‘ഇൻക്രെഡിബിൾ സ്‌റ്റോയ്‌നിസ്’ : രോഹിത് ശർമയെവരെ ഞെട്ടിച്ച ഇന്നിഗ്‌സുമായി എൽസ്ജി ഓൾ റൗണ്ടർ|Marcus Stoinis

വെല്ലുവിളി നിറഞ്ഞ ലഖ്‌നൗവിലെ ഏകാന സ്റ്റേഡിയത്തിലെ പിച്ചിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് മുംബൈ ഇന്ത്യൻസിനെതിരെ മികച്ച സ്കോർ പടുത്തുയർത്തിയത് സ്വപ്‌നം പോലെ ബാറ്റ് ചെയ്‌ത മാർക്കസ് സ്‌റ്റോയ്‌നിസിന്റെ മികവിൽ ആയിരുന്നു. മത്സരത്തിൽ ലക്‌നൗ സൂപ്പർ ജയന്റ്‌സിനെ 177/3 എന്ന സ്‌കോറിലെത്തിക്കാൻ മുംബൈ ഇന്ത്യൻസിനെതിരെ വെറും 47 പന്തിൽ പുറത്താകാതെ മാർക്കസ് സ്റ്റോയിനിസ് 89 റൺസ് നേടി.

മുംബൈ ഇന്ത്യൻസിനെതിരായ ദുഷ്‌കരമായ ട്രാക്കിൽ എൽ‌എസ്‌ജിക്ക് പോരാട്ടത്തിന് അർഹമായ സ്‌കോറിലെത്താൻ അനുവദിച്ചതിന് ശേഷം സ്റ്റോയിനിസിനെ ‘ഇൻക്രെഡിബിൾ ഹൾക്ക്’ എന്ന് വിശേഷിപ്പിച്ചു.ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ 4 ബൗണ്ടറികളും 8 സിക്സുമടക്കമാണ് 89 റൺസ് അടിച്ചു കൂട്ടിയത്.അവസാന 3 ഓവറിൽ 54 റൺസ് നേടിയ 33-കാരൻ LSG-യെ മികച്ച സ്കോറിലെത്തിച്ചു. ഓസ്‌ട്രേലിയൻ പവർ-ഹിറ്റർ ഇംഗ്ലണ്ട് പേസർ ക്രിസ് ജോർദാനെതിരെ ഓൾ-ഔട്ട് ആക്രമണം നടത്തി.18-ാം ഓവറിൽ ആദ്യ പന്തിൽ തന്നെ ജോർദാനെതിരെ മനോഹരമായ ഒരു സിക്സിലൂടെ സ്റ്റോയിൻസ് തുടങ്ങി.

ആ കൂറ്റൻ സിക്സിലൂടെ സ്റ്റോയിനിസ് തന്റെ അർധസെഞ്ചുറിയും പൂർത്തിയാക്കി. അടുത്ത പന്തിൽ ഒരു ഡോട്ട് കളിച്ച ശേഷം,മൂന്നാം പന്ത് സ്റ്റോയിനിസ് ഡീപ് സ്ക്വയർ ലെഗിൽ ബൗണ്ടറിക്ക് പറത്തി.നാലാം പന്ത് ബൗണ്ടറിയിലേക്കും അഞ്ചാം പന്ത് സിക്‌സിലേക്ക് പറത്തുകയും ചെയ്ത ഓസീസ് താരം അവസാന പന്തിൽ ബൗണ്ടറി നേടി ഓവർ അവസാനിപ്പിച്ചു.18-ാം ഓവറിൽ 24 റൺസ് വഴങ്ങിയ ജോർദാന്റെ നാലോവറിൽ മൊത്തത്തിൽ 50 റൺസ് വഴങ്ങി.സ്റ്റോയിനിസിന്റെ തകർപ്പൻ ബാറ്റിംഗിൽ ക്രുനാൽ പാണ്ഡ്യയുടെ LSG ടീം 20 ഓവറിൽ 177-3 എന്ന സ്‌കോറാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ രോഹിതിന്റെ എംഐ ടീം 20 ഓവറിൽ 172-5 എന്ന സ്കോറാണ് നേടാൻ സാധിച്ചത്.

35 / എന്ന നിലയിൽ ലക്‌നൗ തകരുമ്പോഴാണ് സ്റ്റോയിനിസ് ക്രീസിൽ എത്തുന്നത്. ആദ്യ 35 പന്തിൽ നിന്നും 45 റൺസെടുത്ത താരം 49 റണ്സെടുത്ത ക്രുനാൾ പാണ്ഡ്യാക്കൊപ്പം ലക്നൗ ഇന്നിംഗ്‌സിനെ മുന്നോട്ട് കൊണ്ട് പോയി. ക്യാപ്റ്റൻ പരിക്കേറ്റ് പുറത്തായതിന് പിന്നാലെ സ്റ്റോയിനിസ് ആക്രമണം അഴിച്ചുവിട്ടു. 12 പന്തിൽ നിന്നും 44 റൺസാണ് താരം അടിച്ചുകൂട്ടിയത്.മുംബൈ ഇന്ത്യൻസിനെതിരെ 89 റൺസ് നേടിയതിന് എൽഎസ്ജി ഓൾറൗണ്ടർ പ്ലെയർ ഓഫ് ദ മാച്ചുമായും തിരഞ്ഞെടുക്കപ്പെട്ടു.

‘ഒരു യഥാർത്ഥ ടീമാണെന്ന് ഞങ്ങൾ തെളിയിച്ചു, ഞങളുടെ ടീമിൽ സൂപ്പർ താരങ്ങളില്ല ,വ്യത്യസ്തരായ കളിക്കാർ ഞങ്ങൾക്കായി മികച്ച പ്രകടനം നടത്തുന്നു ഞങ്ങൾക്ക് കെ എൽ (രാഹുൽ) നഷ്‌ടമായി, പക്ഷേ ഞങ്ങളെ ക്രുനാൽ നന്നായി മുന്നോട്ട് കൊണ്ട് പോകുന്നു. ബുദ്ധിയുള്ള ആൻഡി ഫ്ലവർ ഉണ്ട് ” 33 കാരനായ താരം മത്സരത്തിന് ശേഷം പറഞ്ഞു.

Rate this post