യൂറോ കപ്പിൽ തിളങ്ങിയ ഇറ്റാലിയൻ താരം ഇനി യുവന്റസിനായി ബൂട്ടകെട്ടും

യൂറോ കപ്പിൽ ഇറ്റലിക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയ സസ്സുവോലോ മിഡ്ഫീൽഡർ മാനുവൽ ലോക്കറ്റെല്ലിയെ യുവന്റസ് സ്വന്തമാക്കി. കഴിഞ്ഞ സീസൺ അവസാനത്തോടെ യുവന്റസിന്റെ റഡാറിലുളള താരമായിരുന്നു മിഡ്ഫീൽഡർ.35 ദശലക്ഷം പൗണ്ടിന്റെ കരാറിനാണ് താരത്തെ യുവന്റസ് സ്വന്തമാക്കിയത്. 2026 വരെയുള്ള അഞ്ചു വർഷത്തെ കരാറിലാണ് ലോക്കറ്റെല്ലിയെ യുവന്റസ് സ്വന്തമാക്കിയത്.യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ തന്റെ രാജ്യത്തിനായി നടത്തിയ അസാധാരണമായ പ്രകടനത്തെ തുടർന്ന് നിരവധി വമ്പൻ ക്ലബ്ബുകൾ താരത്തിനായി രംഗത്തെത്തിയിരുന്നു.

യൂറോ കപ്പിൽ ഇറ്റലിക്ക് വേണ്ടി അഞ്ച് മത്സരങ്ങളിൽ രണ്ട് തവണ ലോക്കറ്റെല്ലി ഗോൾ നേടി.കഴിഞ്ഞ സീസണിൽ ക്ലബ് തലത്തിലും മിഡ്ഫീൽഡർ മികച്ച പ്രകടനം കാഴ്ചവെച്ചു. സസ്സുലോയ്‌ക്കായി 34 മത്സരങ്ങളിൽ നാല് ഗോളുകളും മൂന്ന് അസിസ്റ്റുകളും 23 കാരൻ നേടി. യുവന്റസിലേക്കുള്ള വരവ് താരത്തിന്റെ കഴിവ് കൂടുതൽ ഉയരങ്ങളിലെത്തും. ഒരിക്കല്‍ ഇറ്റാലിയന്‍ ടീം എസി മിലാന്‍ ഒഴിവാക്കിയ താരമാണ് ലോക്കാട്ടെല്ലി. കഴിഞ്ഞ സീസണിൽ ഇറ്റാലിയൻ സിരി എയിൽ സസ്സുവോലോ വേണ്ടി നടത്തിയ പ്രകടനത്തോടെ യൂറോപ്പിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള മിഡ്ഫീൽഡറായി ലോക്കറ്റെല്ലി മാറി.

കഴിഞ്ഞ സീസണിൽ സസുവോളോയുടെ എല്ലാ കളികളും ഈ 23 കാരൻ മിഡ്ഫീൽഡറെ ചുറ്റിപറ്റിയിട്ടുള്ളതായിരുന്നു. യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച സാങ്കേതിക മിഡ്‌ഫെൽഡർമാരിൽ ഒരാളാണ് ലോക്കറ്റെല്ലി. ഒരു ടീമിനെ മുഴുവൻ നിയന്ത്രിക്കാൻ കഴിവുള്ള താരം മികച്ച പാസ്സിങ്ങും വിഷനും കൈമുതലായ ആധുനിക മിഡ്ഫീൽഡറാണ്.മികച്ച പാസിംഗ് കഴിവുള്ള താരം ലോങ്ങ് പാസ്സുകളും ഷോർട് പാസ്സുകളും ഒരു പോലെ കൈകാര്യം ചെയ്യാൻ മിടുക്കനാണ്.ഒരു പ്രതിരോധ മിഡ്ഫീല്ഡറുടെ റോളിലും തിളങ്ങുന്ന താരം ടാക്കിളുകളിലും പന്ത് ഹോൾഡ് ചെയ്യാനും മിടുക്കനാണ്.ആവശ്യമുള്ളപ്പോൾ ബോക്സ്-ടു-ബോക്സ് മിഡ്ഫീൽഡറായും ലോക്കറ്റെല്ലി മാറും.

മധ്യനിരയില്‍ കളിമെനയുന്ന ലോക്കാട്ടെല്ലി 2015-16 കാലയളവിലാണ് മിലാനുവേണ്ടി അരങ്ങേറിയത്. പിന്നീട് മിലാന്‍ സസോളോയ്ക്ക് ലോണില്‍ നല്‍കി. 2018ല്‍ സസോളോ ലോക്കാട്ടെല്ലിയെ ടീമില്‍ സ്ഥിരപ്പെടുത്തുകയും ചെയ്തു.2012 ൽ മരിയോ ബലോടെല്ലി, ജർമ്മനി, 1996 ൽ റഷ്യക്കെതിരായ പിയർ‌ലൂഗി കാസിരാഗി എന്നിവയ്ക്ക് ശേഷം യൂറോയിൽ ഇറ്റലിക്ക് വേണ്ടി ഇരട്ട ഗോളുകൾ നേടുന്ന മൂന്നാമത്തെ കളിക്കാരനായി 23 കാരനായ ഇറ്റാലിയൻ മിഡ്ഫീൽഡർ മാറി.