പെലെയെയും റൊണാൾഡോയെയും മറികടന്ന ലയണൽ മെസ്സി ഗോൾ നേട്ടത്തിൽ ഗബ്രിയേൽ ബാറ്റിസ്റ്റൂട്ടക്കൊപ്പം |Qatar 2022 |Lionel Messi

ലുസൈൽ സ്റ്റേഡിയത്തിൽ പെനാൽട്ടി ഷൂട്ട് ഔട്ട് വരെ നീണ്ട ആവേശകരമായ പോരാട്ടത്തിനൊടുവിൽ യൂറോപ്യൻ വമ്പന്മാരായ ഹോളണ്ടിനെ കീഴടക്കി അര്ജന്റീന സെമി ഫൈനലിൽ സ്ഥാനം പിടിച്ചിരിക്കുകയാണ്.ഒരു ഗോളും അസിസ്റ്റുമായി ആദ്യാവസാനം വരെ കളം നിറഞ്ഞു കളിച്ച സൂപ്പർ താരം ലയണൽ മെസ്സിയുടെ മികവിലാണ് അര്ജന്റീന വിജയം നേടിയത്. ഷൂട്ട് ഔട്ടിൽ രണ്ടു കിക്കുകൾ തടഞ്ഞിട്ടു കീപ്പർ എമി മർട്ടിനെസും വിജയത്തിൽ നിർണായക പങ്കുവഹിച്ചു.

നെതർലൻഡ്‌സിനെതിരെ നേടിയ ഗോളോടെ ലയണൽ മെസ്സി അർജന്റീനയുടെ എക്കാലത്തെയും ലോകകപ്പ് സ്‌കോറർമാരുടെ പട്ടികയിൽ ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയോട് ഒപ്പമെത്തി.73-ാം മിനിറ്റിൽ സ്‌പോട്ട് കിക്ക് ഗോളാക്കി മാറ്റി മെസ്സി ലോകകപ്പിൽ അർജന്റീനയ്‌ക്കായി തന്റെ പത്താം ഗോൾ നേടി.1994-2002 പതിപ്പുകളിൽ 12 മത്സരങ്ങളിൽ നിന്ന് ബാറ്റിസ്റ്റ്യൂട്ടയ്ക്ക് ലോകകപ്പിൽ 10 ഗോളുകൾ നേടാൻ സാധിച്ചിരുന്നു.ഖത്തർ ലോകകപ്പിൽ മെസ്സിയുടെ നാലാമത്തെ ഗോളായിരുന്നു ഇത്. സൗദി അറേബ്യ, മെക്സിക്കോ, ഓസ്ട്രേലിയ എന്നിവർക്കെതിരെ ഓരോ ഗോൾ വീതം നേടി. അർജന്റീനയ്‌ക്കൊപ്പമുള്ള അദ്ദേഹത്തിന്റെ മൊത്തത്തിലുള്ള നേട്ടം 170-ാം മത്സരത്തിൽ 95 ഗോളായി.

നേരത്തേ ഇതിഹാസതാരം മാറഡോണയുടെ ലോകകപ്പ് ഗോള്‍നേട്ടത്തെ മെസ്സി മറികടന്നിരുന്നു. പ്രൊഫഷണല്‍ കരിയറിലെ 1000-ാമത്തെ മത്സരത്തിലാണ് മെസ്സി ഈ നേട്ടം കൈവരിച്ചത്. ലോകകപ്പ് നോക്കൗട്ട് സ്‌റ്റേജിലെ മെസ്സിയുടെ ആദ്യ ഗോള്‍ കൂടിയായിരുന്നു അത്.ഖത്തർ ലോകകപ്പിൽ അർജന്റീനയുടെ മൂന്നാം പെനാൽറ്റിയായിരുന്നു നെതർലൻഡ്സിനെതിരായ ഗോൾ. സൗദി അറേബ്യയ്‌ക്കെതിരെ മെസ്സി നേടിയപ്പോൾ പോളണ്ടിനെതിരെ നഷ്ടപെടുത്തിയിരുന്നു.ലോകകപ്പിലെ തന്റെ എട്ടാമത്തെ മാൻ ഓഫ് ദ മാച്ച് അവാർഡ് നേടിയ മെസ്സി ഏഴ് ട്രോഫികൾ നേടിയ പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ മറികടന്നു.ആറ് പ്ലെയർ ഓഫ് ദി മാച്ച് അവാർഡുകളുള്ള മുൻ ഡച്ച് ഫുട്ബോൾ താരം അർജൻ റോബനാണ് പട്ടികയിൽ മൂന്നാമത്. 2002ലാണ് അവാർഡുകൾ ഏർപ്പെടുത്തിയത്.

ഖത്തർ 2022 ഫിഫ ലോകകപ്പിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ റൗണ്ട് ഓഫ് 16 മത്സരത്തിനിടെ തന്റെ മൂന്നാം ഗോൾ നേടിയ മെസ്സി എട്ടു ഗോളുകളുള്ള റൊണാൾഡോയെ മറികടന്നിരുന്നു.ഈ ടൂർണമെന്റിൽ ഒരു ഗോൾ മാത്രമാണ് റൊണാൾഡോ നേടിയത്.1966 മുതൽ നോക്കൗട്ട് ഘട്ടങ്ങളിൽ പെലെയുടെ അസിസ്റ്റ് റെക്കോർഡ് പെലെ മറികടക്കുകയും ചെയ്തു.നോക്ക് ഔട്ടിൽ പെലെ നേടിയ നാല് അസിസ്റ്റുകളിടെ റെക്കോർഡാണ് നഹുവൽ മൊലിനക്ക നൽകിയ അസ്സിസ്റ്റിലൂടെ മെസ്സി മറികടന്നത്.മൊലിനയുടെ ഗോൾ മെസ്സിക്ക് മൊത്തത്തിൽ ഏഴാം ലോകകപ്പ് അസിസ്റ്റും നൽകി – ഇവയെല്ലാം വ്യത്യസ്ത ഗോൾ സ്‌കോറർമാർക്ക് വേണ്ടി വന്നതാണ്. എട്ടു അസിസ്റ്റുകൾ നേടിയ ഡീഗോ മറഡോണയാണ് ഏറ്റവും മുന്നിൽ.

Rate this post