❝മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്ത സീസണിലെ പ്രധാന ലക്ഷ്യം ഈ ഇംഗ്ലീഷ് യുവ താരം ❞

ഈ സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മികച്ച പ്രകടനം നടത്തിയ യുവ താരങ്ങളിൽ ഒരാളാണ് വെസ്റ്റ് ഹാം മിഡ്ഫീൽഡർ ഡെക്ലാൻ റൈസ്. അടുത്ത സീസണിൽ യുണൈറ്റഡിന്റെ പ്രധാന ടാർഗെറ്റുകളിൽ ഒന്നായാണ് റൈസിനെ കണക്കാക്കുന്നത്.സോൽസ്‌ജെയറിന്റെ തന്ത്രപരമായ പദ്ധതികൾക്ക് അനുയോജ്യമായ താരമായാണ് 22 കാരനെ കാണുന്നത്. ഈ സീസണിൽ മികച്ചൊരു ഡിഫെൻസിവ് മിഡ്ഫീല്ഡറുടെ അഭാവം യുണൈറ്റ നിരയിൽ മുഴച്ചു നിൽക്കുന്നുണ്ടായിരുന്നു.

ഡിഫെൻസിവ് മിഡ്ഫീൽഡറായും ,സെന്റർ ബാക്കായും ഒരു പോലെ തിളങ്ങുന്ന താരമാണ് റൈസ്. പുറത്തു വരുന്ന പുതിയ റിപോർട്ടുകൾ അനുസരിച്ച് ഇപ്പോൾ വെസ്റ്റ് ഹാമിൽ ലോണിലുള്ള യുണൈറ്റഡ് സ്‌ട്രൈക്കർ ജെസ്സി ലിംഗാർഡുമായി ഒരു സ്വാപ്പ് ഡീലിന് ശ്രമിക്കുന്നുണ്ട്.കുറച്ചു വർഷങ്ങൾ കൊണ്ട് തന്നെ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച പ്രതിരോധ മിഡ്ഫീൽഡർമാരിലൊരാളായി ഡെക്ലാൻ റൈസ് വളർന്നു. 100 മില്യൺ ഡോളറിലധികം ഉള്ള വിലയാണ് 22 കാരൻ വെസ്റ്റ് ഹാം പ്രതീക്ഷിക്കുന്നത്. യുണൈറ്റഡ് മിഡ്ഫീൽഡിന് ഒരു മുതൽ കൂട്ട് തന്നെയാവും ഈ ഇംഗ്ലണ്ട് ഇന്റർനാഷണൽ.


ചെൽസി അക്കാദമിയുടെ കളിച്ചു വളർന്ന റൈസ് 2014 ൽ വെസി ഹാമിലെത്തി. ആദ്യ രണ്ടു വർഷം വെസ്റ്റ് ഹാമിന്റെ യൂത്ത് ടീമിനൊപ്പം ചിലവഴിച്ച റൈസ് 2017 -2017 സീസണിൽ പ്രീമിയർ ലീഗിൽ അരങ്ങേറ്റം കുറിച്ചു. 2017 -2018 ടീമിൽ സ്ഥിരംഗമായി മാറിയ റൈസ് കുറഞ്ഞ വർഷങ്ങൾ കൊണ്ട് തന്നെ ലീഗിൽ ഏറ്റവും മികച്ച മിഡ്ഫീൽഡറായി മാറി. പ്രീമിയർ ലീഗിലെ മികച്ച പ്രകടനങ്ങൾ 2019 ൽ ഇംഗ്ലണ്ട് ദേശീയ ടീമിലേക്കുള്ള വിളിയെത്തി.