മൂന്ന് ഡക്ക് പിന്നീട് മാസ്സ് സെഞ്ച്വറി 😱ഇത് സച്ചിൻ സ്റ്റൈൽ

റെക്കോർഡുകൾ എന്നും തനിക്കൊരു ഹരമായിരുന്നു എന്ന രീതിയിൽ തന്നെ ആയിരുന്നു കുട്ടിക്കാലം മുതലേ അദ്ദേഹത്തിന്റെ ബാറ്റിങ് പ്രകടനവും. ഏകദിന ക്രിക്കറ്റിൽ ആദ്യ റൺസിനായി അദ്ദേഹം കാത്തിരുന്നത് അരങ്ങേറിയ ശേഷം 78 ദിവസങ്ങൾ അതിന് ശേഷം മധ്യനിരയിൽ അഭിവാജ്യഘടകമായി മുന്നോട്ട്, പക്ഷെ അദ്ദേഹത്തിന്റെ പ്രതിഭ കണക്കിലെടുക്കുമ്പോൾ ശരാശരിയിലും താഴെ എന്ന് വേണം പറയുവാൻ

എന്നാൽ ഉർവശി ശാപം ഉപകാരം എന്നപോലെ സിധുവിന്റെ പരിക്കും സച്ചിന്റെ പുതുജീവനും ഒരു പോലെ ഒത്തുവന്നപ്പോൾ ചരിത്രം പിറന്നു 1994സെപ്റ്റംബർ ഒമ്പതാം തിയ്യതി തന്റെ 79മത് ഏകദിന മത്സരത്തിൽ തന്റെ ആദ്യ ഏകദിന ശതകം കുറിക്കപ്പെട്ടു അതിന് മമുൻപേ സച്ചിൻ ടെസ്റ്റ്‌ ക്രിക്കറ്റിൽ 5 സെഞ്ചുറികൾ കരസ്ഥമാക്കിയിരുന്നു പേരുകേട്ട ഓസ്‌ട്രേലിയൻ ബൗളർമാരെ അടിച്ചൊതുക്കി നേടിയ ആദ്യ സെഞ്ച്വറി ചരിത്രമാണ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്നും സച്ചിന് മാർക്ക് ചെയ്യുവാനായി കഴിയാത്ത ഏത് ബൗളിംഗ് നിരയാണ്


ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സച്ചിന്റെ സെഞ്ച്വറി മികവിൽ 8 വിക്കറ്റുകൾ നഷ്ടത്തിൽ 246 എന്ന മികച്ച സ്കോർ നേടുകയും ഓസ്ട്രേലിയയെ വെറും 215 റൺസിൽ ഒതുക്കുകയും ചെയ്തു. സച്ചിൻ ആദ്യമായി ഏകദിന സെഞ്ച്വറി നേടുമ്പോൾ അന്ന് കളിക്കുന്നവരിൽ ഏറ്റവുമധികം ഏകദിന സെഞ്ച്വറി സഈദ് അൻവർ ന്റെ പേരിൽ ആയിരുന്നു. ശേഷം അസർ, ലാറ, കിർസ്റ്റൻ,തുടങ്ങിയ മറ്റുള്ള താരങ്ങൾ വേറെയും പക്ഷെ പിന്നീട് നമ്മൾ എല്ലാം കണ്ടത് സച്ചിന്റെ ക്രിക്കറ്റ്‌ കരിയറിലെ ജൈത്രയാത്രയായിരുന്നു.

ആദ്യ ഏകദിന സെഞ്ച്വറി നേടിയ ശേഷം സച്ചിൻ കളിച്ച മൂന്നു ഇന്നിങ്സിലും പൂജ്യനായി മടങ്ങാൻ ആയിരുന്നു വിധി മൂന്നു പൂജ്യങ്ങൾക്കപ്പുറം മറ്റൊരു സെഞ്ച്വറി നേടി ഗംഭീര തിരിച്ചു വരവും. അതേ സച്ചിൻ അങ്ങനെയാണ് എല്ലാ കാലവും തന്നെ വിമർശിക്കുന്നവർക്ക്‌ ബാറ്റ് കൊണ്ട് തന്നെ മാസ്സ് മറുപടികൾ നൽകും.