മാഞ്ചസ്റ്റർ യുണൈറ്റഡിൽ ജാഡൺ സാഞ്ചോ കിതക്കുന്നു ; ഒലെയുടെ കീഴിൽ ഒന്നും ചെയ്യാനാവാതെ മുൻ ഡോർട്ട്മുണ്ട് സൂപ്പർ താരം

നീണ്ട രണ്ടു വർഷത്തെ ശ്രമത്തിനു ശേഷമാണ് ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്നും ജഡോൺ സാഞ്ചോയെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കുന്നത്.85 മില്യൺ യൂറോക്ക് 2026 വരെയാണ് യുവ താരം കരാർ ഒപ്പുവെച്ചത്. ഇരു ക്ലബ്ബുകളും തമ്മിൽ നടന്ന എണ്ണമറ്റ ചർച്ചകൾക്ക് ശേഷമാണ് ഡോർട്ട്മുണ്ട് അവരുടെ സ്റ്റാർ മാനെ വിട്ടയക്കാൻ സമ്മതിച്ചത്. ഈ ചെറു പ്രായത്തിൽ തന്നെ ലോക ഫുട്ബോളിലെ മികച്ച താരങ്ങളുടെ ഗണത്തിൽ പെടുത്താവുന്ന ഇംഗ്ലീഷ് താരം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തന്റെ ഗുണ നിലവാരം കൊണ്ടുവരാൻ സാധിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കിയിരുന്നത് . ഇംഗ്ലണ്ടിൽ നിന്നുള്ള ഏറ്റവും പ്രഗത്ഭരായ യുവാക്കളിൽ ഒരാളാണ് ജാദോൺ സാഞ്ചോ, അടുത്ത കുറച്ച് സീസൺ കൊണ്ട് തന്നെ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാകാനുള്ള കഴിവുള്ള താരം കൂടിയാണ്.

ബുണ്ടസ് ലീഗയിൽ ഡോർട്മുണ്ടിനായി അത്ഭുതങ്ങൾ കാണിച്ച ജേഡൻ സാഞ്ചോയ്ക്ക് ഇംഗ്ലണ്ടിലേക്കുള്ള തിരിച്ചുവരവ് അത്ര സുഖകരമായ അനുഭവമല്ല ഇതുവരെ. വൻ തുകയ്ക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എത്തിയ സാഞ്ചോയ്ക്ക് താൻ ഭയന്ന ഏറ്റവും മോശം തുടക്കമാണ് മാഞ്ചസ്റ്ററിൽ ലഭിച്ചിരിക്കുന്നത്. മാഞ്ചസ്റ്ററിനായി 10 മത്സരങ്ങൾ ഇതുവരെ കളിച്ചിട്ട് ഒരു ഗോളോ ഒരു അസിസ്റ്റോ സംഭാവന ചെയ്യാൻ സാഞ്ചോയ്ക്ക് ആയിട്ടില്ല. ഡോർട്മുണ്ടിനായി ഒരു മത്സരത്തിൽ ഒരു ഗോൾ കോണ്ട്രിബ്യുഷൻ എങ്കിലും ശരാശരി നൽകിയിരുന്ന താരമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ജേഴ്സിയിൽ വിയർക്കുന്നത്.റാഫേൽ വരാനെയും ക്രിസ്റ്റ്യാനോ റൊണാൾഡോയും പോലുള്ള സൂപ്പർ താരങ്ങളുടെ വരവ് സാഞ്ചോയുടെ വരവിന്റെ തിളക്കവും ഗ്ലാമറും നഷ്ട്പെടുത്തി.മുൻ ഡോർട്ട്മുണ്ട് സ്റ്റാർ മാന് പലപ്പോഴും യുണൈറ്റഡിന്റെ ആദ്യ ഇലവനിൽ സ്ഥാനം കണ്ടെത്താൻ തന്നെ സാധിക്കുന്നില്ല.

