❝മാറക്കാന🏟🇧🇷സ്റ്റേഡിയത്തിനു✍️👑 ഇതിഹാസ താരത്തിന്റെ
പേര്😍✌️നൽകാൻ അധികൃതർ, എന്നാൽ🇧🇷ബ്രസീലില്‍ നിന്നും എതിര്‍പ്പ് ശക്തം❞

ഫുട്ബോളിന്റെ ചരിത്രം പേറുന്ന സ്റ്റേഡിയങ്ങളിലൊന്നാണ് ബ്രസീലിലെ പ്രശസ്തമായ മാറക്കാന സ്റ്റേഡിയം. 2014 ലെ വേൾഡ് കപ്പിലെ ഫൈനലിന് സാക്ഷ്യം വഹിച്ചതും മാറക്കാന സ്റ്റേഡിയമായിരുന്നു. ഇതിനിടയിൽ പ്രശസ്തമായ സ്റ്റേഡിയത്തിന്റെ പേര് മാറ്റാനൊരുങ്ങുന്നു എന്ന വാർത്തകൾ പുറത്തു വന്നിരുന്നു.എന്നാൽ പേര് മറ്റുന്നതിനെതിരെ വൻ എതിർപ്പും നേരിടേണ്ടി വരുന്നുണ്ട്.ഫുട്‌ബോളിലെ എക്കാലത്തേയും മികച്ച ഫുട്‌ബോള്‍ താരമാണ് പെലെ എന്ന് പറഞ്ഞാല്‍ ബ്രസീലിയന്‍ ജനത സമ്മതിച്ചേക്കും. എന്നാല്‍ മാറക്കാന സ്റ്റേഡിയത്തിന് പെലെയുടെ പേര് നല്‍കാം എന്നതിനോട് യോജിക്കാന്‍ അവര്‍ക്കാവുന്നില്ല.

എഡ്‌സന്‍ അരാന്റസ് ഡോ നാസിമെന്റോ-റെയ് പെലെ സ്റ്റേഡിയം എന്നാണ് മാറക്കാന സ്റ്റേഡിയത്തിന്റെ പേര് മാറ്റാന്‍ ഒരുങ്ങുന്നത്. മൂന്ന് വട്ടം ബ്രസീലിനെ ലോക കിരീടത്തില്‍ മുത്തമിട്ട താരത്തെ ഇതിലൂടെ ആദരിക്കാന്‍ റിയോ ഡി ജനേറോ ഗവര്‍ണര്‍ അനുമതി നല്‍കിയാല്‍ മാറക്കാനയുടെ പേര് മാറും.1950 ലോകകപ്പിനായി ഇതുപോലൊരു സ്‌റ്റേഡിയം നിര്‍മിക്കുന്നതിന്റെ ആവശ്യം ചൂണ്ടിക്കാണിച്ച് മുന്‍പില്‍ നിന്ന് ബ്രസീലിയന്‍ സ്‌പോര്‍ട്‌സ് റൈറ്ററിന്റെ പേരിലാണ് സ്റ്റേഡിയം, ജേര്‍ണലിസ്റ്റ മരിയോ ഫില്‍ഹോ.

റിയോ നഗരത്തോട് ചേര്‍ന്ന് തന്നെ സ്‌റ്റേഡിയം നിര്‍മിക്കണം എന്ന വികാരം ജനങ്ങള്‍ക്കുള്ളില്‍ ജേര്‍ണല്‍ ഡോസ് സ്‌പോര്‍ട്‌സിലൂടെയാണ് ഫില്‍ഹോ നിറച്ചത്. ബ്രസീലിന്റെ ഫുട്‌ബോള്‍ സംസ്‌കാരത്തില്‍ പെലെയ്ക്കുള്ള പ്രാധാന്യം അറിയാം. എന്നാല്‍ തന്റെ മുത്തച്ഛന്റെ പേര് മാറ്റുന്നത് യുക്തിരഹിതമാണെന്ന് ഫില്‍ഹോയുടെ കൊച്ചുമകന്‍ പറയുന്നു. രണ്ട് ലോകകപ്പുകളില്‍ ബ്രസീലിന്റെ പ്രധാന വേദിയായിരുന്നു മാരക്കാന. 2016 ഒളിംപിക്‌സിലെ ഉദ്ഘാടന ചടങ്ങുകള്‍ നടന്നതും ഇവിടെയാണ്.

1969 നവംബര്‍ 19നാണ് പെലെ റിയോ സ്‌റ്റേഡിയത്തില്‍ തന്റെ 1000ാമത്തെ ഗോള്‍ തികച്ചത്. 1957 ജൂലൈ ഏഴിന് പെലെ ബ്രസീലിന് വേണ്ടി 16ാം വയസില്‍ അരങ്ങേറ്റം കുറിച്ചതും മാറക്കാനയിലാണ്. എന്നാല്‍ പെലെയുടെ വിസ്മയിപ്പിക്കുന്ന പന്താട്ടം സാവോ പോളോയ്ക്ക് പുറത്ത് സാന്റോസിലാണ് പിറന്നിട്ടുള്ളത്.78,000 കാണികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതാണ് മാറക്കാന. സ്റ്റേഡിയത്തിന്റെ പേര് മാറ്റുന്ന കാര്യത്തില്‍ റിയോ ഗവര്‍ണര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. സാന്റോസ് സ്‌റ്റേഡിയത്തിന് പെലെയുടെ പേര് നല്‍കണമെന്നും, മാറക്കാനയുടെ പേര് മാറ്റരുതെന്നും ആവശ്യം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്.