❝ചാമ്പ്യൻസ് ലീഗ് ആദ്യപാദം🏆🤩സ്വന്തമാക്കി മാഡ്രിഡ് & സിറ്റി ; ലാ ലീഗയിൽ മെസ്സിയുടെ🔥⚽വെടിക്കെട്ട്❞

മെസ്സിയില്ലെങ്കിൽ ബാഴ്സലോണ ഇല്ല എന്നത് ശെരിവെക്കുന്നതാണ് ഈ സീസണിലെ ഓരോ മത്സരങ്ങളും. മെസ്സിയുടെ പ്രകടനത്തെ മാത്രം ആശ്രയിച്ചാണ് ബാഴ്സ മുന്നോട്ട് പോകുന്നത്. ലാ ലീഗയിൽ ഇന്നലെ നടന്ന മത്സരത്തിൽ മെസ്സിയുടെ ഇരട്ട ഗോളിന്റെ പിബലത്തിൽ എൽച്ചയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് കീഴടക്കി പോയിന്റ് ടേബിളിൽ മൂന്നാമതായി. ആദ്യ പകുതിയിൽ ഗോൾ നേടാൻ ബാഴ്സക്ക് അവസരങ്ങൾ ലഭിച്ചെങ്കിലും എൽച്ചെ ഗോൾ കീപ്പർ എഡ്ഗർ ബാഡിയ തടസ്സമായി നിന്നു.ആദ്യ പകുതിയിൽ പോർച്ചുഗീസ് വിംഗർ ഫ്രാൻസിസ്കോ ട്രിങ്കാവോ ബാഴ്‌സയുടെ ഏറ്റവും സജീവമായ താരം എന്നാൽ എൽഷെ കീപ്പർ എഡ്ഗർ ബാഡിയ രണ്ടുതവണ ഗോൾ ലക്ഷ്യമിക്കയുള്ള ഷോട്ട് തടഞ്ഞു. ഡി ജോങ്ങിന്റെ മികച്ച ഒരു ഹെഡ്ഡറും ഗോൾ കീപ്പർ തടുത്തിട്ടു.

48 ആം മിനുട്ടിൽ ബാഴ്സ ആദ്യ ഗോൾ നേടി. ബ്രൈത്‌വെയ്റ്റും മെസ്സിയും തമ്മിലുള്ള സമർത്ഥമായ കോമ്പിനേഷൻ പ്ലേയിൽ നിന്നും മികച്ച ഒരു ക്ലോസെ റേഞ്ച് ഫിനിഷിംഗിലൂടെ ഗോൾ കീപ്പർ മറികടന്നു മെസ്സി പന്ത് വലയിലാക്കാക്കി. 68 ആം മിനുട്ടിൽ മെസ്സി ബാഴ്സയുടെ ലീഡ് രണ്ടാക്കി ഉയർത്തി.ആൽബയുടെ പാസ് ബോക്സിനുള്ളിൽ നിന്നും സ്വീകരിച്ച മെസ്സി ഡിഫെൻഡമാരെ കബളിപ്പിച്ച്‌ ഒരു ചിപ്പിലൂടെ കീപ്പർ എഡ്ഗർ ബാഡിയയെ മറികടന്നു വലയിലാക്കി. 73 ആം മിനുട്ടിൽ ജോർഡി ആൽബ സ്കോർ മൂനാക്കി ഉയർത്തി. മൈതാന മധ്യത്തു നിന്നും മെസ്സിയുടെ പാസ് മാർട്ടിൻ ബ്രൈത്‌വൈറ്റ് ബോക്സിലേക്ക് ഹെഡ്ഡ് ചെയ്യുകയും പന്ത് പിടിച്ചെടുത്ത ജോർഡി ആൽ‌ബ മികച്ച ഫിനിഷിംഗിലൂടെ എൽച്ചെ വല ചലിപ്പിച്ചു.

