വെയ്ൻ റൂണിക്ക് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിനായി 100 ഗോളുകൾ നേടുന്ന ആദ്യ താരമാണ് മാർക്കസ് റാഷ്ഫോർഡ്

7-ാം വയസ്സിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യൂത്ത് അക്കാദമിയിൽ ചേർന്ന താരമാണ് മാർക്കസ് റാഷ്ഫോർഡ്.യുണൈറ്റഡിന്റെ യൂത്ത് അക്കാദമിയിൽ മികവ് പുലർത്തുകയും 2015-ൽ സീനിയർ ടീമിലേക്ക് പ്രമോഷൻ നേടുകയും ചെയ്തു.മാഞ്ചസ്റ്റർ യുണൈറ്റഡിലെ തന്റെ ആദ്യ സീസണിൽ സെന്റർ ഫോർവേഡ് സ്ഥാനത്ത് വളരെ കുറച്ച് അവസരങ്ങൾ മാത്രമാണ് റാഷ്ഫോർഡിന് ലഭിച്ചത്.

2016ൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ വെറ്ററൻ സ്‌ട്രൈക്കർ സ്ലാറ്റൻ ഇബ്രാഹിമോവിച്ചിന്റെ വരവോടെ റാഷ്‌ഫോർഡിന് പകരക്കാരന്റെ റോൾ ലഭിച്ചു.റാഷ്‌ഫോർഡിന്റെ കഴിവ് നേരിട്ട് ബോധ്യപ്പെട്ട ഇബ്രാഹിമോവിച്ച് റാഷ്‌ഫോർഡിനെ വിശേഷിപ്പിച്ചത് ‘ഇംഗ്ലണ്ടിന്റെ ഭാവി’ എന്നാണ്. റാഷ്‌ഫോർഡ് പിന്നീട് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സ്ഥിരം സാന്നിധ്യമായി മാറി.2018-19 സീസണിൽ ഇബ്രാഹിമോവിച്ച് ടീം വിട്ടതിനുശേഷം റാഷ്‌ഫോർഡിന് അദ്ദേഹം ധരിച്ചിരുന്ന പത്താം നമ്പർ ജേഴ്‌സി നൽകി. റാഷ്ഫോർഡ് പിന്നീട് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രധാന സെന്റർ ഫോർവേഡായി. 2019 ൽ മാഞ്ചസ്റ്റർ യുണൈറ്റഡുമായി നാല് വർഷത്തെ കരാർ നീട്ടി.ക്രിസ്റ്റ്യാനോ റൊണാൾഡോ 2021-22 സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് മടങ്ങിയതോടെ, റാഷ്ഫോർഡ് ഇടതു വിങ്ങിൽ കളിച്ചു.

ഇത് റാഷ്‌ഫോർഡിന്റെ ഗോൾ സ്കോറിംഗിനെയും കാര്യമായി ബാധിച്ചു. മാത്രമല്ല പരിക്ക് മൂലം റാഷ്‌ഫോർഡിനെ ശസ്ത്രക്രിയയ്ക്ക് വിധേയനായി.ഇത് കൂടുതൽ ഗെയിമുകൾക്കായി റാഷ്‌ഫോർഡിനെ സൈഡ്‌ലൈനിൽ ഇരിക്കാൻ നിർബന്ധിതനാക്കി.2022-ൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മാനേജരായി എറിക് ടെൻ ഹാഗ് എത്തിയതോടെ റാഷ്ഫോർഡ് തന്റെ സെന്റർ ഫോർവേഡ് സ്ഥാനം വീണ്ടെടുത്തു. റാഷ്‌ഫോഡിൽ ഇപ്പോൾ ആ മാറ്റം കാണിക്കുകയാണ്.2021-22 സീസണിൽ 32 മത്സരങ്ങളിൽ നിന്ന് വെറും 5 ഗോളുകൾ നേടിയ ശേഷം, 2022-23 സീസണിൽ 15 മത്സരങ്ങളിൽ നിന്ന് 7 ഗോളുകൾ ഇതിനകം റാഷ്ഫോർഡ് നേടിയിട്ടുണ്ട്.

പ്രീമിയർ ലീഗിൽ വെസ്റ്റ്ഹാമിനെതിരെ അടുത്തിടെ നേടിയ ഗോളോടെ, മാഞ്ചസ്റ്റർ യുണൈറ്റഡ് ജഴ്‌സിയിൽ റാഷ്‌ഫോർഡ് 100 ഗോളിലെത്തി. 318 മത്സരങ്ങളിൽ നിന്നാണ് റാഷ്ഫോർഡ് 100 ഗോളുകൾ നേടിയത്. ‘ഇംഗ്ലണ്ടിന്റെ ഭാവി’ എന്ന് ഇബ്രാഹിമോവിച്ച് വിശേഷിപ്പിച്ച റാഷ്‌ഫോർഡ് ഇപ്പോൾ ഇബ്രാഹിമോവിച്ചിന്റെ വാക്കുകൾ അർത്ഥവത്താക്കുന്നു.

Rate this post