❝🔴🔵ലയണൽ മെസ്സി⚡ബാഴ്‌സലോണയിൽ💪🔥തന്നെ ✍️⚽തുടരണമെന്നാവശ്യവുമായി അർജന്റീനിയൻ സഹ താരം❞

ഈ സീസൺ അവസാനത്തോടെ ബാഴ്സലോണയുമായി കരാർ അവസാനിക്കുന്ന സൂപ്പർ താരം ലയണൽ മെസ്സിയുടെ ട്രാൻസ്ഫറിനെ കുറിച്ച് നിരവധി കിംവദന്തികളാണ് വാർത്ത മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. കഴിഞ്ഞ സീസൺ അവസാനം മുതൽ മെസ്സി ബാഴ്സ വിടാൻ താല്പര്യം പ്രകടിപ്പിച്ചെങ്കിലും കരാർ കഴിയുന്നത് വരെ കാത്തു നിൽക്കുകയായിരുന്നു. മെസ്സിയെ സ്വന്തമാക്കാനായി സിറ്റിയും പിഎസ്ജിയും കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ്.

മെസ്സിയുടെ ഭീമമായ വേതന വ്യവസ്ഥകൾ നിലവിൽ താങ്ങാൻ കഴിയുന്ന രണ്ടു ക്ലബ്ബുകളാണ് സിറ്റിയും പാരിസും. എന്നാൽ പുതുതായി പ്രസിഡന്റായി സ്ഥാനമേറ്റ ലപോർട്ടയുടെ വരവ് മെസ്സിയുടെ തീരുമാനത്തിൽ മാറ്റം കൊണ്ട് വരൻ സാധിക്കുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കികൊണ്ടിരിക്കുന്നത്.

അതിനിടയിൽ മെസ്സി ബാഴ്‌സലോണയിൽ തുടരണം എന്നാവശ്യവുമായി മുൻ മാഞ്ചസ്റ്റർ സിറ്റി താരം അർജന്റീനിയൻ സഹ താരവുമായ പാബ്ലോ സബലെറ്റ രംഗത്തെത്തി.”എന്നെ സംബന്ധിച്ചിടത്തോളം ബാഴ്സലോണയ്ക്ക് പുറത്ത് മെസ്സിയെ സങ്കൽപ്പിക്കാൻ വളരെ പ്രയാസമാണ്. അദ്ദേഹം അവിടെ നിന്ന് വിരമിക്കുമെന്ന് ഞങ്ങൾ എല്ലാവരും പ്രതീക്ഷിക്കുന്നു.” അർജന്റീനിയൻ പറഞ്ഞു. “ബാഴ്‌സലോണയിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടുണ്ട് , നിലവിൽ ഒരു പുതിയ പ്രസിഡന്റുമുണ്ട്. മെസ്സിയെ ബാഴ്സയിൽ തുടർന്ന് കാണാൻ ലാപോർട്ട ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാണ്. അഗ്യൂറോയെ ബാഴ്സയിലെത്തിച്ച അവർ മെസ്സിയെ നിലനിർത്തണം ” സബലേറ്റ കൂട്ടി ചേർത്തു.

“അഗ്യൂറോ മെസ്സിയുടെ ഏറ്റവും നല്ല സുഹൃത്താണ്. കുറച്ച് മാസങ്ങൾക്ക് മുമ്പ് അഗ്യൂറോ കാരണം ലിയോ സിറ്റിയിലേക്ക് പോകാൻ ആഗ്രഹിച്ചിരുന്നു. രണ്ട് കളിക്കാരുടെയും തീരുമാനങ്ങളെ മാനിക്കണം” എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ സീസണോടെ മാഞ്ചസ്റ്റർ സിറ്റിയുമായുള്ള കരാർ അവസാനിക്കുന്ന അഗ്യൂറോയെ ബാഴ്സയിലെത്തിക്കാനുള്ള നീക്കങ്ങളും സജീവമായി നടക്കുന്നുണ്ട്. സുവാരസിന് ഒരു പകരക്കാരനെയാണ് അഗ്യൂറോയിലൂടെ ബാഴ്സ ലക്ഷ്യമിടുന്നത്. അത് വഴി മെസ്സിയെ നിലനിർത്താനുമാണ് ബാഴ്സ ലക്ഷ്യമിടുന്നത്.

ഇരു താരങ്ങൾക്കൊപ്പം അർജന്റീനിയൻ ദേശീയ ടീമിൽ കളിച്ചിട്ടുള്ള സബലേറ്റ അഗ്യൂറോക്കൊപ്പം മാഞ്ചസ്റ്റർ സിറ്റിയിൽ രണ്ടു പ്രീമിയർ ലീഗ് കിരീടങ്ങൾ നേടിയിട്ടുണ്ട്. ദീർഘ കാലം പരിക്കിന്റെ പിടിയിലായതിനു ശേഷം മടങ്ങിയെത്തിയ അഗ്യൂറോ ഇന്നലെ ഫുൾഹാമിനെതിരെ ഗോൾ നേടിയിരുന്നു .