” അഡ്രിയാൻ ലൂണക്ക് പിന്നാലെ മറ്റൊരു വിദേശ താരം കൂടി കേരള ബ്ലാസ്റ്റേഴ്സിൽ തുടരും ” | kerala Blasters

ഓരോ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരും കുറച്ചു വര്ഷങ്ങളായി സ്വപ്നം കണ്ട പ്രകടനമാണ് ഈ സീസണിലെ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളത്തിന്റെ സ്വന്തം മഞ്ഞ പട പുറത്തെടുത്തത്. സീസണിലെ നിരാശാജനകമായ തുടക്കം അവരുടെ ചരിത്രത്തിലെ ഏറ്റവും അവിസ്മരണീയമായ ഒന്നാക്കി മാറ്റാനും മഞ്ഞപ്പടക്കായി. ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തിൽ വിദേശ താരങ്ങളുടെ പങ്ക് വിസ്മരിക്കനാവാത്തതാണ്. അതിൽ ഏറ്റവും പ്രധാനിയായിരുന്നു പ്രതിരോധത്തിലെ ശക്തി കേന്ദ്രമായ ക്രോയേഷ്യൻ താരം മാർകോ ലെസ്‌കോവിച്ച്.

മാർകോ ലെസ്‌കോവിച് അടുത്ത സീസണിലും ബ്ലാസ്റ്റേഴ്സിൽ തന്നെയുണ്ടാവും എന്നാണ് പുറത്തു വരുന്ന റിപോർട്ടുകൾ.സീസൺ അവസാനിക്കും മുമ്പ് തന്നെ കേരള ബ്ലാസ്റ്റേഴ്സിൽ കരാർ പുതുക്കിയേക്കും എന്ന സൂചനാൽ പുറത്തു വന്നിരുന്നു. പ്രമുഖ മധ്യമ പ്രവർത്തകൻ മാർക്കസ് മെർഗുൽഹാവോയാണ് ക്രോയേഷ്യൻ തരാം ബ്ലാസ്റ്റേഴ്സിൽ തുടരും എന്ന് പുറത്ത് വിട്ടത്.നേരത്തെ ലൂണയും കേരള ബ്ലാസ്റ്റേഴ്സിൽ തുടരും എന്ന് വ്യക്തമായിരുന്നു. ലൂണ തന്നെ ആയിരുന്നു താരം ക്ലബിൽ തുടരും എന്ന് അറിയിച്ചത്.

അതിനു പിന്നാലെ അര്ജന്റീന സ്‌ട്രൈക്കർ പെരേര ഡയസ് തന്റെ ക്ലബ്ബിലേക്ക് മടങ്ങില്ലെന്നും അതിനാൽ ബ്ലാസ്റ്റേഴ്‌സിനു താരത്തെ സൈൻ ചെയ്യാനുള്ള അവസരവും ലഭിക്കും.പരിശീലകൻ ഇവാൻ വുകോമനോവിച്ച് ടീമിൽ തുടരുമെന്ന കാര്യം നേരത്തെ തന്നെ ഉറപ്പായിരുന്നു.ആകെ 6 വിദേശ താരങ്ങളിൽ 3 താരങ്ങൾ ഉറപ്പായും ടീമിൽ തുടരുമെന്നും, അത് ചിലപ്പോൾ നാല് താരങ്ങൾ വരെ ആവാമെന്നും പ്രശസ്ത സ്പോർട്സ് ജേർണലിസ്റ്റ് മർക്കസ് ട്വീറ്റ് ചെയ്തു.മികച്ച ഇന്ത്യൻ താരങ്ങൾക്കായുള്ള ശ്രമം ബ്ലാസ്റ്റേഴ്‌സ് ആരംഭിച്ചെന്നും മർക്കസ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഡിനാമോ സാഗ്രെബിനൊപ്പം യൂറോപ്പാ ലീഗും ചാമ്പ്യൻസ് ലീഗ് യോഗ്യത മത്സരങ്ങളും കളിച്ച ലെസ്‌കോവിച് ക്ലബ്ബിന് ഒപ്പം ക്രൊയേഷ്യയിലെ 150ലധികം ടോപ് ഡിവിഷൻ മത്സരങ്ങളും കളിച്ചിട്ടുണ്ട്.ക്രോയേഷൻ ക്ലബ്ബായ HNK റിജേകയോടൊപ്പം ക്രോയേഷൻ കപ്പും ക്രോയേഷൻ സൂപ്പർ കപ്പും നേടിയ ലെകൊവിച്ച് ഡിനാമോ സാഗ്രെബിനൊപ്പം ഈ രണ്ട് കിരീടങ്ങളും 2017 മുതൽ രണ്ട് സീസൺ തുടർച്ചയായി ക്രോയേഷയിലെ ടോപ് ഡിവിഷൻ ലീഗായ Prva HNL ഉം നേടിയിട്ടുണ്ട്.

ഒരു സെന്റർ ബാക്ക് എന്നതിലുപരി ലെഫ്റ്റ് ബാക്ക്, റൈറ്റ് ബാക്ക്, ഡിഫെൻസീവ് മിഡ്‌, അറ്റാക്കിങ് മിഡ്‌ എന്നീ റോളുകളിലും ഒരേ പോലെ കളിക്കാൻ സാധിക്കുന്ന താരമാണ് മാർക്കോ ലെസ്കോവിച്ച്.ക്രൊയേഷ്യക്ക് വേണ്ടി ദേശീയ തലത്തിൽ U18 മുതൽ U21 വരെയുള്ള എല്ലാ പ്രായവിഭാഗങ്ങളിൽ ഉൾപ്പെടുന്ന ടീമുകൾക്ക് വേണ്ടി ബൂട്ട് കെട്ടിയ ലെസ്കോവിച്ച് 2014ൽ അർജന്റീനക്കെതിരായ മത്സരത്തിൽ സീനിയർ തലത്തിൽ അരങ്ങേറ്റം കുറിച്ചു. അദ്ദേഹത്തിന്റെ അവസാന അന്താരാഷ്ട്ര മത്സരം എസ്റ്റോണിയയ്‌ക്കെതിരായിരുന്നു.

Rate this post