പിഎസ്ജിയിൽ വീണ്ടും ആഭ്യന്തര കലഹം : നെയ്മറിനേക്കാളും മെസ്സിയെക്കാളും മികച്ചവനാണെന്ന് കാണിക്കാൻ എംബാപ്പെ

ലീഗ് 1 ലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ ഉജ്ജ്വല വിജയം നേടിയതിന് ശേഷം നിലവിലെ ലീഗ് 1 ചാമ്പ്യന്മാരായ PSG മികച്ച ഫോമിലാണ്.സീസണിലെ അവരുടെ ആദ്യ മത്സരത്തിൽ 5-0 ന് ക്ലെർമോണ്ട് ഫൂട്ടിനെ പരാജയപ്പെടുത്തിയ പിഎസ്ജി രണ്ടാം മത്സരത്തിൽ മോണ്ട്പെല്ലിയറിനെതിരെ 5-2 ന് വിജയിച്ചു.

2 മത്സരങ്ങളിൽ നിന്ന് പിഎസ്ജിയുടെ സൂപ്പർ താരങ്ങളായ നെയ്മർ 3 ഗോളും ലയണൽ മെസ്സി 2 ഗോളും എംബാപ്പെ 1 ഗോളും നേടി. സീസണിന്റെ തുടക്കത്തിൽ തങ്ങളുടെ സൂപ്പർ താരങ്ങൾ മികച്ച ഫോമിലാണെന്നത് പിഎസ്ജിക്ക് വലിയ ആശ്വാസമാണ്. എന്നാൽ മോണ്ട്പെല്ലിയറിനെതിരായ സീസണിലെ രണ്ടാം മത്സരത്തിന് ശേഷം പിഎസ്ജിയിലെ താരങ്ങൾ തമ്മിലുള്ള ഈഗോ ക്ലാഷ് വീണ്ടും തുറന്നുകാട്ടപ്പെട്ടിരിക്കുകയാണ്. നേരത്തെയും പിഎസ്ജിയിൽ സൂപ്പർ താരങ്ങൾ തമ്മിൽ ഈഗോ ക്ലാഷ് ഉണ്ടായതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ചെറിയ ഇടവേളയ്ക്ക് ശേഷം ടീമിലെ ആഭ്യന്തര പ്രശ്‌നങ്ങൾ തുടരുകയാണ്.

ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളായ നെയ്മറും മെസ്സിയും എംബാപ്പെയും ഒരു ടീമിലായതിനാൽ ടീമിൽ ആർക്കാണ് കൂടുതൽ പ്രാധാന്യം ലഭിക്കുക എന്നതാണ് ഇവർക്കിടയിലെ പ്രശ്നം. എംബാപ്പെയാണ് ഈ വിഷയങ്ങൾ പരസ്യമായി പ്രകടിപ്പിച്ചത്. എന്നിട്ടും അത്തരമൊരു പ്രശ്നം എംബാപ്പെയുടെ ഭാഗത്ത് നിന്ന് വന്നിട്ടുണ്ട്.മോണ്ട്പെല്ലിയറിനെതിരെ പിഎസ്ജി മിഡ്ഫീൽഡർ വിറ്റിൻഹ അതിവേഗ പ്രത്യാക്രമണം നടത്തുകയായിരുന്നു. വിറ്റിൻഹയെ പിന്തുടർന്ന് എംബാപ്പെയും മെസ്സിയും ഇരുവശവും ഓടുകയായിരുന്നു. എന്നാൽ, വിറ്റിൻഹ മെസ്സിക്ക് പാസ് നൽകി. എംബാപ്പെ തന്റെ അതൃപ്തി പ്രകടിപ്പിച്ച് തന്റെ ഓട്ടം പൂർത്തിയാക്കാതെ നിന്നു.ഒരു പക്ഷേ എംബാപ്പെ ആ റൺ പൂർത്തിയാക്കിയിരുന്നെങ്കിൽ പിഎസ്ജിക്ക് ഗോൾ നേടാനുള്ള സുവർണാവസരം ലഭിച്ചേനെ. എന്തായാലും എംബാപ്പെയുടെ ധിക്കാരപരമായ നടപടി പിഎസ്ജി ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്.

മത്സരത്തിന്റെ 23-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ പിഎസ്ജിക്ക് ആദ്യ ഗോൾ നേടാനുള്ള അവസരവും ലഭിച്ചു. മികച്ച പെനാൽറ്റി ടേക്കർ നെയ്മർ ടീമിൽ ഉണ്ടെങ്കിലും എംബാപ്പെ പെനാൽറ്റി എടുക്കാൻ തീരുമാനിച്ചു. എന്നിരുന്നാലും, എംബാപ്പെയുടെ ഷോട്ട് പാഴാകുന്നതാണ് കണ്ടത്. തുടർന്ന്, മത്സരത്തിന്റെ 43-ാം മിനിറ്റിൽ പിഎസ്ജിക്ക് വീണ്ടും പെനാൽറ്റി ലഭിച്ചു. ഇത്തവണ ബ്രസീലിയൻ താരം നെയ്മർ പെനാൽറ്റി എടുക്കാനെത്തി. പെനാൽറ്റി സ്പോട്ടിൽ നിന്ന് നെയ്മർ പന്ത് വലയിലേക്ക് കയറ്റി, മത്സരത്തിലെ പിഎസ്ജിയുടെ രണ്ടാം ഗോൾ നേടി. നെയ്മറെ പോലൊരു താരം ടീമിലുണ്ടാകുമ്പോൾ പെനാൽറ്റി എടുക്കാൻ എംബാപ്പെയെ അയക്കുന്നത് ആരാണെന്നാണ് ആരാധകർ രോഷത്തോടെ ചോദിക്കുന്നത്.