❝എൽ 🔥⚔ ക്ലാസിക്കോ 💪⚽ ഗോൾ വരൾച്ച
അവസാനിപ്പിക്കാൻ 🏟💥 മാഡ്രിഡ് മുറ്റത്ത്
മെസ്സി 🦁✌️ ഇന്നിറങ്ങുന്നു ❞

ബാഴ്സലോണയുമായുള്ള കരാർ അവസാനിക്കാൻ മാസങ്ങൾ മാത്രം ശേഷിക്കുമ്പോളും തന്റെ ഭാവി എന്താണെന്ന് അദ്ദേഹം ഇപ്പോഴും വെളിപ്പെടുത്തിയിട്ടില്ല. 2021 ൽ ലാ ലീഗയിൽ ഫോമിന്റെ ഉന്നതിയിൽ എത്തിയ മെസ്സി ഒരാഴ്ചക്കുള്ളിൽ രണ്ടു പ്രധാന മത്സരങ്ങളാണ് കളിക്കുന്നത്. തന്റെ 11 മതി ലാ ലീഗ്‌ കിരീടം ലക്ഷ്യമിട്ട് ഇന്ന് നടക്കുന്ന നിർണായക പോരാട്ടത്തിൽ റയൽ മാഡ്രിഡിനെ നേരിടുമ്പോൾ ,18 ആം തീയതി നടക്കുന്ന കോപ ഡെൽ റേ ഫൈനലിൽ അത്ലറ്റികോ ബിൽബാവോയാണ് ബാഴ്സയ്ഡ് എതിരാളികൾ. ഏഴാം കോപ ഡെൽ റേ കിരീടമാണ് മെസ്സി ലക്ഷ്യമിടുന്നത്. ഈ രണ്ടു കിരീടങ്ങളും നേടി അഞ്ചാമത്തെ ആഭ്യന്തര ഇരട്ട കിരീടവും മെസ്സി ലക്ഷ്യമിടുന്നുണ്ട്.

എൽ ക്ലാസിക്കോ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമാണ് മെസ്സി എന്നാൽ 2018 മെയ് മുതൽ റയൽ മാഡ്രിഡിനെതീരെ ഗോൾ കണ്ടെത്താൻ മെസ്സിക്കായിട്ടില്ല. 44 മത്സരങ്ങളിൽ നിന്നും 26 ഗോളുകളും 14 അസിസ്റ്റുകളും സ്വന്തവും പേരിൽ കുറിച്ചിട്ടുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോ റയലിൽ നിന്നും പോയതിനുശേഷം മാഡ്രിഡിനെതിരെ മെസ്സി ഗോൾ നേടിയിട്ടില്ല .2018 നു ശേഷം റയലിനെതിരെയുള്ള ഏഴു മത്സരങ്ങൾ കളിച്ചെങ്കിലും ഒരു ഗോൾ പോലും നേടാൻ മെസ്സിക്കായില്ല.


ഇന്നത്തെ മത്സരത്തോടെ മൂന്നു വർഷമായി എൽ ക്ലാസിക്കോയിലെ ഗോൾ വരൾച്ചയ്ക്ക് അവസാനമാകുമെന്നു പ്രതീക്ഷ. ഇന്നത്തെ മത്സരത്തിൽ ഒരു ഗോൾ കൂടി നേടിയാൽ തുടർച്ചയായി 13 സീസണുകളിൽ 30 ഗോളുകൾ നേടുന്ന താരമായി മെസ്സി മാറും. ഇന്നത്ത മത്സരത്തോടെ ഏറ്റവും കൂടുതൽ എൽ ക്ലാസ്സിക്ക മത്സരം എന്ന സെർജിയോ റാമോസിന്റെ 45 മത്സരം എന്ന റെക്കോർഡിനൊപ്പം മെസ്സി എത്തും.

ലാ ലീഗയിൽ 23 ഗോളുമായി മെസ്സിയാണ് മുന്നിട്ട് നിൽക്കുന്നത്. 2005 നവംബർ 19 നാണു മെസ്സി ആദ്യമായി റയൽ മാഡ്രിഡിനെതിരെ കളിക്കാനിറങ്ങുന്നത്. രണ്ടു ഹാട്രിക്കും ,അഞ്ചു തവണ രണ്ടു ഗോളുകളും നേടിയിട്ടുണ്ട്.