്നും ഒലെ പറഞ്ഞു.

എന്നാൽ ഒലെയുടെ വാക്ക് സംസ്കാരമില്ലാത്തത് ആണ് എന്ന് ജോസെ മൗറിഞ്ഞോ പറഞ്ഞു. സൊണിന്റെ പിതാവ് ഒലെയെക്കാൾ നല്ലതാണ് എന്നും മക്കൾക്ക് ഭക്ഷണം കൊടുകുക അത്യാവശയമാണെന്നും മൗറിഞ്ഞോ ഒലെയെ പരിഹസിച്ചു കൊണ്ട് പറഞ്ഞു. ഇന്നലത്തെ തോൽവിയോടെ ടോട്ടൻഹാമിന്റെ അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗിനി യോഗ്യത നേടാമെന്ന പ്രതീക്ഷകൾക്ക് മങ്ങലേറ്റു .

നിലവിൽ പോയിന്റ് ടേബിളിൽ ഏഴാം സ്ഥാനത്താണ് അവർ.എന്നാൽ സംഭവത്തെത്തുടർന്ന് സോഷ്യൽ മീഡിയയിൽ സോണിനു “വംശീയ അധിക്ഷേപം” അനുഭവപ്പെട്ടതായി ടോട്ടൻഹാം പിന്നീട് വെളിപ്പെടുത്തി. ഇതിനെതിരെ ടോട്ടൻഹാം ശക്തമായി പ്രതികരിക്കുകയും സോണിനു ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.

Leave A Reply

Your email address will not be published.

We would like to show you notifications for the latest news and updates.
Dismiss
Allow Notifications