‘ലോകകപ്പിൽ അർജന്റീനയുടെ ഒന്നാമനായി മെസ്സി’ : ബാറ്റിസ്റ്റൂട്ടയുടെ ഗോൾ റെക്കോർഡും മറികടന്ന് 35 കാരൻ |Qatar 2022 |Lionel Messi

ആവേശകരമായ പോരാട്ടത്തിൽ ക്രോയേഷ്യയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് കീഴടക്കി ലോകകപ്പ് ഫൈനലിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് അർജന്റീന. സൂപ്പർ താരം ലയണൽ മെസ്സിയുടെ മിന്നുന്ന പ്രകടനമാണ് അർജന്റീനക്ക് വിജയമൊരുക്കിയത്. അര്ജന്റീനക്ക് യുവ സ്‌ട്രൈക്കർ ജൂലിയൻ അൽവാരസ് രണ്ടു ഗോളുകൾ നേടി.

പെനാൽറ്റിയിൽ നിന്നും ലയണൽ മെസ്സിയാണ് അർജന്റീനയുടെ ഗോൾ സ്കോറിങ്ങിന് തുടക്കമിട്ടത്.ഡൊമിനിക് ലിവാകോവിച്ചിന് ഒരവസരവും നൽകാതെ ടോപ് വലത് കോണിലേക്ക് മെസ്സി പെനാൽറ്റി അടിച്ചി കയറ്റുകയായിരുന്നു. ജൂലിയൻ അൽവാരസിനെ ഗോൾ കീപ്പർ ഫൗൾ ചെയ്തതിനാണ് പെനാൽറ്റി ലഭിച്ചത്. ഈ നേടിയ ഗോളോടെ ലോകകപ്പില്‍ അര്‍ജന്റീനയ്ക്കായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന റെക്കോര്‍ഡാണ് മെസ്സി കരസ്ഥമാക്കിയത്. 34-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയാണ് മെസ്സി ഗോള്‍ നേടിയത്.

ലോകകപ്പിലെ മെസ്സിയുടെ 11-ാം ഗോളായിരുന്നു അത്. ലോകകപ്പില്‍ അര്‍ജന്റീനയ്ക്കായി ബാറ്റിസ്റ്റ്യൂട്ട പത്ത് ഗോളുകളാണ് നേടിയത്. മെസ്സിയുടെ ഖത്തറിലെ അഞ്ചാമത്തെ ഗോൾ കൂടിയായിരുന്നു ഇത്.5 ഗോളുകൾ വീതം നേടി ഗോൾഡൻ ബൂട്ടിനുള്ള ഓട്ടത്തിൽ ഫ്രാൻസിന്റെ കൈലിയൻ എംബാപ്പെയ്‌ക്കൊപ്പം മെസ്സിയെ എത്തിച്ചിരിക്കുകയാണ് ഈ ഗോൾ. ലോകകപ്പിൽ 25 കളികളിൽ നിന്നും മെസ്സിയുടെ സമ്പാദ്യം 11 ഗോളുകളായി ഉയർന്നു.അർജന്റീനയ്ക്കായി മെസ്സിയുടെ 96 മത്തെ ഗോൾ കൂടിയായിരുന്നു ഇത്.

ഈ ഗോൾ ഒരു ലോകകപ്പ് സെമിഫൈനലിലെ തന്റെ ആദ്യ ഗോളായിരുന്നു. ലോകകപ്പിലെ അർജന്റീനയുടെ ആദ്യ മത്സരത്തിൽ സൗദി അറേബ്യക്കെതിരെ പത്താം മിനിറ്റിൽ പെനാൽറ്റി ഗോളാക്കി മാറ്റിയതോടെയാണ് മെസ്സി ഗോൾ വേട്ട ആരംഭിച്ചത്. അതിനുശേഷം, മെക്സിക്കോയ്‌ക്കെതിരെ ബോക്‌സിന് പുറത്ത് നിന്ന് ഒരു സ്‌റ്റന്നറും ഓസ്‌ട്രേലിയയ്‌ക്കെതിരെയും ഹോളണ്ടിനെതിരെയും സ്‌കോർ ചെയ്തു.

ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമെന്ന ലോഥര്‍ മത്ത്യാസിന്റെ റെക്കോര്‍ഡിനൊപ്പവും മെസ്സിയെത്തി. ഇരുവരും ലോകകപ്പില്‍ 25 മത്സരങ്ങളാണ് കളിച്ചത്. മിറോസ്ലാവ് ക്ലോസെ 24 മത്സരങ്ങളും പൗളോ മാള്‍ഡീനി 23 മത്സരങ്ങളുമാണ് കളിച്ചത്. ഫൈനലിൽ എത്തിയതോടെ ഈ റെക്കോർഡും പഴങ്കഥയായി മാറും.

Rate this post