❝പിഎസ്ജി ഒരു ശരിയായ ഫുട്ബോൾ ക്ലബ്ബല്ല, മെസ്സി ചാമ്പ്യൻസ് ലീഗും വിജയിക്കില്ല❞

അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സി പിഎസ്ജി യിൽ എത്തിയതിനു ശേഷമുള്ള ആദ്യ പത്ര സമ്മേളനത്തിൽ ഫ്രഞ്ച് ക്ലബിനൊപ്പം ചാമ്പ്യൻസ് ലീഗ് നേടുകയാണ് ലക്ഷ്യമെന്ന് വ്യകത്മാക്കിയിരുന്നു. 2015 നു ശേഷം മെസ്സിക്ക് ചാമ്പ്യൻസ് ലീഗ് കിരീടം നേടാനുമായിട്ടില്ല. എന്നാൽ മെസ്സിക്ക് പിഎസ്ജി കൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ സാധിക്കില്ലെന്ന അഭിപ്രായവുമായി എത്തിയിരിക്കുകയാണ് മുൻ ക്രിസ്റ്റൽ പാലസ് ഉടമ സൈമൺ ജോർദാൻ. പ്രീമിയർ ലീഗ് വമ്പന്മാരായ ലിവർപൂളിന്റെയും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും നിലവാരത്തിലെത്താൻ ഫ്രഞ്ച് ക്ലബ്ബിനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പിഎസ്ജി ശരിയായ ഫുട്ബോൾ ക്ലബ് അല്ലെന്നും അവർക്ക് ചാമ്പ്യൻസ് ലീഗ് നേടാൻ കഴിയില്ലെന്നും ഇത്രയധികം പണം ചിലവാക്കി താരങ്ങളെ ടീമിലെത്തിക്കുന്നതിൻറെ ക്ലബ്ബിനെ വിമർശിക്കുകയും ചെയ്തു.ശരിയായ ഫുട്ബോൾ ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡും ലിവർപൂളുമാണ് ,എന്നെ സംബന്ധിച്ചിടത്തോളം പിഎസ്ജി പിഎസ്ജി കാൻസർ വ്രണമാണ് സൈമൺ ജോർദാൻ പറഞ്ഞു .

ലയണൽ മെസ്സിക്ക് ബാഴ്‌സലോണയിലെ അതെ മികവ് ഫ്രാൻസിലും പുറത്തെടുക്കാൻ സാധിക്കും കാരണം ഫ്രഞ്ച് ലീഗ് ഒരു താഴ്ന്ന ലീഗാണ്. പ്രീമിയർ ലീഗുമായി താരതമ്യപ്പെടുത്തുമ്പോൾ ഫ്രഞ്ച് ലീഗ് വളരെ താഴെയായെന്നും സൈമൺ ജോർദാൻ പറഞ്ഞു. ലിഗ് 1 ലെ ‘ഇൻഫീരിയർ’ ഗുണനിലവാരം കാരണം, മെസ്സി എത്ര മികച്ച പ്രകടനം കാഴ്ചവച്ചാലും ചാമ്പ്യൻസ് ലീഗ് വിജയിക്കില്ലെന്ന് ജോർദാൻ വ്യക്തമാക്കി.