അടുത്തടുത്ത മിനിറ്റുകളിൽ പകരകകരനായി ഇറങ്ങിയ അന്റോയ്ൻ ഗ്രീസ്മാന് രണ്ടുഅവസരങ്ങൾ ലഭിച്ചു. 81 ആം മിനുട്ടിൽ ക്ലോസ് റേഞ്ചിൽ‌ നിന്നുമുള്ള ഷോട്ട് ക്രോസ്സ് ബാറിൽ തട്ടി മടങ്ങി ,മറ്റൊരു അവസരം ഫ്രഞ്ച് താരം പുറത്തേക്കടിച്ചു കളഞ്ഞു. ഇരട്ട ഗോളോട് കൂടി ല ലീഗയിൽ 16 ഗോളുള്ള സുവാരസിനെ മറികടന്നു 18 ഗോളുമായി മെസ്സി ടോപ് സ്‌കോറർ സ്ഥാനത്ത് എത്തി.

യുവേഫ ചാമ്പ്യൻസ് ലീഗിൽ പ്രീ ക്വാർട്ടർ ആദ്യ പാദത്തിൽ ഇന്നലെ നടന്ന മത്സരത്തിൽ റയൽ മാഡ്രിഡിന് ജയം. എതിരില്ലാത്ത ഒരു ഗോളിന് ഇറ്റാലിയൻ കരുത്തരായ അറ്റ്ലാന്റായെയാണ് റയൽ പരാജയപ്പെടുത്തിയത്.മത്സരത്തിന്റെ ഭൂരിഭാഗവും 10 പേരുമായി കളിച്ച അറ്റ്ലാന്റാക്കെതിരെ അവസാന നിമിഷങ്ങളിൽ ഫ്രഞ്ച് ഡിഫൻഡർ മെൻഡി നേടിയ ഗോളിനാണ് റയൽ നിർണായക എവേ മത്സരത്തിൽ വിജയിച്ചത്.മത്സരത്തിൽ പൂർണ ആധിപത്യം റയലിനായിരുന്നെങ്കിലും സൂപ്പർ സ്‌ട്രൈക്കർ ബെൻസിമയുടെ അഭാവത്തിൽ ആക്രമണങ്ങൾക്ക് മൂർച്ച കുറവായിരുന്നു.

17 ആം മിനുട്ടിൽ മെൻഡിയെ പെനാൽറ്റി ബോക്സിനു പുറത്തു നിന്നും ഫൗൾ ചെയ്തതിനാണ് അറ്റ്ലാന്റ താരം റെമോ ഫ്രീലറിനു റഫറി ചുവപ്പു കാണിച്ചത്. പത്തു പേരായി ചുരുങ്ങിയെങ്കിലും റയൽ ആക്രമണങ്ങളെ സമർത്ഥമായാണ് അവർ തടഞ്ഞത്. ചുവപ്പു കാർഡിന്റെ ആനുകൂല്യം റയലിനും മുതലാക്കാനായില്ല .ആദ്യ അപകുതിൽ ഗോൾ ലക്ഷ്യമാക്കി ഒരു ഷോട്ട് മാത്രമാണ് റയലിന് അടുക്കാൻ സാധിച്ചത്.ഇടവേളയ്ക്കുശേഷം അറ്റലാന്റ മികച്ച പ്രതിരോധം തുടർന്നപ്പോൾ ലക്‌ഷ്യം കാണാൻ റയൽ നന്നേ ബുദ്ധിമുട്ടി.

ലുക്ക മോഡ്രിക്കും വിനീഷ്യസ് ജൂനിയറിനും അർദ്ധവസരങ്ങൾ ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാനായില്ല. 86 ആം മിനുട്ടിൽ 25 വാര അകലെ നിന്നും ഫുൾ ബാക്ക് മെൻഡി തൊടുത്തു വിട്ട മനോഹരമായ ഷോട്ട് അറ്റ്ലാന്റ വലയിലാക്കി റയലിന്റെ വിജയം ഉറപ്പിച്ചു.മത്സരത്തിൽ 68 % ബോൾ കൈവശം വെച്ച റയൽ 4 തവണ മാത്രമാണ് ഗോൾ ലക്ഷ്യമാക്കി അടിക്കാൻ സാധിച്ചത്. താരത്തിന്റെ ആദ്യ ചാമ്പ്യൻസ് ലീഗ് ഗോളായിരുന്നു ഇത്.മാർച്ച് 17 നാണ് രണ്ടാം പാദ മത്സരം .

