❝ എംബപ്പേക്ക് 🤝🔥 പകരക്കാരനായി ✍️⚽വരുന്ന
പ്രീമിയർ ലീഗ് താരത്തിന്റെ ⚖💰 തീരുമാനം
പി.എസ്.ജി ക്ക് അനുകൂലമാവുമോ ❞

വരാനിരിക്കുന്ന ട്രാൻസ്ഫർ വിൻഡോയിൽ ഏറ്റവും കൂടുതൽ ക്ലബ്ബുകൾ ആവശ്യപെടുന്ന താരമാണ് പാരിസ് സെന്റ് ജെർമെയ്ൻ സൂപ്പർ സ്റ്റാർ ഫോർവേഡ് കൈലിയൻ എംബപ്പേ. ഈ സീസൺ അവസാനത്തോടെ ക്ലബ് വിടുമെന്നുറപ്പായതോടെ താരത്തിന് പിന്നാലെ റയലടക്കമുള്ള വമ്പൻ ക്ലബ്ബുകളാണ്. അടുത്ത സീസണിൽ താരത്തിന് ഒത്ത പകരക്കാരനെ തേടുകയാണ് പാരീസ് ക്ലബ്. ലിവർപൂളിന്റെ മുഹമ്മദ് സലാ, ടോട്ടൻഹാമിന്റെ ഹാരി കെയ്ൻ എന്നിവരെയാണ് പിഎസ്ജി എംബപ്പേക്ക് പകരക്കാരനായി ക്ലബ് നോട്ടമിടുന്നത്.

അടുത്ത സീസണിന്റെ അവസാനത്തോടെ എംബപ്പെയുടെ പിഎസ്ജി മായുള്ള കരാർ അവസാനിക്കും. എന്നാൽ കരാർ പുതുക്കാനുള്ള ചർച്ചകളിൽ വേണ്ട പുരോഗമനം കാണുന്നില്ല. അടുത്ത സീസണിൽ എംബാപ്പയെ സൗജന്യ ട്രാൻസ്ഫറിൽ വിടുന്നതിനു പകരം ഈ സീസണിൽ വൻ വിലക്ക് കൈമാറാൻ തന്നെയാണ് പിഎസ്ജി ശ്രമിക്കുന്നത്.റയൽ മാഡ്രിഡ് തന്നെയാണ് എംബാപ്പയെ സ്വന്തമാക്കാൻ മുന്നിൽ നിൽക്കുന്നത്. റയൽ ബോസ് സിദാന്റെ ഇഷ്ട താരം കൂടിയാണ് ഫ്രഞ്ച് ഫോർവേഡ്.


ടോട്ടൻഹാം സ്‌ട്രൈക്കർ ഹാരി കെയ്ൻ ആണ് എംബപ്പേക്ക് പകരമായി പിഎസ്ജി നോക്കുന്ന ആദ്യ താരം. മുൻ ടോട്ടൻഹാം പരിശീലകനും നിലവിലെ പാരീസ് പരിശീലകനായുമായ മാനേജർ മൗറീഷ്യോ പോച്ചെറ്റിനോ താരവുമായി ചർച്ചകൾ നടത്തിയെന്ന റിപോർട്ടുകൾ പുറത്തു വന്നു. അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടുന്നതിൽ പരാജയപ്പെട്ടാൽ ഈ സമ്മറിൽ സ്പർസ് വിടാൻ കെയ്ൻ ആഗ്രഹിക്കുന്നുവെന്ന റിപ്പോർട്ടുകളും വന്നിരുന്നു.പോച്ചെറ്റിനോക്ക് ടോട്ടൻഹാം സ്‌ട്രൈക്കർ ടീമിലെത്തിക്കാനാണ് കൂടുതൽ താൽപര്യപ്പെടുന്നത്.

എന്നാൽ പാരീസ് ക്ലബ് അധികൃതർ ലിവർപൂളിന്റെ ഈജിപ്ഷ്യൻ സ്‌ട്രൈക്കർ മുഹമ്മദ് സാലയെ ഒപ്പിടാനാണ് താൽപര്യപ്പെടുന്നത്.കഴിഞ്ഞ മാസം പിഎസ്ജി ക്ലബ് അധികൃതർ സലയുടെ ഏജന്റുമാരുമായി ഒരു കൂടിക്കാഴ്ച നടത്തി. എംബാപ്പയെ നിലനിർത്താൻ പിഎസ്ജിക്ക് തലപര്യമുണ്ടെങ്കിലും പുതിയ കരാറിന് ഫ്രഞ്ച് താരത്തിന് താല്പര്യമില്ല. എന്നാലും സീസൺ അവസാനം വരെ കാത്തിരിക്കുകയാണ് ക്ലബ്. ചാമ്പ്യൻസ് ലീഗ് നേടുന്ന ക്ലബ്ബിന്റെ ഭാഗമാവാൻ എംബപ്പേ ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ വർഷം പി‌എസ്‌ജി ഫൈനലിലെത്തിയെങ്കിലും ബയേൺ മ്യൂണിക്കിനോട് പരാജയപ്പെട്ടിരുന്നു.