❝ ചെൽസിക്കെതിരെ ⚽🚫 രണ്ടാം പാദം
കളിക്കില്ല കാരണം ✍️📩 മാഴ്‌സലോക്ക്
വേറെ ജോലിയുണ്ട് ❞

റയൽ മാഡ്രിഡ് ഫുൾബാക്കായ മാർസെലോയ്ക്ക് ചാമ്പ്യൻസ് ലീഗിലെ നിർണായക മത്സരം നഷ്ടമായേക്കും. പരിക്ക് കൊണ്ടോ സസ്പെൻഷൻ കൊണ്ടോ ഒന്നുമല്ല മാർസെലോയ്ക്ക് ചെൽസിക്ക് എതിരായ രണ്ടാം പാദം നഷ്ടമാകുന്നത്. പകരം തിരഞ്ഞെടുപ്പ് ഡ്യൂട്ടി ഉള്ളത് കൊണ്ടാണ്. മാഡ്രിഡിൽ അടുത്ത ആഴ്ച നടക്കുന്ന തിരഞ്ഞെടുപ്പിൽ ഇലക്ഷൻ ഓഫീസറായി ജോലി ചെയ്യാൻ ഗവണ്മെന്റ് തിരഞ്ഞെടുത്തവരിൽ ഒരാളാണ് മാർസെലോ.

മാഡ്രിഡ് തിരഞ്ഞെടുപ്പിൽ ചുമതലകൾക്കായി വിളിച്ചതിനാൽ ബ്രസീൽ പ്രതിരോധക്കാരന് ടീമംഗങ്ങളോടൊപ്പം ലണ്ടനിലേക്ക് പോകാൻ കഴിയില്ല.സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ചെൽസിക്കെതിരെ റയൽ മാഡ്രിഡിന്റെ യുസിഎൽ രണ്ടാം പാദം മെയ് 5 ബുധനാഴ്ച നടക്കും.അടുത്തയാഴ്ച ചെൽസിക്കെതിരായ യുസി‌എൽ രണ്ടാം ലെഗ് സെമി ഫൈനലിൽ റയൽ മാഡ്രിഡിന് മാർസെലോയുടെ സീവനം നഷ്ടമാകുമെന്ന് എൽ മുണ്ടോയുടെ റിപ്പോർട്ടുകൾ പറയുന്നു.


അടുത്ത മെയ് 4 ചൊവ്വാഴ്ച നടക്കുന്ന മാഡ്രിഡ് അസംബ്ലിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ മാർസലോയെ ഒരു പോളിംഗ് സ്റ്റേഷന്റെ ഓഫീസറായി തെരെഞ്ഞെടുത്തുവെന്നും എൽ മുണ്ടോ റിപ്പോർട്ട് ചെയ്തു.മാർസെലോ നേരത്തെ തന്നെ സ്പാനിഷ് പൗരത്വം എടുത്തിരുന്നു. സ്പാനിഷ് പൗരന്മാർക്ക് ഇത്തരം തിരഞ്ഞെടുപ്പ് ഡ്യൂട്ടികൾ ഉണ്ടാകും. മുമ്പും ഫുട്ബോൾ താരങ്ങൾക്ക് ഇങ്ങനെ ഇലക്ഷൻ ഡ്യൂട്ടി ലഭിച്ചിട്ടുണ്ട്. പക്ഷെ അപ്പോഴൊക്കെ മത്സരം ഉണ്ടെങ്കിൽ താരങ്ങൾക്ക് ഇളവ് കൊടുക്കാറുണ്ട്. ഇപ്പോൾ മാർസലോയ്ക്കും ആ ഇളവ് കൊടുക്കും എന്നാണ് റയൽ മാഡ്രിഡ് പ്രതീക്ഷിക്കുന്നത്‌.

ചൊവ്വാഴ്ച ചെൽസിക്കെതിരായ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചിരുന്നു വെറ്ററൻ ലെഫ്റ്റ് ബാക്ക്. ഫ്രഞ്ച് ലെഫ്റ്റ് ബാക്ക് ഫെർലാന്റ് മെൻഡിക്ക് പരിക്ക് പറ്റിയതോടെയാണ് മാഴ്‌സെലോക്ക് അവസരം ലഭിച്ചത്.രണ്ട് വർഷം മുമ്പ് തെരെഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച ലെവാന്റെ ഗോൾകീപ്പർ ഐറ്റർ ഫെർണാണ്ടസിനെ ലാ ലീഗ മത്സരം കാരണം തിരഞ്ഞെടുപ്പ് ചുമതലയിൽ നിന്ന് ഒഴിവാക്കിയിരുന്നു.