മറ്റൊരു പ്രീ ക്വാർട്ടർ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ജർമൻ ടീം ബൊറൂഷ്യ മോഞ്ചെൻഗ്ലാഡ്ബാക്കിനെ പരാജയപ്പെടുത്തി. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു സിറ്റിയുടെ വിജയം. മാഞ്ചസ്റ്റർ സിറ്റിയുടെ തുടർച്ചയായ 19 ആം വിജയമായിരുന്നു ഇത്. ഇരു പകുതികളിലുമായി ബെർണാർഡോ സിൽവയും ,ഗബ്രിയേൽ ജീസസും നേടിയ ഗോളുകൾക്കാണ് സിറ്റി വിജയം നേടിയത്.ഹംഗറിയിലെ ബുഡാപെസ്റ്റിലെ പുസ്കാസ് അരീനയിൽ നടന്ന മത്സരത്തിൽ ജോൺ സ്റ്റോൺസ്, സെർജിയോ അഗ്യൂറോ, കെവിൻ ഡി ബ്രൂയിൻ, റിയാദ് മഹ്രെസ് എന്നിവരെ ആദ്യ ഇലവനിൽ ഇല്ലാതെയാണ് സിറ്റി ഇറങ്ങിയത്.

29 മിനിറ്റിൽ വലതു വിങ്ങിൽ നിന്നും ജോവ കാൻസലോ കൊടുത്ത ക്രോസിൽ നിന്നും ഹെഡ്ഡറിലൂടെ ബെർണാർഡോ സിൽവ സിറ്റിയെ മുന്നിലെത്തിച്ചു. 65 ആം മിനുട്ടിൽ ഗബ്രിയേൽ ജീസസിലൂടെ സിറ്റി രണ്ടാമത്തെ ഗോൾ നേടി.സിൽവയുടെ ഹെഡ്ഡർ പാസിൽ നിന്നായിരുന്നു ജീസസിന്റെ ഗോൾ. മത്സരത്തിൽ ഒരു അവസരം മാത്രമാണ് ഗ്ലാഡ്‌ബാച്ചിന് ലഭിച്ചത്. 62 ആം മിനുട്ടിൽ അലാസെയ്ൻ പ്ലീയുടെ മനോഹരമായ ബാക്ക്ഫ്ലിക് ഇഞ്ചുകളുടെ വ്യത്യാസത്തിൽ പുറത്തേക്ക് പോയി.

സിറ്റി എല്ലാ മത്സരങ്ങളിലും അവസാന 12 എവേ ഗെയിമുകളിൽ വിജയം നേടി ഇംഗ്ലീഷ് ടോപ്പ്-ഫ്ലൈറ്റ് ടീമിനായി ഒരു പുതിയ റെക്കോർഡ് സൃഷ്ടിച്ചു.പ്രീമിയർ ലീഗിലും കാരാബാവോ കപ്പ് ഫൈനലിലും എഫ്എ കപ്പിന്റെ ക്വാർട്ടർ ഫൈനലിലും കടന്ന സിറ്റി ചാമ്പ്യൻസ് ലീഗും കൂടിയാണ് ലക്ഷ്യമിടുന്നത്. പരിക്കിൽ നിന്നും മോചിതനായി സൂപ്പർ സ്‌ട്രൈക്കർ അഗ്യൂറോ ഇന്നലെ പകരകക്കാരനായി കളത്തിലിറങ്ങി.

യുറോപ്പലീഗിൽ ഇംഗ്ലീഷ് ടീം ടോട്ടൻഹാമിന്‌ ജയം .ഇന്നലെ നടന്ന മത്സരത്തിൽ ഓസ്ട്രിയൻ ക്ലബ് വോൾഫ്സ്ബർഗ്ഗറെ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. ടോട്ടൻഹാമിനായി ബ്രസീലിയൻ സ്‌ട്രൈക്കർ കാർലോസ് വിനീഷ്യസ് ഇറാറ്റ ഗോളുകൾ നേടിയപ്പോൾ, ബെയ്ൽ ,ഡെലെ അല്ലി എന്നിവർ മറ്റു ജോല്യ്ക്കൽ നേടി.