‘ഫുട്ബോൾ നിങ്ങളെ സ്നേഹിക്കുന്നു, ഞങ്ങളും അങ്ങനെ തന്നെ’, റൊണാൾഡോക്ക് പിന്തുണയുമായി മാഴ്‌സെലോ |Cristiano Ronaldo

മാഞ്ചസ്റ്റർ യുണൈറ്റഡും അവരുടെ പോർച്ചുഗീസ് സ്‌ട്രൈക്കർ ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിലുള്ള പ്രശ്നങ്ങൾ കൂടുതൽ വഷളായികൊണ്ടിരിക്കുകയാണ്.12 വർഷത്തിന് ശേഷം 2021-ൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയ റൊണാൾഡോക്ക് കാര്യങ്ങൾ അത്ര സുഖകരമായിരുന്നില്ല.

യുണൈറ്റഡുമായുള്ള റൊണാൾഡോയുടെ ആദ്യ സീസൺ വളരെ മികച്ചതായതിനാൽ ഒരു വർഷത്തേക്ക് കൂടി കരാർ നീട്ടിയേക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നെങ്കിലും നിലവിലെ അവസ്ഥയിൽ 37 കാരനെ ഒഴിവാക്കുവാൻ ഒരുങ്ങുകയാണ് ഇംഗ്ലീഷ് ക്ലബ്.2021-22 പ്രീമിയർ ലീഗ് പട്ടികയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആറാം സ്ഥാനത്തെത്തിയതോടെ, അവർക്ക് 2022-23 ചാമ്പ്യൻസ് ലീഗ് യോഗ്യത നഷ്ടമായി. ഇതോടെ ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ യോഗ്യതയുള്ള ഏത് ടീമിലേക്കും പോകാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ താൽപര്യം പ്രകടിപ്പിച്ചു.എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ മാനേജർ എറിക് ടെൻ ഹാഗ് ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ ഭാവി പദ്ധതികളുടെ ഭാഗമാണെന്നും അദ്ദേഹത്തെ യുണൈറ്റഡിൽ നിലനിർത്തുകയും ചെയ്തു.

എന്നാൽ സീസണിന്റെ തുടക്കം മുതൽ ടെൻ ഹാഗ് റൊണാൾഡോയെ പകരക്കാരനായി ഉപയോഗിച്ചു. ഇതിൽ റൊണാൾഡോ നിരാശനായെങ്കിലും അദ്ദേഹം അത് പരസ്യമായി പ്രകടിപ്പിച്ചില്ല.ടോട്ടൻഹാം ഹോട്സ്പറിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിൽ റൊണാൾഡോയുടെ അതിരുകടന്ന പെരുമാറ്റം ടെൻ ഹാഗും മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജ്മെന്റുമായുള്ള ബന്ധത്തെ മോശമായി ബാധിച്ചു.ഇതിന് പിന്നാലെയാണ് റൊണാൾഡോ തന്റെ ഇൻസ്റ്റഗ്രാം ഹാൻഡിൽ തന്റെ ഭാഗം വ്യക്തമാക്കി കുറിപ്പ് പങ്കുവെച്ചത്. ഈ പോസ്റ്റിന്റെ കമന്റ് ബോക്സിൽ അദ്ദേഹത്തെ ആശ്വസിപ്പിക്കാനും പിന്തുണയ്ക്കാനും നിരവധി ആളുകൾ എത്തി.

അവരിൽ ബ്രസീലിയൻ ലെഫ്റ്റ് ബാക്ക് റൊണാൾഡോയുടെ മുൻ റയൽ മാഡ്രിഡ് സഹതാരം മാർസെലോയും ഉണ്ടായിരുന്നു. “എപ്പോഴും കൂടെയുണ്ട് സഹോദരാ!! ഫുട്ബോൾ നിങ്ങളെ സ്നേഹിക്കുന്നു, ഞങ്ങളും അങ്ങനെ തന്നെ,” മാഴ്സെലോ അഭിപ്രായപ്പെട്ടു. മാഴ്സലോയും റൊണാൾഡോയും ഇപ്പോഴും വളരെ അടുത്ത സുഹൃത്തുക്കളാണ്.ഇരുവരും വിജയകരമായ ഒമ്പത് വർഷം മാഡ്രിഡിൽ സഹതാരങ്ങളായിരുന്നു, ഒപ്പം നാല് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും ഒരുമിച്ച് നേടി. റൊണാൾഡോ മാഴ്സെലോയെ ഒരു സഹോദരനെപ്പോലെയാണ് കാണുന്നത്.

Rate this post