❝ യൂറോ 🏆⚽ കഴിയുന്നതോടെ ✍️💰
വമ്പന്മാർ റാഞ്ചാൻ 🇮🇹🔥കാത്തിരിക്കുന്ന ഐറ്റം ❞

തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന ഇറ്റലി യൂറോ 2020ല്‍ പ്രീക്വാര്‍ട്ടറിലെത്തുന്ന ആദ്യ ടീമായി മാറിയിരിക്കുകയാണ്. ആദ്യ കളിയില്‍ തുര്‍ക്കിയേയും രണ്ടാം മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനേയും മറികടന്ന ഇറ്റലി തുടര്‍ച്ചയായ 29-ാം മത്സരത്തിലും തോല്‍വി അറഞ്ഞില്ല. മാത്രവുമല്ല, കഴിഞ്ഞ 10 മത്സരങ്ങളിലും ഒരു ഗോളുപോലും വഴങ്ങിയതുമില്ല.2020 ഒക്ടോബറിൽ നെതർലൻഡിന്റെ ഡോണി വാൻ ഡി ബീക്ക് ആണ് അവസാനമായി ഇറ്റാലിയൻ വല കുലുക്കിയത് . കഴിഞ്ഞ രണ്ടു മത്സരങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ കിരീടം നേടാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള ടീമായി അസൂറികൾ മാറി കഴിഞ്ഞു. പ്രതിരോധത്തിലും ,മധ്യനിരയിലും, മുന്നേറ്റത്തിലും ഒന്നിനൊന്നു മികച്ച പ്രകാനമാണ് അവർ പുറത്തെടുക്കുന്നത്

സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ ഇരട്ട കോളുകളുമായി ഇറ്റലിയുടെ പുതിയ ഹീറോ ആയിരിക്കുകയാണ് 23 കാരൻ മിഡ്ഫീൽഡർ മാനുവെല്‍ ലോക്കാട്ടെല്ലി. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും മിഡ്ഫീൽഡിൽ ബാരെല്ല, ജോർജിഞ്ഞോ, ലോക്കാട്ടെല്ലി ത്രയം മികച്ച പ്രകടനം തന്നെയാണ് പുറത്തെടുത്തത്. പരിക്കേറ്റ മാർകോ വെറാറ്റിക്ക് പകരം ആദ്യ ഇലവനിൽ സ്ഥാനം നേടിയ ലോക്കാട്ടെല്ലി പിഎസ്ജി താരത്തിന്റെ വിടവ് നികത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്.ഇന്നലെ രണ്ടു ഗോളുകള്‍ സ്വിസ് വലയില്‍ അടിച്ചുകയറ്റിയതോടെ ലോക്കാട്ടെല്ലി ലോകഫുട്‌ബോള്‍ പ്രേമികളുടെ മനസിലുടക്കിക്കഴിഞ്ഞു. ഒരിക്കല്‍ ഇറ്റാലിയന്‍ ടീം എസി മിലാന്‍ ഒഴിവാക്കിയ താരമാണ് ലോക്കാട്ടെല്ലി. നിലവിൽ സസോളോയ്ക്കുവേണ്ടി സീരി എ യില്‍ കളിക്കുന്നു.

ഈ സീസണിൽ ഇറ്റാലിയൻ സിരി എയിൽ സസ്സുവോലോ വേണ്ടി നടത്തിയ പ്രകടനത്തോടെ യൂറോപ്പിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള മിഡ്ഫീൽഡറായി ലോക്കറ്റെല്ലി മാറി. ഈ സീസണിൽ സസുവോളോയുടെ എല്ലാ കളികളും ഈ 23 കാരൻ മിഡ്ഫീൽഡറെ ചുറ്റിപറ്റിയിട്ടുള്ളതായിരുന്നു. യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച സാങ്കേതിക മിഡ്‌ഫെൽഡർമാരിൽ ഒരാളാണ് ലോക്കറ്റെല്ലി. ഒരു ടീമിനെ മുഴുവൻ നിയന്ത്രിക്കാൻ കഴിവുള്ള താരം മികച്ച പാസ്സിങ്ങും വിഷനും കൈമുതലായ ആധുനിക മിഡ്ഫീൽഡറാണ്.

മികച്ച പാസിംഗ് കഴിവുള്ള താരം ലോങ്ങ് പാസ്സുകളും ഷോർട് പാസ്സുകളും ഒരു പോലെ കൈകാര്യം ചെയ്യാൻ മിടുക്കനാണ്.ഒരു പ്രതിരോധ മിഡ്ഫീല്ഡറുടെ റോളിലും തിളങ്ങുന്ന താരം ടാക്കിളുകളിലും പന്ത് ഹോൾഡ് ചെയ്യാനും മിടുക്കനാണ്.ആവശ്യമുള്ളപ്പോൾ ബോക്സ്-ടു-ബോക്സ് മിഡ്ഫീൽഡറായും ലോക്കറ്റെല്ലി മാറും.മധ്യനിരയില്‍ കളിമെനയുന്ന ലോക്കാട്ടെല്ലി 2015-16 കാലയളവിലാണ് മിലാനുവേണ്ടി അരങ്ങേറിയത്. പിന്നീട് മിലാന്‍ സസോളോയ്ക്ക് ലോണില്‍ നല്‍കി. 2018ല്‍ സസോളോ ലോക്കാട്ടെല്ലിയെ ടീമില്‍ സ്ഥിരപ്പെടുത്തുകയും ചെയ്തു.

ഇറ്റാലിയന്‍ കോച്ച് റോബര്‍ട്ടോ മാന്‍സീനിക്ക് ലോക്കോട്ടെല്ലിയില്‍ വിശ്വാസമുണ്ട്. അതുകൊണ്ടുതന്നെയാണ് യൂറോ ടീമില്‍ അവസരം നല്‍കിയത്. ഇരട്ട ഗോളോടെ ലോക്കാട്ടെല്ലി കോച്ചിന്റെ വിശ്വാസം കാക്കുകയും ചെയ്തു. യുവന്റസ് അടക്കമുള്ള പ്രമുഖ ടീമുകള്‍ ഇപ്പോള്‍ ലോക്കാട്ടെല്ലിക്ക് പിറകെയാണ്. സമ്മര്‍ ട്രാന്‍സ്ഫറില്‍ താരത്തെ ടീമിലെത്തിക്കാന്‍ ആഴ്‌സണലും ശ്രമം തുടങ്ങിയിട്ടുണ്ട്. യൂറോയിലൂടെ മറ്റൊരു താരത്തിന്റെ ഉദയം കൂടിയാണ് കഴിഞ്ഞദിവസം റോമിലെ ഒളിമ്പിക്‌സ് സ്റ്റേഡിയത്തില്‍ കണ്ടത്.

2012 ൽ മരിയോ ബലോടെല്ലി, ജർമ്മനി, 1996 ൽ റഷ്യക്കെതിരായ പിയർ‌ലൂഗി കാസിരാഗി എന്നിവയ്ക്ക് ശേഷം യൂറോയിൽ ഇറ്റലിക്ക് വേണ്ടി ഇരട്ട ഗോളുകൾ നേടുന്ന മൂന്നാമത്തെ കളിക്കാരനായി 23 കാരനായ ഇറ്റാലിയൻ മിഡ്ഫീൽഡർ മാറി. മത്സര ശേഷം നടന്ന പത്ര സമ്മേളത്തിനിടയിൽ റൊണാൾഡോയുടെ മാതൃക പിന്തുടർന്ന് കൊക്കോകോള കുപ്പികൾ എടുത്തു മാറ്റുകയും ചെയ്തിരുന്നു.