മെസ്സിയെയും എംബാപ്പയെയും നിലനിർത്തണം ,നെയ്മറെ ഒഴിവാക്കാനൊരുങ്ങി പിഎസ്ജി |Neymar

ഇന്ന് ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിനെതിരെ ഇറങ്ങുന്ന പി‌എസ്‌ജി ഇപ്പോൾ കളിക്കളത്തിലും ഡ്രസ്സിംഗ് റൂമിലും പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ലീഗിൽ മൊണാക്കോയിലെ പരാജയത്തിലെ ഏറ്റവും ശ്രദ്ധേയനായ കളിക്കാരിൽ ഒരാളാണ് നെയ്മർ, കളിയുടെ അവസാനത്തിൽ കായിക ഉപദേഷ്ടാവ് ലൂയിസ് കാംപോസുമായി ഡ്രസ്സിംഗ് റൂമിൽ തർക്കത്തിലേർപ്പെട്ടു. കൂടാതെ ബ്രസീൽ ഇന്റർനാഷണൽ എകിറ്റികെയുമായും വിറ്റിൻഹയുമായും ഏറ്റുമുട്ടി.

ഈ സീസണിൽ പിഎസ്ജിക്കായി മികച്ച പ്രകടനങ്ങൾ ഉണ്ടായിരുന്നിട്ടും വരുന്ന സീസണിൽ താരത്തെ വിൽക്കാൻ ക്ലബ് ആലോചിക്കുന്നുണ്ട്.ഉയർന്ന ശമ്പളവും കരാർ വ്യവസ്ഥയുമാണ് നെയ്മറിനെ വിൽക്കാൻ ക്ലബ്ബിനെ പ്രേരിപ്പിക്കുന്ന ഘടകം.2027 വരെ ക്ലബ്ബുമായി കരാർ പുതുക്കിയ നെയ്മർ സ്ക്വാഡിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന കളിക്കാരിൽ ഒരാളാണ്, നിലവിലെ അവസ്ഥയിൽ ഒരു യൂറോപ്യൻ ടീമിനും നെയ്മറിന്റെ വേതനം താങ്ങാൻ കഴിയില്ല.

ഈ സീസണിൽ നെയ്മറുടെ കണക്കുകൾ ശ്രദ്ധേയമാണ്. 27 കളികളിൽ, PSG ഫോർവേഡ് 17 ഗോളുകളും 16 അസിസ്റ്റുകളും നേടിയിട്ടുണ്ട്, എന്നിരുന്നാലും ലോകകപ്പിന് ശേഷമുള്ള അദ്ദേഹത്തിന്റെ പ്രകടന നിലവാരം സീസണിന്റെ ആദ്യ മൂന്ന് മാസങ്ങളിൽ ഉണ്ടായിരുന്നില്ല.ലിഗ് 1 ക്ലബ് ഹ ഫോർവേഡുകളായ ലയണൽ മെസ്സിയെയും കൈലിയൻ എംബാപ്പെയും നിലനിർത്താൻ ആഗ്രഹിക്കുന്നു. നെയ്മറെ വിൽക്കുന്നത് ബോർഡ് തലത്തിൽ വീണ്ടും ചർച്ചാ വിഷയമാണ്.

ബയേണിനെതിരെയുള്ള മത്സരത്തിന് മുമ്പുള്ള വാർത്താ സമ്മേളനത്തിൽ നെയ്മർ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.ചാമ്പ്യൻസ് ലീഗ് വിജയിക്കുക എന്നതാണ് പിഎസ്ജിയുടെ ഏറ്റവും വലിയ ലക്ഷ്യമെന്നും ഇത് ലോകകപ്പ് പോലെയാണെന്നും ഏറ്റവും കുറച്ച് പിഴവുകൾ വരുത്തുന്ന ടീം ഏറ്റവും കൂടുതൽ മുന്നേറുമെന്നും നെയ്മർ പറഞ്ഞു.

Rate this post