❝ 1982 ലോകകപ്പിൽ 🔵🔴 ബാഴ്‌സയുടെ 🏟 തട്ടകത്തിൽ
ഡീഗോ👕⚽ അണിഞ്ഞിറങ്ങിയ അർജന്റീനയുടെ
ആ ആ ചരിത്ര ജേഴ്‌സി ലേലത്തിനെത്തുന്നു ❞

ലോകം കണ്ട എക്കാലത്തെയും മികച്ച താരമായ അർജന്റീനിയൻ ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ 2020 നവംബറിലാണ് ഫുട്ബോൾ ആരധകരെ കണ്ണീരിലാഴ്ത്തി ലോകത്തോട് വിട പറഞ്ഞത്. ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾക്ക് ഒരു പിടി മധുരമുള്ള ഓർമ്മകൾ ബാക്കിയാക്കിയാണ് മറഡോണ മടങ്ങിയത്.ഡീഗോ മറഡോണയുടെ മരണം ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർക്ക് കനത്ത പ്രഹരമാണ് അദ്ദേഹത്തിന്റെ വിടവാങ്ങൽ നൽകിയത്. മറഡോണയുടെ ഓർമ്മകൾ നിലനിർത്തുന്നതിനായി ലോകമെമ്പാടും അദ്ദേഹം ഉപയോഗിച്ച പല വസ്തുക്കളും ഓർമയായി സൂക്ഷിച്ചു വെച്ചിട്ടുണ്ട്.

1982 ലോകകപ്പിൽ അർജന്റീനയുടെ ആദ്യ മത്സരത്തിൽ ബൽജിയത്തിനെതിരെ മറഡോണ ധരിച്ചിരുന്ന ജഴ്സിയാണു മോഹവിലയ്ക്കു സ്വന്തമാക്കാൻ അവസരമൊരുങ്ങുന്നത്. ഒരു അർജന്റീനിയൻ മാധ്യമപ്രവർത്തകനാണ് ഇതുവരെ ജഴ്സി കൈവശം വച്ചിരുന്നത്. മറഡോണയുടെ ഒപ്പോടു കൂടിയ ജഴ്സി 2 ലക്ഷം ഡോളറിനടുത്ത് (ഏകദേശം 1.49 കോടി രൂപ) തുക നേടുമെന്നാണു കരുതപ്പെടുന്നത്. മത്സരത്തിൽ മറഡോണ ഗോളടിച്ചില്ലെങ്കിലും അർജന്റീന 1–0നു ജയിച്ചു. സ്പാനിഷ് ക്ലബ് എഫ്സി ബാഴ്സലോണയുടെ മൈതാനമായ ന്യൂ ക്യാമ്പിലായിരുന്നു മത്സരം.


ലോകകപ്പിനു തൊട്ടു മുൻപാണു ലോക റെക്കോർഡ് ട്രാൻസ്ഫർ തുകയ്ക്കു മറഡോണ അർജന്റീന ക്ലബ് ബൊക്ക ജൂനിയേഴ്സിൽ നിന്ന് ബാർസയിലെത്തിയത്. 1982 ലോകകപ്പിൽ അർജന്റീന 2–ാം റൗണ്ടിൽ തന്നെ പുറത്തായെങ്കിലും അടുത്ത ലോകകപ്പിൽ മറഡോണയുടെ ക്യാപ്റ്റൻസിയിൽ അർജന്റീന ലോകകപ്പ് നേടി. സെമിഫൈനലിൽ ബൽജിയത്തിനെതിരെ മറഡോണ ഇരട്ടഗോൾ നേടിയ കളിയിൽ അർജന്റീന 2–0നു ജയിച്ചിരുന്നു.

കഴിഞ്ഞ വർഷം തന്റെ 60–ാം വയസ്സിൽ മറഡോണ അന്തരിച്ചത്. അതിനുശേഷം അദ്ദേഹവുമായി ബന്ധപ്പെട്ട സ്മരണികകൾക്ക് ലേലവിപണിയിൽ ആവശ്യം വർധിച്ചിരുന്നു. 1986-ൽ ഇംഗ്ലണ്ടിനെതിരായ കുപ്രസിദ്ധമായ ലോകകപ്പ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ മറഡോണ ധരിച്ചിരുന്ന ജേർസിക്ക് ഏകദേശം 2 മില്യൺ യുഎസ് ഡോളർ (A2.6 ദശലക്ഷം ഡോളർ) ) വിലയിട്ടിരുന്നത്.