ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഗോളുകളിലൊന്ന് നേടിയ അർജന്റീനിയൻ മിഡ്ഫീൽഡർ|FIFA World Cup |Argentina

ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോളുകൾ പിറന്നത് വേൾഡ് കപ്പിലാണ്. ഡീഗോ മറഡോണ , സയീദ് അൽ ഒവൈറാൻ, മൈക്കിൾ ഓവൻ ,വാൻ പേഴ്സി തുടങ്ങിയവർ വേൾഡ് കപ്പിൽ നേടിയ ഗോളുകൾ കൊണ്ട് ചരിത്രത്തിന്റെ ഭാഗമായവരാണ്. 2006 വേൾഡ് കപ്പിൽ ആരാധകരുടെ മനസ്സിൽ എന്നെന്നും നിറഞ്ഞു നിൽക്കുന്ന ഒരു ഗോൾ അര്ജന്റീന മിഡ്ഫീൽഡർ മാക്സി റോഡ്രിഗസിന്റെ ബൂട്ടിൽ നിന്നും പിറന്നു.

ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഗോളുകളിൽ ഒന്നായാണ് മാക്സിയുടെ ഗോൾ അറിയപ്പെടുന്നത്. 2006 ലോകകപ്പിൽ അധിക സമയത്ത് മെക്സിക്കോയ്‌ക്കെതിരെയായിരുന്നു ആ ഗോൾ.2014 ലോകകപ്പിൽ അർജന്റീനയെ ലോകകപ്പ് ഫൈനലിലെത്തിച്ച പെനാൽറ്റി ഗോളാക്കിയതാണ് അദ്ദേഹത്തിന്റെ മറ്റൊരു അവിസ്മരണീയ നിമിഷം.അർജന്റീനയ്ക്ക് വേണ്ടിയുള്ള മൂന്ന് ലോകകപ്പ് ടീമുകളുടെ ഭാഗമായ മാക്സി 2001 ലെ U20 ലോകകപ്പ് നേടിയ ടീമിന്റെ ഭാഗമായിരുന്നു.

2006 വേൾഡ് കപ്പിലെ പ്രീ ക്വാർട്ടർ മത്സരത്തിൽ ആറാം മിനുട്ടിൽ റാഫേൽ മാർകേസ് മെക്സിക്കോയെ മുന്നിലെത്തിച്ചു ,എന്നാൽ മൂന്നു മിനുട്ടിനു ശേഷം ക്രെസ്പോ അർജന്റീനയെ ഒപ്പമെത്തിച്ചു.ഇരു ടീമുകൾക്കും വിജയ ഗോൾ നേടാൻ സാധിക്കകത്തോടെ മത്സരം അധിക സമയത്തേക്ക് നീണ്ടു. എക്സ്ട്രാ ടൈമിന്റെ എട്ടാം മിനുട്ടിൽ ഇടതു വിങ്ങിൽ നിന്നും ലെഫ്റ്റ് ബാക്ക് സോറിൻ കൊടുത്ത ക്രോസ്സ് പെനാൽറ്റി ബോക്സിനു പുറത്ത് നിന്നും നെഞ്ചിൽ സ്വീകരിച്ച മാക്സി മനോഹരമായ ഇടം കാൽ വോളിയിലൂടെ വലയിലെത്തിച്ചു അർജന്റീനക്ക് വിജയം നേടിക്കൊടുത്തു.

റൊസാരിയോയിൽ നിന്നുള്ള മാക്സി 1999-ൽ ന്യൂവെൽസ് ഓൾഡ് ബോയ്‌സിനൊപ്പമാണ് അർജന്റീനിയൻ ഫസ്റ്റ് ഡിവിഷനിൽ അരങ്ങേറ്റം കുറിച്ചത്. 2002 ൽ എസ്പാന്യോളിൽ എത്തിയ മാക്സി 2005 വരെ അവിടെ തുടർന്നു. ലാ ലീഗയിലെ മികച്ച പ്രകടനം അദ്ദേഹത്തെ അത്ലറ്റികോ മാഡ്രിഡിൽ എത്തിച്ചു. 2010 വരെ അവിടെ തുടർന്ന മിഡ്ഫീൽഡർ 158 ഔദ്യോഗിക ഗെയിമുകൾ കളിച്ച 44 ഗോളുകളും 18 അസിസ്റ്റുകളും നേടി.

2010 ൽ ലിവർപൂളിലേക്ക് ചേക്കേറിയ മാക്സി 73 മത്സരങ്ങളിൽ നിന്നും 17 ഗോളുകൾ നേടി. 2012 ൽ ന്യൂ വെൽ ഓൾഡ് ബോയ്സിലേക്ക് തിരിച്ചു വന്ന പിന്നീട പേനറോളിനു വേണ്ടി രണ്ടു സീസൺ കളിച്ചെങ്കിലും 2018 ൽ തന്റെ ബാല്യ കല ക്ലബ്ബിലേക്ക് തിരിച്ചെത്തി.അർജന്റീനക്ക് വേണ്ടി 57 മത്സരങ്ങളിൽ നിന്നും 16 ഗോളുകൾ നേടിയിട്ടുണ്ട്.

Rate this post