❝ അർധരാത്രി മഴവില്ലിൽ 🌈⚽ തീർത്ത
ഫ്രീകിക്കു🔥🥅 കൊണ്ടുള്ള 😍 അർധ സെഞ്ചുറി ❞

യൂറോപ്പിലെ ബിഗ് ഫൈവ് ലീഗുകളിൽ ഏറ്റവും കടുത്ത കിരീട പോരാട്ടം നടക്കുന്ന ലാ ലീഗയിൽ തകർപ്പൻ ജയത്തോടെ തങ്ങളും പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ മത്സരത്തിൽ ഹോം മത്സരത്തിൽ ഗ്രനാഡക്കെതിരെ പരാജയപെട്ട് മുന്നേറാനാളള അവസരം നഷ്ടപ്പെടുത്തിയ ബാഴ്സ ലയണൽ മെസ്സിയുടെ മാജിക്കൽ പ്രകടനത്താൽ പിന്നോട്ടില്ല എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇന്നലെ വാലസിയക്കെതിരെ നടന്ന മത്സരത്തിൽ തകർപ്പൻ ഫ്രീ കിക്ക് ഗോൾ ഉൾപ്പെടെ രണ്ടു ഗോളുകളാണ് മെസ്സി നേടിയത്. ലാ ലീഗയിൽ ടോപ് സ്കോററായ സൂപ്പർ താരത്തിന്റെ 28 ആം ഗോളായിരുന്നു ഇന്നലെ ഫ്രീകിക്കിൽ നിന്നും പിറന്നത്. യൂറോപ്യൻ ടോപ് ലീഗിൽ ബയേൺ സ്‌ട്രൈക്കർ ലെവെൻഡോസ്‌കി മാത്രമാണ് മെസ്സിക്ക് മുന്നിലുള്ളത്. ഇന്നലത്തെ ഗോളോടെ ബാഴ്സലോണ ജേഴ്സിയിൽ അൻപത് ഫ്രീകിക്ക് ഗോളുകൾ എന്ന തകർപ്പൻ നേട്ടം സൂപ്പർ താരം സ്വന്തമാക്കി. 2020-21 സീസണിൽ ഫ്രീകിക്കിൽ നിന്ന് മെസി നേടുന്ന മൂന്നാമത്തെ ഗോൾ കൂടിയായിരുന്നു വലൻസിയക്കെതിരെയുള്ളത്.


തന്റെ കരിയറിൽ 56 ഫ്രീകിക്ക് ഗോളുകളാണ് മെസ്സി നേടിയിട്ടുള്ളത്. 50 എണ്ണം ബാഴ്സയ്ക്കൊപ്പവും ആറെണ്ണം അർജന്റീന ദേശീയ ടീമിനൊപ്പവും. ഫ്രീകിക്കിൽ നിന്നും ഒരു ഗോളും കൂടി നേടിയാൽ റൊണാൾഡോയെ മറികടക്കാൻ സാധിക്കും. റൊണാൾഡോക്കും 56 ഗോളുകൾ ഉണ്ട് (ക്ലബിന് 46, രാജ്യത്തിന് 10).2008/09 സീസണിലാണ് ബാഴ്സലോണ കരിയറിലെ ആദ്യ ഫ്രീകിക്ക് ഗോൾ നേടുന്നത്. 2018-19 സീസണിലാണ് മെസി ഏറ്റവും കൂടുതൽ ഫ്രീകിക്കുകൾ ഗോളാക്കി മാറ്റിയത്. ആ സീസണിൽ 8 തവണയായിരുന്നു മെസിയെടുത്ത ഫ്രീകിക്കുകൾ ഗോളായി മാറിയത്.

2015/16, 2017/18 സീസണുകളിൽ 7 വീതം ഫ്രീകിക്ക് ഗോളുകൾ ബാഴ്സലോണക്കായി നേടിയ മെസി, കഴിഞ്ഞ സീസണിൽ 5 തവണയാണ് ഫ്രീക്കിൽ നിന്ന് ഗോളുകൾ കണ്ടെത്തിയത്.2020-21 സീസൺ ലാലീഗയിൽ മെസി ഇത് ഒൻപതാം തവണയാണ് ഇരട്ട ഗോളുകൾ നേടുന്നത്. വലൻസിയക്ക് പുറമേ റയൽ ബെറ്റിസ്, അത്ലറ്റിക്ക്, ഗ്രനഡ, അലാവസ്, എൽഷെ, ഹുയേസ്ക, റയൽ സോസിദാദ്, ഗെറ്റാഫെ എന്നിവർക്കെതിരെയാണ് ഇത്തവണ‌ ലാലീഗയിൽ മെസി ഇരട്ട ഗോളുകൾ നേടിയിട്ടുള്ളത്.

വലൻസിയയ്‌ക്കെതിരായ 36 കളികളിൽ നിന്ന് 31 ഗോളുകൾ മെസ്സി നേടിയിട്ടുണ്ട്. സെവില്ല (38), അറ്റ്ലെറ്റിക്കോ മാഡ്രിഡ് (32) എന്നിവരാണ് മെസ്സി 30+ ഗോളുകൾ നേടിയ മറ്റ് ടീമുകൾ. 2021 ൽ മെസ്സി കളിച്ച 26 മത്സരങ്ങളിൽ നിന്നും 26 ഗോളുകളും 9 അസിസ്റ്റുകളും സ്വന്തം പേരിൽ കുറിച്ചു.