❝ 🏆⚽കോപ അമേരിക്കയിലെ 👑🐐
മെസ്സിയുടെ ഏറ്റവും 🔥⚽ മികച്ച
പ്രകടനങ്ങൾ ❞

ഫുട്ബോൾ പിച്ചിൽ കാലെടുത്തുവച്ച ഏറ്റവും മികച്ച കളിക്കാരനാണ് അര്ജന്റീന ഇതിഹാസം ലയണൽ മെസ്സി. ഫുട്ബോൾ ചരിത്രത്തിലെ തെന്നെ ഏറ്റവും അധികം ട്രോഫികൾ നേടിയ താരങ്ങൾ ഒരായിട്ടും ദേശീയ ടീമിനൊപ്പം ഒരു അന്തരാഷ്ട്ര കിരീടം മെസ്സിക്ക് ഇപ്പോഴും അന്യം തന്നെയാണ്. എന്നാൽ ഈ വര്ഷം ബ്രസീലിൽ നടക്കുന്ന കോപ്പ അമേരിക്കയിൽ ഇതിനൊരു മാറ്റം വരുമെന്നാണ് ആരാധകർ കരുതുന്നത്.അർജന്റീന ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ചതുമുതൽ നിരവധി അന്താരാഷ്ട്ര ടൂർണമെന്റുകളിൽ മികച്ച പ്രകടനം നടത്തിയെങ്കിലും കിരീടം മാത്രം അകന്നു നിന്നും.അഞ്ചാം കോപ്പ അമേരിക്ക ചാംപ്യൻഷിപ്പിനാണ് മെസ്സി ഇറങ്ങുന്നത് ,2007, 2015, 2016 പതിപ്പുകളിൽ ഫൈനലിൽ പരാജയപെട്ടു.ദക്ഷിണ അമേരിക്കൻ ചാമ്പ്യൻഷിപ്പിൽ മെസ്സിയുടെ ഏറ്റവും മികച്ച മൊമെന്റുകൾ ഏതാണെന്നു പരിശോധിക്കാം.

ഗോൾ vs മെക്സിക്കോ (2007 കോപ അമേരിക്ക സെമി-ഫൈനൽ)

ദേശീയ ടീമിനായി അന്തരാഷ്ട്ര വേദിയിൽ മികച്ച പ്രകടനത്തോടെ മെസ്സി ആദ്യമായി സാന്നിധ്യമറിയിച്ചത് 2007 ലെ കോപ്പ അമേരിക്കയായിരുന്നു. ടൂർണമെന്റിൽ മെക്സിക്കോക്കെതിരെ സെമി ഫൈനലിൽ മെസ്സി നേടിയ ഗോൾ ടൂർണമെന്റിലെ തന്നെ ഏറ്റവും മികച്ച ഗോളായിരുന്നു. ഗോൾ കീപ്പർക് മുകളിലൂടെ ചിപ്പ് ചെയ്താണ് മെസ്സി ഗോൾ നേടിയത്. അര്ജന്റീന ഫൈനലിൽ എത്തിയെങ്കിലും 2004 ലെ ആവർത്തനം എന്ന പോലെ ബ്രസീലിനോട് ഫൈനലിൽ പരാജയപെട്ടു

പെർഫോമെൻസ് vs പരാഗ്വേ (2015 കോപ അമേരിക്ക സെമി-ഫൈനൽ)

കോപ്പയിൽ മെസ്സിയുടെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്ന് കണ്ടത് 2015 ൽ പരാഗ്വേക്കെതിരെയുള്ള സെമി ഫൈനലിലാണ്. മെസിയെ സംബന്ധിച്ച് 2015 ലെ കോപ്പ അത്ര മികച്ചതായിരുന്നില്ല ആകെ ഒരു ഗോൾ മാത്രമാണ് നേടാനായത് അതും പെനാൽറ്റിയിൽ നിന്നും . എന്നാൽ സെമിയിൽ മറ്റൊരു മെസ്സിയെയാണ് കണ്ടത്. പരാഗ്വേയെ ഒന്നിനെതിരെ ആറു ഗോളുകൾക്ക് തകർത്ത മത്സരത്തിൽ മൂന്നു അസിസ്റ്റുകൾ നേടി മെസ്സി മികച്ചു നിന്നു.പരാഗ്വേയുടെ പ്രതിരോധം വലിച്ചുകീറിയപ്പോൾ മത്സരത്തിലുടനീളം അർജന്റീനയുടെ നീക്കങ്ങളുടെ മുഖ്യ ആർക്കിടെക്റ്റുകളിൽ ഒരാളായിരുന്നു മെസ്സി. സെമിയിലെ ആധികാരിക ജയത്തോടെ ഫൈനലിൽ എത്തിയെങ്കിലും ഫൈനലിൽ ചിലിയോട് പരാജയപെട്ടു.


