നെയ്മറിനും മെസ്സിക്കുമൊപ്പമുള്ള ഫോട്ടോയൊന്നും എംബാപ്പയുടെ പദ്ധതികൾ മാറ്റം വരുത്തിയിട്ടില്ല

ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് പിഎസ്ജി യുടെ ഫ്രഞ്ച് സൂപ്പർ താരം കൈലിയൻ എംബാപ്പെ . എന്നാൽ കുറച്ചു നാളായി ഫ്രഞ്ച് സ്‌ട്രൈക്കർ വളരെ സമ്മർദ്ദത്തിലാണ്.ഈ സീസണിനപ്പുറം പാരീസ് സെന്റ്-ജെർമെയ്നിൽ തുടരാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് ഫ്രഞ്ചുകാരൻ മുൻപ് തന്നെ വ്യക്തമാക്കിയിരുന്നു. സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിനൊപ്പം കളിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും എംബപ്പേ പല തവണ പറഞ്ഞിട്ടുണ്ട്.2022 ൽ ഒരു സൗജന്യ ട്രാൻസ്ഫറിൽ പാരീസ് വിടാനുള്ള ഒരുക്കത്തിലാണ് എംബപ്പേ.

ട്രാൻസ്ഫർ സംബന്ധിച്ച വിഷയങ്ങൾ താരത്തിന്റെ കളിക്കളത്തിലെ പ്രകടനത്തെയും കാര്യമായി ബാധിച്ചിട്ടുണ്ട്.ലയണൽ മെസ്സിയും നെയ്മറും എംബപ്പേയും ഭയാനകമായ ഒരു മുൻനിര പാരിസിൽ രൂപീകരിക്കുകയും ചെയ്തു.മാഞ്ചസ്റ്റർ സിറ്റിക്കെതിരായ ചാമ്പ്യൻസ് ലീഗിൽ മെസ്സിയുടെ ഗോൾ ഒരുക്കികൊടുക്കുകയും ചെയ്തു.മത്സരത്തിൽ മൂവരും ഒത്തൊരുമയോടെ കളിക്കുകയും മത്സരത്തിന് ശേഷം ഡ്രസിങ് റൂമിൽ വെച്ചുള്ള ചിത്രങ്ങൾ പുറത്തു വിടുകയും ചെയ്തു. ഇതാ എംബാപ്പയുടെ വരവ് പ്രതീക്ഷിക്കുന്ന റയൽ മാഡ്രിഡ് ആരാധകരെ ആശങ്കപ്പെടുത്തുകയും ചെയ്തു.

ടീം കൂടുതൽ ശക്തിപെടുത്തിയതും മെസ്സിയുടെ വരവുമെല്ലാം എംബാപ്പയുടെ മനസ്സു മാറ്റും എന്ന് വിചാരിച്ചെങ്കിലും ഫ്രഞ്ചുകാരന്റെ മനസ്സ് മാറിയിട്ടില്ല എന്ന് വ്യക്തമാണ്. പിഎസ്ജിയുമായുള്ള അവസാന സീസണായിരിക്കും ഇത് എന്ന് അദ്ദേഹത്തിന് ഉറപ്പുണ്ട്. മൂന്നു മാസം കൂടി കഴിഞ്ഞാൽ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ റയൽ മാഡ്രിഡുമായി ചർച്ചകൾ തുടങ്ങൽ ഇരിക്കുകയാണ്. നിരാശാജനകമായ യൂറോ 2020 നു ശേഷം എംബാപ്പെ പാരീസിലേക്ക് മടങ്ങിയെത്തിയതിനുശേഷം യുവ സൂപ്പർ താരം ഇപ്പോൾ ക്ലബ്ബിൽ അസന്തുഷ്ടനാണെന്ന് നിരവധി റിപ്പോർട്ടുകൾ ഉണ്ട്. താരത്തിന് റയൽ മാഡ്രിഡിൽ ചേരാൻ സാധിക്കാത്തതാണ് ഇതിനു കാരണമെന്ന് പറയപ്പെട്ടിരുന്നു.

ഒരു മത്സരാധിഷ്ഠിത ടീം വേണമായിരുന്നു ഫ്രഞ്ച് താരത്തിന്റെ ആഗ്രഹം അതിന്റെ അടിസ്ഥാനത്തിൽ ലയണൽ മെസ്സി, ജിയാൻലൂജി ഡൊന്നാറുമ്മ, സെർജിയോ റാമോസ്, അക്രഫ് ഹക്കിമി, ജോർജിനിയോ വിജാൽഡം എന്നിവരെ സ്വന്തമാക്കി കൊണ്ട് എംബാപ്പെയെ ഫ്രഞ്ച് തലസ്ഥാനത്ത് തുടരാൻ പ്രേരിപ്പിച്ച കൊണ്ടിരുന്നു. ലാ ഗസറ്റ ഡെല്ലോ സ്പോർട്ട് റിപ്പോർട്ട് ചെയ്തതുപോലെ എംബാപ്പെയുടെ വിടവാങ്ങൽ ഒരു ഡൊമിനോ ഇഫക്റ്റിന് കാരണമാകും അത്കൊണ്ട് തന്നെ പിഎസ്ജി ഫ്രാൻസ് ഇന്റർനാഷണലിന് അനുയോജ്യമായ പകരക്കാരണ്ടായി ഡോർട്മുണ്ട് തരാം ഹാലൻഡിനെ ഒപ്പിടാനുള്ള ഒരുക്കത്തിലാണ്.

Rate this post