❝🔥🌞ആകാശവും🌎 ഭൂമിയും നീക്കേണ്ടി വന്നാലും ഇവരെ✍️🤩ടീമിലെത്തിക്കണം…❞🔥🚩ചെങ്കോട്ടയുടെ ഈ ഡീൽ👍 നടന്നാൽ അത് ചരിത്രമായി മാറും

ലോക ഫുട്ബോളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും സ്ഥാപിച്ച പാരമ്പര്യത്തിന്റെ ആത്യന്തിക പിൻഗാമികളായാണ് പാരീസ് സെന്റ് ജെർമെയ്ൻ സൂപ്പർതാരം കൈലിയൻ എംബപ്പേയും ബോറുസിയ ഡോർട്മണ്ട് സ്‌ട്രൈക്കർ എർലിംഗ് ഹാലാൻഡിനെയും കണക്കാക്കുന്നത്. നിലവിൽ ആധുനിക ഫുട്ബോളിലെ ഏറ്റവും മികച്ച ഗോൾ സ്കോറർമാരിൽ രണ്ടു പേരാണ് ഇരുവരും.ഒരുകാലത്ത് യൂറോപ്പിൽ ആധിപത്യം പുലർത്തിയിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ സ്വാധീനം തിരികെ കൊണ്ടുവരുന്നതിനുള്ള ശ്രമത്തിലാണ്.

പ്രീമിയർ ലീഗിലും യൂറോപ്പിലും പഴയ പാരമ്പര്യത്തിൽ എത്തണമെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് എംബാപ്പയോ , ഹാലണ്ടിനെയോ പോലെയുള്ള ലോകോത്തര താരങ്ങളെ സ്വന്തമാക്കേണ്ടി വരുമെന്നാണ് മുൻ ക്ലബ് ഇതിഹാസം റിയോ ഫെർഡിനാന്റ് അഭിപ്രായപ്പെടുന്നത്.ഈ സീസണിൽ ടീമിന്റെ പ്രകടനത്തിൽ പ്രകടമായ മാറ്റം വരുത്തിയതിന് ഓലെ ഗുന്നാർ സോൽസ്‌ജെയറിനെ പ്രശംസിക്കാനും ഫെർഡിനാന്റ് മറന്നില്ല. അവസാന സീസണിൽ നിന്നും വ്യത്യസ്തമായി യുണൈറ്റഡ് ഈ സീസണിൽ മെച്ചപെട്ടിയുണ്ടെന്നു ഫെർഡിനാൻഡ് ഫൈവ് യൂട്യൂബ് ചാനലിനോട് പറഞ്ഞു.

ഹാരി മാഗ്വെയറിനെ പങ്കാളിയാക്കാൻ ഒരു സെൻട്രൽ ഡിഫെൻഡറുടെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി. “യുണൈറ്റഡ് കൂടുതൽ മെച്ചപ്പെടേണ്ടതുണ്ട് , തീർച്ചയായും ഒരു സെന്റർ ബാക്ക്, ഒരു കമാൻഡിംഗ് സെന്റർ ബൈക്കിനെ വേഗത്തിൽ വാങ്ങേണ്ടതുണ്ട്,” ഫെർഡിനാന്റ് പറഞ്ഞു. അടുത്ത സീസണിൽ ൽ റയൽ മാഡ്രിഡ് പ്രതിരോധ താരം റാഫേൽ വരാനെ ഓൾഡ് ട്രാഫോർഡിൽ എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.ഈ സീസണിൽ മാൻ യുണൈറ്റഡിന്റെ ആക്രമണ വീര്യത്തെക്കുറിച്ചും ഫെർഡിനാന്റ് സംസാരിച്ചു.സോൾസ്‌ജെയറിന്റെ പദ്ധതികളിൽ എഡിൻസൺ കവാനിയുടെ പങ്ക് നിഷേധിക്കാനാവാത്തതാണെന്നു ഫെർഡിനാൻഡ് അഭിപ്രായപ്പെട്ടു.


“എർലിംഗ് ഹാലാൻഡിനെയോ കൈലിയൻ എംബപ്പെയെയോ പോലെയുളള താരങ്ങളെ ലഭ്യമാണെങ്കിൽ, നിങ്ങൾക്ക് അവരെ മറ്റെവിടെയെങ്കിലും പോകാൻ അനുവദിക്കാൻ പാടില്ല , അവരെ ഇവിടെ എത്തിക്കുന്നതിന് ആകാശവും ഭൂമിയും നീക്കേണ്ടതുണ്ടെങ്കിൽ അതും ചെയ്യണം .” ഫെർഡിനാൻഡ് അഭിപ്രായപ്പെട്ടു. ഈ രണ്ടു താരങ്ങളുടെയും അസാധാരണമായ ഗോൾ സ്‌കോറിംഗ്ഓൾഡ്‌ട്രാഫൊർഡിൽ വലിയ മാറ്റങ്ങൾ കൊണ്ട് വരും ഫെർഡിനാൻഡ് കൂട്ടിച്ചേർത്തു.

മാൻ യുണൈറ്റഡിലേക്കുള്ള ഹാലാൻഡ് കൈമാറ്റത്തെക്കുറിച്ചുള്ള ചർച്ചകൾ രഹസ്യമല്ല. 2020 ജനുവരിയിൽ ട്രാൻസ്ഫർ വിൻഡോയിൽ മാൻ യുണൈറ്റഡും ആർ‌ബി സാൽ‌സ്ബർഗും നിരവധി ചർച്ചകൾ നടത്തിയെങ്കിലും കരാറിലെത്താൻ സാധിച്ചില്ല ഹാലാൻഡ് ബോറുസിയ ഡോർട്മുണ്ടിൽ ചേരുകയും ചെയ്തു. ജർമ്മനിയിലേക്ക് എത്തിയതിനു ശേഷം എല്ലാ മത്സരങ്ങളിലുമായി 44 മത്സരങ്ങളിൽ നിന്നും 43 ഗോളുകൾ ഈ 20 കാരൻ നേടി.

ലിവര്പൂളിലേക്കും , റയൽ മാഡ്രിഡിലേക്കുള്ള നീക്കവുമായി എംബപ്പെയെ പ്രധാനമായും ബന്ധിപ്പിച്ചിരിക്കുന്നു.ഇയ്യാൾ മാനേജർ സിനെഡിൻ സിഡാനെ 22 വയസുകാരനെ ടീമിലെത്തിക്കാൻ കൂടുതൽ താല്പര്യം കാണിക്കുന്നുണ്ട് . ചാമ്പ്യൻസ് ലീഗിൽ ബാഴ്‌സലോണയ്‌ക്കെതിരെ ഹാട്രിക്ക് നേടിയ ഫ്രഞ്ച് സൂപ്പർ സ്റ്റാർ തന്റെ മൂല്യത്തിൽ വൻ കുതിച്ചുചാട്ടം കണ്ടു.