❝അർഹിച്ച ലോക🤦‍♂️🏆കിരീടവും വിവാദങ്ങളിൽ⚽🙆‍♂️ കുടുങ്ങിയ ഗോൾഡൻ ബോൾ പുരസ്‌ക്കാരവും❞

1986 ലെ മെക്സിക്കോ വേൾഡ് കപ്പിൽ മറഡോണ കിരീടം ഉയർത്തിയതിന് ശേഷം അർജന്റീനക്ക് കിരീടം കിട്ടാക്കനിയായിരുന്നു. എന്നാൽ 2014 ൽ സുവർണാവസരം ലഭിച്ചെങ്കിലും റിയോ ഡി ജനീറോയിൽ നടന്ന ഫൈനലിൽ ജര്മനിയോട് ഒരു ഗോളിന് പരാജയപെടാനായിരുന്നു വിധി.ഫൈനൽ വരെയുള്ള അർജന്റീനയുടെ പ്രയാണത്തിൽ അവരുടെ ഏറ്റവും മികച്ച താരമായിരുന്നു ലയണൽ മെസ്സി .ഗ്രൂപ്പ് ഘട്ടത്തിൽ ബാഴ്സലോണ സൂപ്പർ സ്റ്റാർ നാല് ഗോളുകൾ നേടി മികച്ച ഫോമിലുമായിരുന്നു.

സ്വിറ്റ്സർലൻഡുമായുള്ള പ്രീ ക്വാർട്ടറിലും, ബെൽജിയത്തിനെതിരെയുള്ള ക്വാർട്ടറിലും നെതർലാൻഡ്സിനെതിരെയുളള സെമിയിലും ടീമിനെ മുന്നോട്ട് കൊണ്ട് പോകാൻ മെസ്സിക്കായെങ്കിലും ഫൈനലിൽ ജർമനിക്ക് മുന്നിൽ തലകുനിക്കേണ്ടി വന്നു. വേൾഡ് കപ്പിലെ ഏറ്റവും മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ നേടിയത് മാത്രമാണ് മെസ്സിക്ക് ആശ്വാസമായത്. അര്ജന്റീനക്കൊപ്പം വലിയ നേട്ടങ്ങൾ ഒന്നും സ്വന്തമാക്കാൻ സാധിക്കാതിരുന്ന മെസ്സി ഇക്കാര്യത്തിൽ ‘ഗോട്ട്’ ചർച്ചയിൽ പലപ്പോഴും പിന്നോട്ട് പോവാറുമുണ്ട്.

എന്നാൽ ചാമ്പ്യൻഷിപ്പിൽ ഗോൾഡൻ ബോൾ നേടാൻ മെസ്സി അര്ഹനായിരുന്നില്ല എന്ന് വാദിക്കുന്നവർ ധാരാളമായിരുന്നു . കിരീടം നേടിയ ജർമൻ ടീമിൽ നിന്നോ അല്ലെങ്കിൽ കൊളംബിയയുടെ ജെയിംസ് റോഡ്രിഗസൊ ആണ് അതിനു അർഹനെന്നാണ് അവർ വാദിക്കുന്നത്. മെസ്സിക്ക് ഗോൾഡൻ ബോൾ കൊടുത്ത തീരുമാനം തെറ്റാണെന്നു 2014 ഒക്ടോബറിൽ ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റർ സമ്മതിച്ചു.”തീരുമാനം തെറ്റാണെന്ന് ഞാൻ കരുതുന്നു. സമിതിയുടെ തീരുമാനം ലഭിച്ചപ്പോൾ ഞാൻ അത്ഭുതപ്പെട്ടു, ഫൈനലിൽ പങ്കെടുത്ത 10 കളിക്കാരെ മാത്രമാണ് അവർ നോക്കിയതെന്ന് അവർ എന്നോട് പറഞ്ഞു”. അദ്ദേഹം പറഞ്ഞു.എന്നാൽ 2014 ൽ മെസ്സി ഗോൾഡൻ ബോളിനു അർഹനായിരുന്നുവെന്നാണ് ആരധകർ കരുതുന്നത്.മെസ്സി ഈ വേൾഡ് കപ്പ് അർഹിച്ചിരുന്നുവെന്നും ആരാധകർ അഭിപ്രായപ്പെട്ടു.

“ഞാൻ ജർമനിക്കെതിരെയുള്ള നഷ്ടത്തെക്കുറിച്ച് എല്ലാ ദിവസവും ചിന്തിക്കുന്നുണ്ടെന്ന്” 2018 ൽ മുണ്ടോ ആൽ‌ബിസെലെസ്റ്റുമായി സംസാരിച്ച മെസ്സി പറഞ്ഞു.”ലോകകപ്പ് ഫൈനലിൽ ആ അവസരം എനിക്ക് നഷ്ടമായി, ഞാൻ ഇപ്പോഴും അന്ന് പന്ത് തട്ടുന്ന രീതി, , എത്ര മോശമായി അടിച്ചു എന്നതിനെക്കുറിച്ച് ഞാൻ ഇപ്പോഴും ചിന്തിക്കുന്നു”.” ചെൽസിക്കെതിരെയുള്ള വളരെ സമാനമായ ഒരു മത്സരത്തിൽ ഞാൻ ചെയ്തതുപോലെ വ്യത്യസ്തമായി അടിക്കുമായിരുന്നുവെങ്കിൽ കുറഞ്ഞത് ലക്ഷ്യത്തിലെത്തിയേനെ എന്ന് ഞാൻ ആഗ്രഹിച്ചു.”

“ലോകകപ്പ് ഫൈനൽ എല്ലാ ദിവസവും ഒരു നിമിഷം ഞാൻ ഓർക്കുന്നു. ഞങ്ങൾ ലോകകപ്പ് ചാമ്പ്യന്മാരായിരുന്നെങ്കിൽ എന്ന് സങ്കൽപ്പിക്കുക? നമുക്കെല്ലാവർക്കും എല്ലാം മാറിക്കൊണ്ടിരിക്കും. ഞങ്ങൾ അത് അർഹിക്കുന്നു, പക്ഷേ അത് ഫലവത്തായില്ല. അതാണ് നിങ്ങളെ ഞങ്ങളെ അസ്വസ്ഥനാക്കുന്നത്.”ഞാൻ കപ്പ് കടന്നുപോകുന്ന ആ ലോകകപ്പ് ഫോട്ടോ കാണാൻ ബുദ്ധിമുട്ടുള്ള ഒന്നാണ്. ഞാൻ അത് നേടിയെടുക്കുന്നതിനും അത് ഉയർത്തുന്നതിനും വളരെ അടുത്തായിരുന്നു പക്ഷെ ഞാൻ അത് കടന്നുപോയി, അത് പറഞ്ഞറിയിക്കാൻ പറ്റാത്ത വികാരമായിരുന്നു”,അഭിമുഖത്തിൽ മെസ്സി കൂട്ടിച്ചേർത്തു.

Leave A Reply

Your email address will not be published.

We would like to show you notifications for the latest news and updates.
Dismiss
Allow Notifications