❝ സെമി ഫൈനലിനു 🏆🔥 മുന്നോടിയായി
എംബപ്പെയെ വെല്ലുവിളിച്ച്‌ 💪🔵 ഫിൽ ഫോഡൻ ❞

ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ മികച്ച പ്രകടനം നടത്തിയ രണ്ടു താരങ്ങളാണ് മാഞ്ചസ്റ്റർ സിറ്റിയുടെ ഫിൽ ഫോഡനും പിഎസ്ജി യുടെ എംബാപ്പായും. മാഞ്ചസ്റ്റർ സിറ്റിയും പാരിസും തമ്മിലാണ് ചാമ്പ്യൻസ് ലീഗിലെ ആദ്യ സെമി പോരാട്ടം.സെമി ഫൈനൽ പോരാട്ടത്തിന് മുന്നോടിയായായി കൈലിയൻ എംബപ്പെക്ക് തുറന്ന വെല്ലുവിളിയുമായി എത്തിയിരിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റി താരം ഫിൽ ഫോഡൻ.

അറബ് പണത്തിന്റെ പിബലത്തിൽ എത്തുന്ന ഇരു ടീമുകളും ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടമാണ് ലക്ഷ്യമിടുന്നത്. ഇന്നലെ ക്വാർട്ടറിൽ രണ്ടാം പാദത്തിൽ ഡോർട്ട്മുണ്ടിനെതിരെ വിജയ ഗോൾ നേടിയത് ഫോഡൻ ആയിരുന്നു.ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിന്റെ അവസാനത്തിൽ വിജയ ഗോൾ നേടിയതും 20 കാരൻ തന്നെയായിരുന്നു .ഈ സീസണിൽ സിറ്റിക്കായി മികച്ച പ്രകടനമാണ് ഇംഗ്ലീഷ് യുവ താരം പുറത്തെടുത്തത്.

കഴിഞ്ഞ വർഷത്തെ ചാമ്പ്യൻസ് ലീഗ് ഫൈനലിന്റെ ആവർത്തനമായ ക്വാർട്ടറിൽ ബയേണിനെ കീഴടക്കിയാണ് പിഎസ്ജി സെമിയിൽ എത്തിയത്. ആദ്യ പാദത്തിൽ ഇരു പകുതികളിൽ പ്രധാനപ്പെട്ട രണ്ടു ആവേ ഗോളുകൾ നേടിയ എംബപ്പേ വിജയത്തിൽ നിർണായക പങ്കു വഹിച്ചു .

ഇന്നലത്തെ മത്സരത്തിന് ശേഷം ട്വിറ്ററിലാണ് ഫോഡൻ എംബാപ്പയെ വെല്ലുവിളിച്ചത്.എന്നാൽ കുറച്ചു സമയത്തിന് ശേഷം ട്വീറ്റ് ഡിലീറ്റ് ചെയ്തു. ഇന്നലെ നേടിയ ഗോളോടെ 21 വയസ്സിനു മുൻപ് ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ ഗോൾ നേടുന്ന എംബപ്പേക്ക് ശേഷം രണ്ടാമത്തെ താരമായി മാറി.

Rate this post