❝എംബാപ്പെയാണ് ലോകത്തിലെ ഏറ്റവും മികച്ചത്, അവൻ അത് തെളിയിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു❞ |Qatar 2022 |Lionel Messi

ഇന്നലെ നടന്ന ഖത്തർ ലോകകപ്പിലെ രണ്ടാം സെമി പോരാട്ടത്തിൽ കറുത്ത കുതിരകളായ മൊറോക്കയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് കീഴടക്കി ഫ്രാൻസ് തുടർച്ചയായ രണ്ടാം വർഷവും ഫൈനൽ പോരാട്ടത്തിലേക്ക് യോഗ്യത നേടിയിരിക്കുകയാണ്.ഫ്രാന്‍സിന്റെ നാലാം ലോകകപ്പ് ഫൈനലാണ് ഇത്. 2002ല്‍ ബ്രസീലിന് ശേഷം തുടരെ വന്ന ലോകകപ്പുകളില്‍ ഫൈനല്‍ കളിക്കുന്ന ആദ്യ ടീമായും ഫ്രാന്‍സ് മാറി.

1990ലെ ജര്‍മനിക്ക് ശേഷം ഈ നേട്ടം തൊടുന്ന ആദ്യ യൂറോപ്യന്‍ രാജ്യവുമാണ് ഫ്രാന്‍സ്. 1998, 2006, 2018, 2022 വര്‍ഷങ്ങളിലാണ് ഫ്രാന്‍സ് ലോകകപ്പ് ഫൈനലില്‍ കടക്കുന്നത്. ഫൈനലിൽ ക്രോയേഷ്യയെ അനായാസം കീഴടക്കിയെത്തുന്ന അര്ജന്റീനായാണ് ഫ്രാൻസിന്റെ എതിരാളികൾ.ഡിസംബർ 18 ഞായറാഴ്ച ഫ്രാൻസിന്റെ കൈലിയൻ എംബാപ്പെയും അർജന്റീനയുടെ ലയണൽ മെസ്സിയും ലോക ചാമ്പ്യന്മാരാകാൻ മത്സരിക്കും. പാരീസ് സെന്റ് ജെർമെയ്‌നിലെ ക്ലബ് ടീമംഗങ്ങളാണെങ്കിലും, രണ്ട് സൂപ്പർ താരങ്ങളും ഇപ്പോൾ തങ്ങളുടെ രാജ്യത്തിന് വേണ്ടി എല്ലാം നൽകാനും 2022 FIFA ലോകകപ്പ് നേടാനും നോക്കും.

സെമിഫൈനലിൽ മൊറോക്കോയ്‌ക്കെതിരെ 2-0 ന് ദിദിയർ ദെഷാംപ്‌സിന്റെ ടീം വിജയിച്ചതിന് പിന്നാലെ ഖത്തറിലെ ടൂർണമെന്റിനിടെ തകർപ്പൻ ഫോമിലുള്ള ലെസ് ബ്ലൂസ് താരം ഔറേലിയൻ ചൗമേനി മെസ്സിക്ക് മുന്നറിയിപ്പ് നൽകി.”എന്നെ സംബന്ധിച്ചിടത്തോളം, എംബാപ്പെയാണ് ലോകത്തിലെ ഏറ്റവും മികച്ചത്, അടുത്ത മത്സരത്തിൽ അദ്ദേഹം അത് തെളിയിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു .ഞങ്ങൾക്ക് ഫൈനൽ മത്സരം വിജയിക്കുകയും കിരീടം നേടുകയും വേണം. മെസ്സിയെ ഡിഫൻഡ് ചെയ്യുക എന്നുള്ളത് ബുദ്ധിമുട്ടുള്ള കാര്യമാണ്. പക്ഷേ ഈ മത്സരം എങ്ങനെ വിജയിക്കാം എന്നുള്ളതിന് ഞങ്ങൾക്ക് പ്ലാനുകൾ ഉണ്ട്” റയൽ മാഡ്രിഡ് താരം പറഞ്ഞു.

ഫ്രാൻസിന്റെ ഡിഫൻസീവ് മിഡ്ഫീൽഡർ റോളിൽ ഇപ്പോൾ സ്ഥിരമായി കളിക്കുന്ന താരമാണ് ചുവാമെനി. അതുകൊണ്ടുതന്നെ ലയണൽ മെസ്സിയെ തടയേണ്ട ഉത്തരവാദിത്വം ഈ താരത്തിന് കൂടിയുണ്ട്.മികച്ച ഫോമിൽ കളിക്കുന്ന മെസ്സിയെ തടയുക എന്നുള്ളത് ഈ റയൽ താരത്തിന് സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെയായിരിക്കും.ലോകകപ്പിൽ കൈലിയൻ എംബാപ്പെയും ലയണൽ മെസ്സിയും തകർപ്പൻ ഫോമിലാണ്.

മെസ്സി ഇതുവരെ അഞ്ച് ഗോളുകൾ നേടുകയും മൂന്ന് അസിസ്റ്റുകൾ നൽകുകയും ചെയ്തു, കൂടാതെ ഗോൾഡൻ ബൂട്ടിനായുള്ള പോരാട്ടത്തിൽ എംബാപ്പെയുമായുള്ള മത്സരത്തിലാണ്.2018 ൽ അർജന്റീനയെ നേരിട്ടപ്പോൾ ഫ്രാൻസ് വിജയിച്ചു. 4-3 റൗണ്ട് ഓഫ് 16 വിജയത്തിൽ കൈലിയൻ എംബാപ്പെ ഇരട്ട ഗോളുകൾ നേടി.ലയണൽ മെസ്സിയും കൂട്ടരും ക്രൊയേഷ്യയെ സെമിയിൽ 3-0 എന്ന സ്‌കോറിന് പരാജയപ്പെടുത്തി 2018ലെ തോൽവിക്ക് പകരം വീട്ടി.

Rate this post