റയലിന് സമനില കുരുക്ക് : റാഷ്‌ഫോഡിന്റെ ഗോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് : ഗോൾ വർഷവുമായി ആഴ്‌സണൽ : അപ്രതീക്ഷിത തോൽവിയുമായി എസി മിലാൻ

ഇന്നലെ സാന്റിയാഗോ ബെർണബ്യൂവിൽ റയൽ മാഡ്രിഡിനെ ജിറോണ 1-1ന് സമനിലയിൽ തളച്ചെങ്കിലും നിലവിലെ ചാമ്പ്യന്മാർ ലാലിഗയിൽ തങ്ങളുടെ അപരാജിത കുതിപ്പ് നിലനിർത്തി ബാഴ്‌സലോണയെക്കാൾ ഒരു പോയിന്റിന്റെ ലീഡ് നിലനിർത്താനും സാധിച്ചു.ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം, എഴുപതാം മിനിറ്റിൽ വിനീഷ്യസ് ജൂനിയറിലൂടെ റയൽ സ്കോറിംഗ് തുറന്നെങ്കിലും 10 മിനിറ്റിനുള്ളിൽ ക്രിസ്ത്യൻ സ്റ്റുവാനി പെനാൽറ്റിയിലൂടെ അവരുടെ ലീഡ് റദ്ദാക്കി.

റഫറിയുടെ വിവാദ തീരുമാനങ്ങൾ റഫറിക്ക് തിരിച്ചടിയാവുകയും ചെയ്തു.ഗോൾ രഹിതമായ ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും അവസരങ്ങൾ ലഭിച്ചു .കരീം ബെൻസെമയുടെ അഭാവത്തിൽ ആക്രമണംറോഡ്രിഗോ ആക്രണമണം നയിച്ചത്. ഏറെ കാത്തിരിപ്പിന് ശേഷം 70 ആം മിനുട്ടിൽ ഫെഡറിക്കോ വാൽവെർഡെയുടെ പാസിൽ നിന്നും വിനീഷ്യസ് ജൂനിയർ റയലിനെ മുന്നിലെത്തിച്ചു. 80 ആം മിനുട്ടിൽ മാർക്കോ അസെൻസിയോയുടെ കയ്യിൽ തട്ടിയതിനു ജിറോണയ്ക്ക് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചു, റയൽ താരങ്ങൾ പ്രതിഷേധിച്ചെങ്കിലും റഫറി തീരുമാനം മാറ്റിയില്ല.

തിബോട്ട് കോർട്ടോയിസിനെ കീഴടക്കി സ്റ്റുവാനി പെനാൽറ്റി ഗോളാക്കി മാറ്റി. 90 ആം മിനുട്ടിൽ റോഡ്രിഗോ റയലിന്റെ വിജയ ഗോൾ നേടിയെങ്കിലും ജിറോണ ഗോൾകീപ്പർ പൗലോ ഗസാനിഗ പന്തിന്റെ നിയന്ത്രണം ഏറ്റെടുത്തതോടെ റഫറി ഗോൾ അനുവദിച്ചില്ല.രണ്ടാം മഞ്ഞക്കാർഡ് ലഭിച്ച് അധികസമയത്ത് മധ്യനിര താരം ടോണി ക്രൂസ് പുറത്ത് പോവുകയും ചെയ്തു.

ഇംഗ്ലീഷ് പ്രീമിയർ വെസ്റ്റ് ഹാമിനെ എതിരില്ലാത്ത ഒരു കീഴടക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്.ആദ്യ പകുതിയിൽ ഏറെക്കുറെ അവസരങ്ങൾ സൃഷ്ടിക്കാൻ പാടുപെട്ടതിന് ശേഷം 38-ാം മിനിറ്റിൽ ക്രിസ്റ്റ്യൻ എറിക്സന്റെ ക്രോസിൽ നിന്ന് ഒരു ഹെഡറിലൂടെ റാഷ്ഫോർഡ് ഗോൾ നേടി.തന്റെ ക്ലബിനായി മാർക്കസ് റാഷ്ഫോർഡിന്റെ നൂറാം ഗോൾ കൂടിയയായിരുന്നു ഇത്.ടോട്ടൻഹാമിനെതിരെ പകരക്കാരനായി ഇറങ്ങാൻ വിസമ്മതിക്കുകയും മത്സരം നേരത്തെ ഉപേക്ഷിക്കുകയും ചെയ്ത ക്രിസ്റ്റ്യാനോ റൊണാൾഡോ പ്രീമിയർ ലീഗിൽ യുണൈറ്റഡിനായി തുടങ്ങി. റൊണാൾഡോക്കൊപ്പം ഹാരി മഗ്വയറും ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചു. 81 ആം മിനുട്ടിൽ ഡേവിഡ് ഡി ഹിയയുടെ മികച്ച സേവുകൾ യുണൈറ്റഡിന്റെ രക്ഷക്കെത്തി. 87 ആം മിനുട്ടിൽ ഫ്രഡിന്റെ ഹെഡ്ഡർ പോസ്റ്റിൽ തട്ടി മടങ്ങുകയും ചെയ്തു. ഈ വിജയത്തോടെ 23 പോയിന്റുമായി ചെൽസിയെ മറികടന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു.

