വിലക്ക്‌ കഴിഞ്ഞു , ലോകകപ്പ് യോഗ്യതാ മത്സരം കളിക്കാൻ സൂപ്പർ താരം

അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസ്സിക്ക് അടുത്ത മാസം നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ കളിക്കാൻ കഴിയും, കഴിഞ്ഞ വർഷത്തെ കോപ അമേരിക്കയിൽ മെസ്സിക്ക് കിട്ടിയ വിലക്ക് കഴിഞ്ഞതായി അർജന്റീന ഫുട്ബോൾ അസോസിയേഷൻ (എഎഫ്എ) പ്രസിഡന്റ് വ്യാഴാഴ്ച പറഞ്ഞു.

കഴിഞ്ഞ വർഷത്തെ കോപ്പ അമേരിക്ക ലൂസേഴ്സ് ഫൈനലിൽ ചിലിക്കെതിരായ മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോകുകയും ടൂർണമെന്റ് നടത്തിപ്പിനെയും സംഘാടകരെയും വിമർശിച്ചതിനുമായിരുന്നു മെസ്സിക്ക് മൂന്നു മാസത്തെ വിലക്കും 50,000 യുഎസ് ഡോളർ പിഴയും ലഭിച്ചത്. എന്നാൽ ഇതിനു പിന്നാലെ ടൂർണമെന്റിൽ വലിയ അഴിമതിയാണ് നടക്കുന്നതെന്നും ബ്രസീൽ ജേതാക്കളാകുന്ന തരത്തിലാണു ടൂർണമെന്റ് രൂപകൽപന ചെയ്തതെന്നും മെസ്സി തുറന്നടിച്ചു. മൂന്നാം സ്ഥാനക്കാർക്കുള്ള മെഡൽ വാങ്ങാൻ താരം കൂട്ടാക്കിയതുമില്ല.

ഒക്ടോബർ എട്ടിന് ബ്യൂണസ് അയേഴ്സിൽ നടക്കാനിരിക്കുന്ന ഇക്വഡോറിനെതിരായ അർജന്റീനയുടെ യോഗ്യത മെസ്സിക്ക് കളിക്കാനാവുമെന്നു പ്രതീക്ഷിച്ചിരുന്നില്ല എന്നാൽ അർജന്റീന ഫുട്ബോൾ അസോസിയേഷനും (എ.എഫ്.എ) ദക്ഷിണ അമേരിക്കൻ ഫുട്ബോൾ കോൺഫെഡറേഷനും തമ്മിൽ നടത്തിയ ചർച്ചയിലാണ് വിലക്ക് നീക്കിയത്.ഇതോടെ ഒക്ടോബർ എട്ടിന് ബ്യൂണസ് ഐറിസിൽ ഇക്വഡോറിനെതിരെയും പിന്നീട് ബൊളീവിയക്ക് എതിരെയും നടക്കാനിരിക്കുന്ന അർജന്റീനയുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ മെസ്സിക്ക് കളിക്കാം.