കളിച്ച മത്സരങ്ങളിൽ ഇരു വിങ്ങുകളിലും താരത്തെ പരീക്ഷിച്ചെങ്കിലും യുണൈറ്റഡിൽ ഒരു സ്ഥിരം പൊസിഷൻ കണ്ടെത്താൻ സാഞ്ചോക്കായിട്ടില്ല. ഓൾഡ് ട്രാഫോർഡിൽ മേസൺ ഗ്രീൻവുഡ്, ആൻറണി മാർഷ്യൽ, ജെസ്സി ലിൻഗാർഡ്, ജുവാൻ മാതാ തുടങ്ങിയ നിരവധി താരങ്ങളോട് മത്സരിച്ചു വേണം സാഞ്ചോക്ക് ആദ്യ ടീമിൽ ഇടം നേടാൻ.നിരവധി ഓപ്ഷനുകൾ ഉള്ളതിനാൽ സോൾഷ്യറിന്റെ ആകർഷിക്കാനുള്ള അവസരങ്ങൾ ഉണ്ടാക്കിയെടുത്താൽ മാത്രമേ സാഞ്ചോക് പിടിച്ചു നില്ക്കാൻ സാധിക്കു.സാഞ്ചോ അവസരങ്ങൾ സൃഷ്ടിക്കാൻ പാടുപെടുന്നു എന്നതാണ് പ്രധാന കാര്യം. തന്റെ ഇഷ്ട സ്ഥാനമായ വലതു വിങ്ങിൽ താരത്തിന് കളിക്കാനാവുന്നില്ല.

ജർമ്മനിയിൽ തിളങ്ങി നിൽക്കുന്ന താരങ്ങൾ ഇംഗ്ലണ്ടിൽ എത്തുമ്പോൾ മുമ്പും സംഭവിച്ചിട്ടുള്ള കാര്യമാണ് സാഞ്ചോയുടെ കാര്യത്തിലും സംഭവിക്കുന്നത്. ഇംഗ്ലണ്ടിലെ വേഗതയോടും ഫിസിക്കൽ ചാലഞ്ചുകളോടും പിടിച്ചു നിൽക്കാൻ ബുണ്ടസ് ലീഗയിൽ നിന്ന് വരുന്ന താരങ്ങൾ കഷ്ടപ്പെടാറുണ്ട്. കഴിഞ്ഞ സീസണിൽ വെർണറും ഹവേർട്സും ചെൽസിക്കായി താളം കണ്ടെത്താൻ കഷ്ടപ്പെട്ടിരുന്നു‌. മുമ്പ് ബുണ്ടസ് ലീഗിലെ മികച്ച താരങ്ങളായിരിക്കെ പ്രീമിയർ ലീഗിൽ എത്തിയ കഗാവയും മികിതാര്യനും ഒക്കെ ഇംഗ്ലീഷ് ഫുട്ബോളുമായി ഇണങ്ങാൻ കഷ്ടപ്പെടുന്നത് മുമ്പ് കണ്ടതാണ്.എന്നാൽ ഇംഗ്ലണ്ടിൽ തന്നെ കളിച്ചു വളർന്ന സാഞ്ചോയുടെ മോശം ഫോമിന് കാരണം ഒലെയുടെ ടാക്ടിക്സ് ആണെന്നാണ് ഫുട്ബോൾ നിരീക്ഷകർ പറയുന്നത്.

2017 ൽ ബോറുസിയ ഡോർട്മുണ്ടിൽ ചേരുന്നതിനു ശേഷം താരത്തിന്റെ വളർച്ച പെട്ടെന്ന് തന്നെയായിരുന്നു. കഴിഞ്ഞ സീസണിൽ ഡോർട്ട്മുണ്ടിനെ മൂന്നാം സ്ഥാനത്തെത്തിക്കുന്നതിൽ ഈ വലതു വിങ്ങർ 8 ഗോളുകൾ നേടുകയും 13 അസിസ്റ്റുകൾ നൽകുകയും ചെയ്തു. ഈ സീസണിൽ സാഞ്ചോയുടെ പാസിംഗ് കൃത്യത ഏകദേശം 82.4% ആയിരുന്നു ശ്രമിച്ച പകുതി ഡ്യുവലുകളിലും വിജയിച്ചു.ആക്ര മണാത്മക കഴിവുള്ള ഒരു ക്ലാസ് ആക്റ്റാണ് ജാദോൺ സാഞ്ചോ.പന്ത് കൈവശം ഇല്ലാത്തപ്പോളും പോസിഷനിങ്ങിൽ മികവ് പുലർത്തിയിട്ടുണ്ട്.കഴിഞ്ഞ 4 സീസണുകളിൽ, യൂറോപ്പിലെ മികച്ച 5 ലീഗുകളിലെ ഒരു കളിക്കാരനും ജാദോൺ സാഞ്ചോയേക്കാൾ നേരിട്ടുള്ള ഗോൾ പങ്കാളിത്തം നേടിയിട്ടില്ല. കഴിഞ്ഞ സീസണുകളിൽ ഡോർട്ട്മുണ്ടിന്റെ എല്ലാ മുന്നേറ്റങ്ങളും സാഞ്ചോയെ കേന്ദ്രീകരിച്ചായിരുന്നു.

Rate this post