മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഓൾഡ്‌ട്രാഫൊർഡിൽ സമനിലയിൽ പൂട്ടി എവർട്ടൺ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ സമനിലയിൽ തളച്ച് എവർട്ടൺ. ഓൾഡ്‌ട്രാഫൊർഡിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ നേടിയാണ് സമനിലയിൽ പിരിഞ്ഞത്. തുടർച്ചയായ രണ്ടു തോൽവിക്ക് ശേഷം ച്യമ്പ്യൻസ് ലീഗിൽ വിയ്യ റയലിനെതിരെ ജയത്തോടെ തീറ്റിച്ചു വന്നെങ്കിലും സ്വന്തം ഗ്രൗണ്ടിൽ സമനിലയിൽ കുരുങ്ങിയിരിക്കുകയാണ്.സൂപ്പർ താരങ്ങളെ ടീമിലെത്തിച്ചിട്ടും പുതിയ സീസണിലെ മോശം തുടക്കം മാറ്റമില്ലാതെ തുടരുന്നു.

റൊണാൾഡോയെ ബെഞ്ചിൽ ഇരുത്തിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് കളി തുടങ്ങിയത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ മികച്ച രീതിയിലാണ് യുണൈറ്റഡ് കളിച്ചു തുടങ്ങിയത്. ആറാം മിനുട്ടിൽ ആന്റണി മാർഷ്യലിന് അവസരം ലഭിച്ചു.യുണൈറ്റഡിന്റെ ആദ്യ നല്ല അവസരം വന്നത് കവാനിയുടെ ഹെഡറിൽ നിന്നായിരുന്നു. ഫ്രെഡിന്റെ ക്രോസിൽ നിന്ന് വന്ന ഹെഡർ ഡൈവിലൂടെ പിക്ക്ഫോർഡ് രക്ഷിച്ചു. 33 ആം മിനുട്ടിൽ ഗ്രേയുടെ ഗോളെന്ന് ഉറച്ച ഷോട്ട് മനോഹരമായി ഡി ഗിയ രക്ഷപെടുത്തി.

43 ആം മിനുട്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നിലെത്തി. ബ്രൂണോ ഫെർണാണ്ടസിൽ നിന്നുള്ള പാസിൽ നിന്നും ആന്റണി മാർഷ്യലാണ് ഗോൾ നേടിയത്. രണ്ടാം പകുതിയിൽ യുണൈറ്റഡ് റൊണാൾഡോയെയും സാഞ്ചോയെയും രംഗത്തിറക്കി. എന്നാൽ 65 ആം മിനുട്ടിൽ ആൻഡ്രെ ടൗൺസെൻഡിന്റെ ഫിനിഷിലൂടെ എവർട്ടൺ സമനില നേടി. ഗോൾ വീണതോടെ യുണൈറ്റഡ് ഉണർന്നു കളിച്ചെങ്കിലും ഫലമുണ്ടായില്ല.

85ആം മിനുട്ടിൽ യെറി മിനയിലൂടെ എവർട്ടൺ വിജയ ഗോൾ നേടിയെങ്കിലും വാർ ഓഫ്സൈഡ് വിധിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡ് അവസാന നിമിഷം വരെ വിജയ ഗോളിനായി ശ്രമിച്ചു എങ്കിലും ഒരു ഫലവും ഉണ്ടായില്ല.ഈ സമനില മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഏഴു മത്സരങ്ങളിൽ നിന്ന് 14 പോയിന്റുമായി ലീഗിൽ രണ്ടാം സ്ഥാനത്ത് നിർത്തുകയാണ്. എവർട്ടണും 14 പോയിന്റാണ് ഉള്ളത്.

Rate this post