ലയണൽ മെസ്സി ബാഴ്സലോണ വിടാൻ കാരണം ഇതാണോ?, വിവാദങ്ങളോട് പ്രതികരിച്ച് താരം

1.1 ബില്യൺ പൗണ്ടിലധികം കടബാധ്യതയുള്ള ക്ലബ്ബാണ് ബാഴ്സലോണ. വളരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് അവർ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. കട ബാധ്യത മൂലവും ലാ ലിഗയുടെ സാമ്പത്തിക നിയന്ത്രണങ്ങൾ പാലിക്കാത്തതിനാൽ മെസ്സി സമ്മതിച്ച രണ്ട് വർഷത്തെ കരാർ രജിസ്റ്റർ ചെയ്യാൻ അവർക്ക് കഴിഞ്ഞില്ല. സൂപ്പർ താരത്തിന് ബാഴ്സയിൽ തുടരാൻ ആഗ്രഹത്തെ ഉണ്ടായെങ്കിലും ക്ലബ്ബിന്റെ സാമ്പത്തിക സ്ഥിതി ഇതിനു അനുവദിച്ചില്ല. തങ്ങളുടെ എക്കാലത്തെയും മികച്ച കളിക്കാരനെ നിലനിർത്തുന്നതിനായി ശമ്പളത്തിൽ കുറവ് വരുത്താൻ ബാഴ്സലോണ ആവശ്യപ്പെട്ടതായും ആൽബ അഭ്യർത്ഥന നിരസിച്ചുവെന്നും അഭ്യൂഹങ്ങൾ പരന്നിരുന്നു. പിക്വെ ഒഴിച്ച് ആരും തന്നെ വേതനം കുറക്കാൻ തയ്യാറായില്ലെന്നും റിപോർട്ടുകൾ പുറത്തു വന്നിരുന്നു.

എന്നിരുന്നാലും, ഞായറാഴ്ച നൗ ക്യാംപിൽ റിയൽ സോസിഡാഡിനെ 4-2 ന് പരാജയപ്പെടുത്തിയതിന് ശേഷം ഒരു അഭിമുഖത്തിൽ ഈ ആരോപണങ്ങളെല്ലാം സ്പാനിഷ് താരം തള്ളിക്കളഞ്ഞു. “എക്കാലത്തെയും മികച്ച കളിക്കാരൻ എന്നതിന് പുറമേ, എന്നെ നന്നായി മനസ്സിലാക്കിയത് ലിയോ ആയിരുന്നു, അതിനാൽ അദ്ദേഹത്തെ നിലനിർത്താൻ ഞാൻ എത്രമാത്രം ശ്രമിക്കുമെന്ന് സങ്കൽപ്പിക്കുക,” ആൽബ മാധ്യമപ്രവർത്തകരോട് പറഞ്ഞു.”ഇത് ശരിയല്ല ക്യാപ്റ്റൻമാർ ശമ്പളം വെട്ടിക്കുരാക്കാൻ നിരസിച്ചത് കൊണ്ടല്ല മെസ്സി പോയത്, അത് ക്ലബ്ബും അദ്ദേഹവും തമ്മിലുള്ളതാന്”ആൽബ കൂട്ടിച്ചേർത്തു.

“ക്ലബ് എന്നോട് സംസാരിക്കുമ്പോൾ ഞാൻ അത് ചെയ്യാൻ സന്നദ്ധനാണ്. ഞാൻ ഇവിടെ നിന്നാണ് വളർന്നത് , എന്റെ ജീവിതകാലം മുഴുവൻ ബാഴ്സലോണയിൽ ചെലവഴിക്കുന്നത്.എന്റെ പ്രതിബദ്ധത ചോദ്യം ചെയ്യപ്പെട്ടത് എന്നെ വളരെയധികം വേദനിപ്പിക്കുന്നു. പ്രസിഡന്റ് ഇതുവരെ ഇതിനെക്കുറിച്ച് പ്രത്യേകമായി സംസാരിച്ചിട്ടില്ലാത്തതിനാൽ, ഞാൻ കരുതുന്നു അവൻ സംസാരിക്കും, അവൻ സത്യം പറയും. “

സോസിഡാഡിനെതിരെ മത്സരത്തിന് മുൻപ് ജെറാർഡ് പിക്വെ ഗണ്യമായ വേതനം വെട്ടികുറക്കുകയും മെംഫിസ് ഡെപെയ്, എറിക് ഗാർസിയ, റേ മനാജ് എന്നിവരെ രജിസ്റ്റർ ചെയ്യാൻ സാധിക്കുകയും ചെയ്തു. എല്ലാ ക്യാപ്റ്റന്മാരും വേതനം വെട്ടികുറക്കാൻ തയ്യാറായിരുന്നുവെന്നും പിക്വെ പറഞ്ഞു .,”ഞാൻ സെർഗി, ബുസി, ജോർഡി എന്നിവരുമായി ബന്ധപ്പെട്ടിരുന്നു, ഒരു ഉടമ്പടിയിലെത്താൻ ഞങ്ങൾ എല്ലാവരും ഒത്തുചേർന്നു. ലീഗ് ആരംഭിക്കുന്നതിന് മണിക്കൂറുകൾ ശേഷിക്കെ പുതിയ കളിക്കാരെ രജിസ്റ്റർ ചെയ്യാൻ ഔദ്യോഗികമായി അവർക്ക് ആരെങ്കിലും ആവശ്യമായിരുന്നു പക്ഷേ മറ്റുള്ളവരും അത് ചെയ്യുമെന്ന് എനിക്കറിയാം. ” പിക്വെ പറഞ്ഞു.ക്ലബ്ബിന്റെ സ്ഥിതി വളരെ ആശങ്കാജനകമാണെന്നും കടങ്ങൾ 1.15 ബില്യൺ പൗണ്ടായി ഉയർന്നതായി തിങ്കളാഴ്ച ബാഴ്‌സ പ്രസിഡന്റ് ജോവാൻ ലാപോർട്ട പറഞ്ഞു. ക്ലബ്ബിന്റെ ഈ അവസ്ഥക്ക് കാരണത്തെ മുൻ പ്രസിഡന്റ് ജോസെപ് ബാർട്ടോമെ ആണെന്നും ലപോർട്ട പറഞ്ഞു.