❝🔵🔴ബാഴ്സലോണയുടെ✍️⚽ചരിത്രത്തിൽ വിസ്മയ റെക്കോർഡുമായി🐐👑ഗോട്ട് ലിയോ❞

റെക്കോർഡുകൾ തകർക്കുക എന്നത് അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സിയെ സംബന്ധിച്ച് സാധാരണമായ കാര്യങ്ങളിൽ ഒന്നാണ്. ലോക ഫുട്ബോളിലെ നിരവധി റെക്കോർഡുകളാണ് മെസ്സി ഓരോ വർഷവും തന്റെ പേരിലാക്കുന്നത്. ഇന്നലെ ലാ ലീഗയിൽ കാഡിസിനെതിരായ മത്സരത്തോടെ ബാഴ്സലോണയിൽ ചരിത്രം തിരുത്തിക്കുറിചിരിക്കുകയാണ് ലയണൽ മെസ്സി. ലാ ലീഗയിൽ ബാഴ്സലോണക്ക് വേണ്ടി ഏറ്റവുമധികം മത്സരം കളിച്ച താരമായി മാറി സൂപ്പർ താരം ലയണൽ മെസ്സി.

506 മത്സരങ്ങളാണ് ബാഴ്സലോണക്ക് വേണ്ടി ലയണൽ മെസ്സി ബൂട്ട് കെട്ടിയത്. ബാഴ്സലോണ ഇതിഹാസം സാവിയുടെ പേരിലുണ്ടായിരുന്ന റെക്കോർഡ് ആണ് മെസ്സി സ്വന്തം പേരിലാക്കിയത്.കാഡിസിനെതിരെ 1-1 സമനിലയിൽ അവസാനിച്ച മത്സരത്തിൽ 33 കാരൻ ഒരു ഗോൾ നേടുകയും ചെയ്തു. ലാ ലീഗയിൽ മെസ്സി ഗോൾ നേടുന്ന 38 മത്തെ ടീമായിരുന്നു കാഡിസ്.ഖത്തറിലെ അൽ സദിന്റെ പരിശീലകനായ സാവി 2015 ൽ ബാഴ്സലോണ വിടുന്നത് വരെ ബാഴ്സക്ക് വേണ്ടി എല്ലാ കോമ്പറ്റീഷനുകളിലുമായി ഏറ്റവുമധികം തവണ ബൂട്ടണിഞ്ഞത് സാവി തന്നെയാണ്. ബാഴ്സലോണക്ക് വേണ്ടി 767 മത്സരങ്ങളിലാണ് സാവി കളിച്ചിട്ടുള്ളത്. ഈ റെക്കോർഡും ലയണൽ മെസ്സി വൈകാതെ തിരുത്തിക്കുറിക്കും. ഇപ്പോൾ 761 മത്സരങ്ങളിൽ ബാഴ്സക്ക് വേണ്ടി മെസ്സി കളിച്ചിട്ടുണ്ട്.

എന്നാൽ ലാ ലീഗയിൽ ഏറ്റവും അധികം മത്സരം കളിച്ചതിന്റെ റെക്കോർഡ് മറികടക്കാൻ മെസ്സിക്ക് വളരെ ദൂരം സഞ്ചരിക്കേണ്ടതുണ്ട്.1998 ൽ വിരമിക്കുന്നതിനുമുമ്പ് അത്‌ലറ്റിക് ബിൽബാവോ, ബാഴ്‌സലോണ, വലൻസിയ എന്നിവരുമായി 622 മത്സരങ്ങൾ കളിച്ച സ്പാനിഷ് ഗോൾകീപ്പർ അൻഡോണി സുബിസറേറ്റയുടെ പേരിലാണ് റെക്കോർഡ്.റയൽ ബെറ്റിസിന്റെ ജോക്വിൻ സാഞ്ചസ് (567), റയൽ മാഡ്രിഡ് പ്രതിരോധ താരം സെർജിയോ റാമോസ് (507) എന്നിവർക്ക് പിന്നിൽ മെസ്സി ഒമ്പതാം സ്ഥാനത്താണ്.

33കാരനായ മെസ്സി 654 ഗോളുമായി ബാഴ്സയുടെ എക്കാലത്തെയും മികച്ച ഗോൾ സ്കോററാണ്. ലീഗിലെ ടോപ് സ്കോറർ എന്ന നിലയിൽ 459 ഗോളുമായി ബാഴ്സ ക്യാപ്റ്റൻ ഏറെ മുന്നിലാണ്.ബാഴ്സലോണക്ക് വേണ്ടി 34 കിരീടങ്ങളാണ് മെസ്സി സ്വന്തമാക്കിയിട്ടുള്ളത്. ഇതും മറ്റൊരു ക്ലബ്ബ് റെക്കോർഡാണ്.2011/12 ലാ ലീഗ്‌ സീസണിൽ 50 ഗോളുകൾ നേടിയ റെക്കോർഡും , ലാ ലീഗയിൽ ഏറ്റവും കൂടുതൽ ഹാട്രിക്കും മെസ്സിയുടെ പേരിലാണ് 36 എണ്ണം . 2012 നവംബർ മുതൽ 2013 മെയ് വരെ തുടർച്ചയായി 21 ലാലിഗ മത്സരങ്ങളിൽ ഗോൾ നേടിയ മെസ്സി തുടർച്ചയായ 15 സീസണുകളിൽ 10 ൽ കൂടുതൽ ഗോളുകൾ നേടിയ ഏക കളിക്കാരൻ കൂടിയാണ്.

തുടർച്ചയായി 10 വർഷത്തിനുള്ളിൽ 40 ഗോളുകൾ നേടിയിട്ടുള്ള താരം കൂടിയാണ് മെസ്സി 2009/10 (47 ഗോളുകൾ), 2010/11 (53), 2011/12 (73), 2012/13 (60), 2013 / 14 (41), 2014/15 (58), 2015/16 (41), 2016/17 (54), 2017/18 (45), 2018/19 (51).ലാലിഗ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ കളിക്കാരൻ കൂടിയാണ് മെസ്സി .ജനുവരിയിൽ 500 വിജയങ്ങൾ എന്നത് സ്വന്തം പേരിലാക്കി.

ലാ ലിഗയിൽ മെസ്സിയുടെ അവസാന സീസണാകാം ഇത്. കഴിഞ്ഞ സീസണിൽ ബാഴ്‌സലോണയിൽ നിന്ന് പുറത്തുപോകാൻ ആഗ്രഹിച്ച അദ്ദേഹം ക്ലബുമായുള്ള കരാർ അവസാനിക്കുമ്പോൾ ജൂണിൽ തന്റെ ഭാവി തീരുമാനിക്കുമെന്ന് പറഞ്ഞു.പാരിസ് സെന്റ് ജെർമെയ്നും മാഞ്ചസ്റ്റർ സിറ്റിയുമാണ് മെസ്സി സ്വന്തമാക്കാൻ കൂടുതൽ സാധ്യത.