❝യുവേഫ ചാമ്പ്യൻസ് ലീഗ് കളിക്കാനായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻഡർ അലക്സ് ടെല്ലസ് ക്ലബ് വിടുന്നു❞|Alex Telles 

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ബ്രസീലിയൻ ലെഫ്റ്റ് ബാക്ക് അലക്സ് ടെല്ലസ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ഒരുങ്ങുന്നു. 2020ൽ ഏറെ പ്രതീക്ഷകളോടെ മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തിയ ബ്രസീൽ താരം ടീമിൽ വേണ്ടത്ര അവസരങ്ങൾ ലഭിക്കാത്തതിനെ തുടർന്ന് ടീം വിടാനൊരുങ്ങുകയാണ്.

മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഇതുവരെ 30 മത്സരങ്ങളിൽ അലക്സ് ടെല്ലസ് കളിച്ചിട്ടുണ്ട്. 2020/21 യുവേഫ ചാമ്പ്യൻസ് ലീഗിൽ പിഎസ്‌ജിക്കെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിനായി അലക്സ് ടെല്ലസ് അരങ്ങേറ്റം കുറിച്ചു.സ്പാനിഷ് ക്ലബ് സെവിയ്യ അലക്സ് ടെല്ലസിനെ സൈൻ ചെയ്യാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അലക്‌സ് ടെല്ലസിന്റെ മുൻ ക്ലബ് പോർട്ടോയ്ക്കും അദ്ദേഹത്തോട് താൽപ്പര്യമുണ്ടായിരുന്നുവെങ്കിലും പോർച്ചുഗീസ് ക്ലബ് ഇതുവരെ ഔദ്യോഗിക ബിഡുകളൊന്നും നടത്തിയിട്ടില്ലാത്തതിനാൽ, ബ്രസീലിയൻ ലെഫ്റ്റ് ബാക്ക് സ്പാനിഷ് ക്ലബിലേക്ക് പോകുമെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

സെവിയ്യയും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിലുള്ള ചർച്ചകൾ അവസാന ഘട്ടത്തിലെത്തിയെന്നും അലക്സ് ടെല്ലസിന് ഈ നീക്കത്തിൽ താൽപ്പര്യമുണ്ടെന്നും ഫുട്ബോൾ ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു.മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇംഗ്ലണ്ട് ലെഫ്റ്റ് ബാക്ക് ലൂക്ക് ഷാ മോശം ഫോമാണ് പോർട്ടോയിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് അലക്സ് ടെല്ലെസിനെ സൈൻ ചെയ്യാൻ കാരണമായത്.15.4 മില്യൺ പൗണ്ടിനാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് അലക്‌സ് ടെല്ലസിനെ സ്വന്തമാക്കിയത്. എന്നാൽ അലക്‌സ് ടെല്ലസ് ടീമിൽ എത്തിയപ്പോഴേക്കും ലൂക്ക് ഷാ തന്റെ പൂർണ്ണ ഫോമിലേക്ക് തിരിച്ചെത്തിയിരുന്നു.

ലൂക്ക് ഷാ മാഞ്ചസ്റ്റർ യുണൈറ്റഡിനായി മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നത് തുടരുന്നതിനാൽ പ്ലെയിംഗ് ഇലവനിൽ അലക്സ് ടെല്ലസിന്റെ സാധ്യതകൾ കുറയാൻ തുടങ്ങിയിരിക്കുന്നു.ഈ സാഹചര്യത്തിലാണ് അലക്സ് ടെല്ലസ് ടീം വിടാൻ ഒരുങ്ങുന്നത്. സെവിയ്യയുടെ ആദ്യ ഇലവനിലെ സ്ഥിരം കളിക്കാരനായി ഈ വർഷത്തെ ലോകകപ്പിനുള്ള ബ്രസീൽ ടീമിൽ ഇടം നേടാനും അലക്സ് ടെല്ലസ് ലക്ഷ്യമിടുന്നു. അലക്‌സ് ടെല്ലസ് മുമ്പ് ബ്രസീലിയൻ ക്ലബ്ബുകളായ യുവന്റ്യൂഡ്, ഗ്രെമിയോ, ടർക്കിഷ് ക്ലബ് ഗലാറ്റസറേ, ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാൻ, പോർച്ചുഗീസ് ക്ലബ് പോർട്ടോ എന്നിവയ്ക്കായി കളിച്ചിട്ടുണ്ട്.