❝ സൂപ്പർ താരം പിഎസ്ജിയിൽ തന്നെ തുടരുമോ? ❞

കഴിഞ്ഞ സീസൺ മുതൽ ഫ്രഞ്ച് ക്ലബ് പിഎസ്ജി യുമായി ബന്ധപ്പെടുത്തി ഏറ്റവും കൂടുതൽ പുറത്തു വന്ന വാർത്തയായിരുന്നു ഫ്രഞ്ച് ഫോർവേഡ് കൈലിയൻ എംബപ്പേയുടെ ട്രാൻസ്ഫർ. എന്നാൽ ഫ്രഞ്ച് താരം ഈ വർഷം പാരീസ് ക്ലബ് വിടുമെന്ന വാർത്തകൾ പുതുതായി സ്ഥാനമേറ്റ അർജന്റീനിയൻ പരിശീലകൻ മൗറീഷ്യോ പോച്ചെറ്റിനോ നിഷേധിച്ചിരുന്നു .പിഎസ്ജിക്കൊപ്പം വർഷങ്ങളോളം തുടർന്ന് കളിയ്ക്കാൻ എംബപ്പേക്ക് ആവുമെന്നും അർജന്റീനിയൻ പരിശീലകൻ പറഞ്ഞു.

ഫ്രഞ്ച് സ്‌ട്രൈക്കറുമായുള്ള പുതിയ കരാർ അംഗീകരിക്കാൻ കഴിയുന്നില്ലെങ്കിൽ പാരീസ് സെന്റ് ജെർമെയ്ൻ സീസൺ അവസാനത്തിൽ കൈലിയൻ എംബപ്പെയെ വിൽക്കുന്നത് പരിഗണിക്കും എന്നും മാർക റിപ്പോർട്ട് ചെയ്തു ബാഴ്‌സലോണയിൽ നിന്നും ലയണൽ മെസ്സിയെയും റയലിൽ നിന്നും സെർജിയോ റാമോസിനെയും പാരിസിലെത്തിക്കാൻ ശ്രമം നടക്കുന്നതിനിടയിൽ ഫ്രഞ്ച് താരത്തെ പിഎസ്ജി വിൽക്കുമെന്ന് റിപോർട്ടുകൾ പുറത്തു വന്നിരുന്നു. ബ്രസീലിയൻ സൂപ്പർ താരം നെയ്മർക്കൊപ്പം 2022 വരെയാണ് പിഎസ്ജി ക്കൊപ്പം എംബാപ്പയുടെ കരാർ. ഇരു താരങ്ങളും പാരീസ് ക്ലബ്ബുമായി കരാർ പുതുക്കും എന്ന് തന്നെയാണ് വിശ്വസിക്കുന്നതെന്നും പോച്ചെറ്റിനോ പറഞ്ഞു.

പിഎസ്ജി യുമായി 18 മാസം കരാർ ബാക്കിയുള്ള എംബപ്പേ റയൽ മാഡ്രിഡിലേക്കുള്ള നീക്കത്തെകുറിച്ച് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.22 കാരനായ ഫ്രാൻസ് ലോകകപ്പ് ജേതാവിനായി റയൽ കാത്തിരിക്കുകയാണെന്ന സ്പോർട്സ് ദിനപത്രമായ മാർക്ക റിപ്പോർട്ട് ചെയ്തു. റയൽ മാഡ്രിഡ് പരിശീലകൻ സിദാൻ ഫ്രഞ്ച് താരത്തെ ടീമിലെത്തിക്കുന്നതിനായി അഞ്ച് താരങ്ങളെ വിൽക്കാൻ തയ്യാറായി എന്ന റിപോർട്ടുകൾ പുറത്തു വന്നിരുന്നു.

റയൽ പരിശീലകൻ സിദാൻ ഏറ്റവും കൂടുതൽ താല്പര്യം എടുക്കുന്ന താരം കൂടിയാണ് എംബപ്പേ. 2017 ൽ 18 ആം വയസ്സിൽ ഫ്രഞ്ച് ക്ലബ് മോണോക്കയിൽ നിന്നും പാരീസ് ക്ലബ്ബിലെത്തിയ എംബപ്പേ 147 മത്സരങ്ങളിൽ നിന്നും 106 ഗോളുകൾ നേടിയിട്ടുണ്ട്. പിഎസ്ജി ക്കൊപ്പം മൂന്നു ലീഗ് കിരീടങ്ങൾ സ്വന്തമാക്കി .

Leave A Reply

Your email address will not be published.

We would like to show you notifications for the latest news and updates.
Dismiss
Allow Notifications