❝ മെസ്സിയുടെ ആഗ്രഹം ✍️👑 നടന്നാൽ
അടുത്ത സീസണിൽ 🔵🔴 ബാഴ്‌സ ടീമിന്റെ
പേര് തന്നെ 💪🔥 എതിരാളികൾ ഭയക്കും ❞

ഈ സീസൺ അവസാനത്തോടെ ബാഴ്സലോണയുമായുള്ള കരാർ അവസാനിക്കുന്ന അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസ്സി തന്റെ ഭാവി സംബന്ധിച്ച് ഇതുവരെ ഒരു തീരുമാനവും ഇതുവരെ എടുത്തിട്ടില്ല. സൂപ്പർ താരത്തിന്റെ ട്രാൻസ്ഫാറിനെ കുറിച്ച് നിരവധി ഊഹാപോഹങ്ങളാണ് നിറഞ്ഞു നിൽക്കുന്നത്.എന്നിരുന്നാലും, അടുത്ത സീസണിൽ ബാഴ്‌സലോണയിൽ നെയ്മർ, സെർജിയോ അഗ്യൂറോ എന്നിവർക്കൊപ്പം കളിക്കാൻ മെസ്സി ആഗ്രഹിക്കുന്നുവെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.

കഴിഞ്ഞ സീസൺ അവസാനം മുതൽ തന്നെ ബാഴ്സയിൽ നിന്നും പോകാൻ മെസ്സി ആഗ്രഹിക്കുന്നു എന്നാൽ ക്ലബിലെ സമീപകാല സംഭവവികാസങ്ങൾ താരത്തെ ക്ലബ്ബിൽ തന്നെ പിടിച്ചു നിർത്താൻ തന്നെയാണ് സാദ്ധ്യതകൾ. ജോവാൻ ലാപോർട്ട ബാഴ്സ പ്രസിഡന്റായി വന്നത് തന്നെയാണ് മെസ്സി ബാഴ്സയിൽ തുടരും എന്ന് പറയുന്നതിലെ മുഖ്യ കാരണം. ദിവസങ്ങൾക്ക് മുൻപ് കോപ്പ ഡെൽ റേയിൽ അത്‌ലറ്റിക് ബിൽബാവോയെ തോൽപ്പിച്ച് കിരീടം ഉയർത്തിയതും ,ലാ ലീഗയിൽ കിരീടം നേടാനുള്ള അവസരം വന്നതെല്ലാം മെസ്സിയുടെ മനസ്സ് മാറാനുള്ള കാരണമായി പലരും കാണുന്നുണ്ട്.


അടുത്ത സീസണിൽ സൗജന്യ ട്രാൻസ്ഫറിൽ സിറ്റിയിൽ അഗ്യൂറോയെയും പിഎസ്ജി യിൽ നിന്നും നെയ്മറെയും കൊണ്ട് വരാനുള്ള ശ്രമത്തിലാണ് ബാഴ്സലോണ. എന്നാൽ അഗ്യൂറോയെ ടീമിലെത്തിക്കുന്നതു പോലെ എളുപ്പമായിരിക്കില്ല നെയ്മറെ നൗ ക്യാമ്പിലെത്തിക്കുന്നത്. ഇരു താരങ്ങൾക്കൊപ്പം കളിച്ചിട്ടുള്ള താരമാണ് മെസ്സി.ഫുട്ബോൾ എസ്പാനയുടെ അഭിപ്രായത്തിൽ, അടുത്ത സീസണിൽ ബാഴ്‌സലോണയിൽ ഇവർ മൂന്നു പേരും വീണ്ടും ഒന്നിക്കുമെന്നാണ് പ്രതീക്ഷ.

മെസ്സിയുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്നവരാണ് നെയ്മറും അഗ്യൂറോയും. നെയ്മരുമായി ബാഴ്സയിൽ ഒരുമിച്ചു കളിച്ചപ്പോൾ അണ്ടർ 20 കാലം മുതൽ ദേശീയ ടീമിൽ അഗ്യൂറോയുടെ സഹ താരമാണ് മെസ്സി.മാഞ്ചസ്റ്റർ സിറ്റിയുമായുള്ള അഗ്യൂറോയുടെ കരാർ ഈ വേനൽക്കാലത്ത് അവസാനിക്കും. അദ്ദേഹത്തിന് ഒരു പുതിയ ഡീൽ നൽകില്ലെന്ന് അറിയിച്ചതിനെത്തുടർന്ന് ഫോർവേഡ് ക്ലബ് വിടുമെന്ന് ഉറപ്പാണ്.പി‌എസ്‌ജിയുമായുള്ള നെയ്മറിന്റെ കരാർ 2022 ൽ അവസാനിക്കും എന്നാൽ പുതിയ കരാറിൽ താരം ഇതുവരെയും ഒപ്പിട്ടിട്ടില്ല.