ഹാട്രിക്ക് vs പനാമ (കോപ അമേരിക്ക സെന്റിനാരിയോ 2016 ഗ്രൂപ്പ് സ്റ്റേജ്)

കോപ്പ അമേരിക്കയുടെ 100 വർഷം ആഘോഷിക്കാൻ ലക്ഷ്യമിട്ടുള്ള ശതാബ്ദി ടൂർണമെന്റിൽ പരിക്കിനെത്തുടർന്ന് അർജന്റീനയ്‌ക്കായുള്ള ഓപ്പണിംഗ് മത്സരത്തിൽ മെസ്സി പങ്കെടുത്തില്ല. പനാമക്കെതിരെ രണ്ടാമത്തെ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ രണ്ടാമത്തെ പകുതിയിൽ പകരക്കാരനായി ഇറങ്ങിയ മെസ്സി 19 മിനുട്ടിൽ തകർപ്പൻ ഹാട്രിക് നേടി. ഹാട്രിക്കിന് ശേഷം അഗ്യൂറോയുടെ ഗോളിന് അസ്സിസ്റ് നൽകുകയും ചെയ്തു.

പെർഫോമെൻസ് vs വെനെസ്വേല (കോപ അമേരിക്ക സെന്റിനാരിയോ ക്വാർട്ടർ-ഫൈനൽ)

2016 ലെ കോപ്പയിലുടനീളം മികച്ച പ്രകടനമാണ് മെസ്സി നടത്തിയത്.വെനെസ്വേലക്കെതിരെയുള്ള ക്വാർട്ടറിൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക് വിജയിച്ച മത്സരത്തിൽ ഒരു ഗോൾ നേടിയ മെസ്സി രണ്ടു ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു. ആദ്യ പകുതിയിൽ ഗോൺസാലോ ഹിഗ്വെയ്ൻ രണ്ടാം പകുതിയിൽ എറിക് ലമേലയുടെ ഗോളുകൾക്ക് മെസ്സി വഴിയൊരുക്കി.

പെർഫോമെൻസ് vs യു‌എസ്‌എ (കോപ അമേരിക്ക സെന്റനാരിയോ 2016 സെമി-ഫൈനൽ)

2016 ൽ വെനെസ്വേലക്കെതിരെയുള്ള ക്വാർട്ടറിൽ മികച്ച പ്രകടനം പുറത്തെടുത്ത മെസ്സി സെമിയിൽ ആതിഥേയരായ അമേരിക്കക്കെതിരെയും പുറത്തെടുത്തു. സെമിയിൽ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് അര്ജന്റീന വിജയിച്ചത്.ഗോൺസാലോ ഹിഗ്വെയ്‌ൻ രണ്ടും എസെക്വീൽ ലാവെസിയും ഒരു ഗോൾ നേടിയപ്പോൾ ഏറെ ശ്രദ്ധിക്കപ്പെട്ടത് 32 ആം മിനുട്ടിൽ മെസ്സി നേടിയ മികച്ച ഫ്രീകിക്ക് ഗോളായിരുന്നു. എന്നാൽ ഫൈനലിൽ എത്തിയ അര്ജന്റീന ചിലിയോട് പരാജയപെട്ടു.ഈ ടൂര്ണമെന്റിലാണ് അർജന്റീനയ്ക്കായുള്ള അന്താരാഷ്ട്ര വേദിയിൽ മെസ്സിയുടെ ഏറ്റവും മികച്ച പ്രകടനകളൊന്നാണിത്. ഈ ചാമ്പ്യൻഷിപ്പിന് ശേഷം മെസ്സി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് താത്കാലികമായി വിരമിക്കുകയും ചെയ്തു.