എമിറേറ്റ്‌സിൽ നോട്ടിംഗ്‌ഹാം ഫോറസ്റ്റിനെതിരെ തകർപ്പൻ ജയവുമായി ആഴ്‌സണൽ. റെയ്‌സ് നെൽസൺ ഇരട്ട ഗോളുകളുടെ പിൻബലത്തിൽ 5 -0 ത്തിനാണ് ആഴ്‌സണൽ വിജയം കരസ്ഥമാക്കിയത്.ആദ്യ മിനിറ്റുകളിൽ തന്നെ ബുക്കായോ സാക്കയുടെ ക്രോസിൽ ഫോർവേഡ് ഗബ്രിയേൽ മാർട്ടിനെല്ലി ഹെഡ് ചെയ്ത് സ്‌കോറിംഗ് തുറന്നു.രണ്ടാം പകുതിയിൽ മൂന്ന് മിനിറ്റ് മാത്രം വ്യത്യാസത്തിൽ നെൽസൺ രണ്ട് ഗോളുകൾ കൂട്ടിച്ചേർത്തു. 57 ആം മിനുട്ടിൽ സെൻസേഷണൽ ലോംഗ് റേഞ്ച് സ്‌ട്രൈക്കിലൂടെ തോമസ് പാർട്ടി സ്കോർ 4 -0 ആക്കിഉയർത്തി.78-ാം മിനിറ്റിൽ മാർട്ടിൻ ഒഡെഗാഡിന്റെ ഗോളിലൂടെ ഗോൾ പട്ടിക തികച്ചു.ഇറ്റലിയിൽ കുത്തേറ്റ ആക്രമണത്തിൽ പരിക്കേറ്റ മോൺസയിൽ ലോണിൽ പോയ സഹതാരം പാബ്ലോ മാരിക്ക് ഈ വിജയം സമർപ്പിച്ചു. 12 മത്സരങ്ങളിൽ നിന്നും 31 പോയിന്റുമായി ആഴ്‌സണൽ ഒന്നാം സ്ഥാനത്താണ്.

രണ്ടാം സീരി എ യിൽ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങി എസി മിലാൻ.ടോറിനോ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് മിലാനെ പരാജയപ്പെടുത്തിയത്.12 കളികളിൽ നിന്ന് 26 പോയിന്റുള്ള മിലാൻ മൂന്നാം സ്ഥാനത്താണ്, രണ്ടാം സ്ഥാനത്തുള്ള അറ്റലാന്റയേക്കാൾ ഒരു പോയിന്റ് താഴെയാണ്.35-ാം മിനിറ്റിൽ ഡിഫൻഡർ കോഫി ജിദ്‌ജിയിലൂടെ ടൊറിനോ അപ്രതീക്ഷിത ലീഡ് നേടി.രണ്ട് മിനിറ്റിനുശേഷം അലക്സി മിറാൻചുക്ക് ടോറിനോയുടെ ലീഡ് ഇരട്ടിയാക്കി.67-ാം മിനിറ്റിൽ ജൂനിയർ മെസിയസിലൂടെ മിലാൻ തിരിച്ചടിച്ചു.17 സീരി എ എവേ മത്സരങ്ങളിൽ തോൽവിയറിയാതെ ടോറിനോയുടെ കുതിപ്പ് അവസാനിപ്പിക്കാൻ മിലാന് വ്യക്തമായ അവസരങ്ങൾ ഇല്ലായിരുന്നു.യൂറോപ്പിലെ അഞ്ച് ലീഗുകളിൽ ഏറ്റവും ദൈർഘ്യമേറിയതാണിത്.

Rate this post