❝ലയണൽ മെസ്സിയെ 🔥👑സഹ താരമായി
ലഭിക്കുന്നത് അതിശയകരമായ 🤩👌 കാര്യം❞

പി.എസ്.ജിയിൽ ബാഴ്‌സലോണ സൂപ്പർ താരം ലയണൽ മെസ്സിയെ സഹ താരമായി ലഭിക്കുന്നത് അതിശയകരമായ കാര്യാമാണെന്ന് പി.എസ്.ജി താരം ഏഞ്ചൽ ഡി മരിയ. ബാഴ്‌സലോണയിൽ മെസ്സിയുടെ ഭാവി അനിശ്ചിതാവസ്ഥയിലാണുള്ളത്.ലിഗ് 1 ചാമ്പ്യൻമാരായ പി‌എസ്‌ജിയും പ്രീമിയർ ലീഗ് നേതാക്കളായ മാഞ്ചസ്റ്റർ സിറ്റിയും താരത്തെ സ്വന്തമാക്കാൻ വളരെയധികം ശ്രമം നടത്തിയിരുന്നു.നേരത്തെ അർജന്റീനക്ക് വേണ്ടി ഒരുമിച്ച് കളിച്ചിട്ടുള്ള താരങ്ങളാണ് മെസ്സിയും ഡി മരിയയും. ഈ സീസണിന്റെ അവസാനത്തോടെ ബാഴ്‌സലോണയിൽ കരാർ അവസാനിക്കുന്ന മെസ്സിയെ സ്വന്തമാക്കാൻ പി.എസ്.ജിയും ശ്രമിക്കുന്നുണ്ടെന്ന വാർത്തകൾക്കിടയിലാണ് മുൻ റയൽ മാഡ്രിഡ് താരം കൂടിയായ ഡി മരിയയുടെ പ്രതികരണം.

താൻ മെസ്സിയോടൊപ്പം കളിച്ച സമയത്തെല്ലാം മെസ്സി വേറെ ഒരു ഗ്രഹത്തിൽ നിന്നുള്ള താരമാണെന്ന് തോന്നിയിട്ടുണ്ടെന്നും ഡി മരിയ പറഞ്ഞു. എന്നാൽ നിലവിൽ മെസ്സിക്ക് ബാഴ്‌സലോണയിൽ കരാർ ഉണ്ടെന്നും അത് കഴിഞ്ഞതിന് ശേഷം എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാമെന്നും ഡി മരിയ പറഞ്ഞു. താൻ മെസ്സിയുമായി ഒരുപാട് സംസാരിക്കാറുണ്ടെന്നും മെസ്സിക്കും കുടുംബത്തിനും സന്തോഷം ലഭിക്കുന്ന തീരുമാനം എടുക്കാനാണ് എപ്പോഴും താൻ പറയാറുള്ളതെന്നും ഡി മരിയ കൂട്ടിച്ചേർത്തു.


എന്നാൽ പുതിയ ബാഴ്സ പ്രസിഡന്റ് ലപോർട്ടയും പരിശീലകൻ റൊണാൾഡ്‌ കൂമനും എന്ത് വിലകൊടുത്തും മെസ്സിയെ നൗ ക്യാമ്പിൽ നിലനിർത്തും എന്ന വാശിയിലാണ്. എന്നാൽ പിഎസ്ജി യുടെ പല അര്ജന്റീന താരങ്ങളും പരസ്യമായി മെസ്സിയെ പാരിസിലേക്ക് സ്വാഗതം ചെയ്ത രംഗത്തെത്തിയിരുന്നു. ഇതിനെതിരെ മെസ്സിക്ക് അതൃപ്തിയുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് പാരീസ് സെന്റ് ജെർമെയ്ൻ കളിക്കാരനെ പിന്തുടരുന്നതിൽ നിശബ്ദമായ സമീപനമാണ് സ്വീകരിച്ചത്.നെയ്മർ, മാർക്കോ വെറാട്ടി, അർജന്റീനക്കാരനായ ലിയാൻട്രോ പരേഡെസ് ,ഡി മരിയയും ഇതിൽ ഉൾപ്പെട്ടു.

ലാ ലീഗയിൽ ബാഴ്സയ്ക്കൊപ്പം മികച്ച ഫോമിലാണ് മെസ്സി .ലീഗിൽ 23 ഗോളുമായി ടോപ് സ്കോററാണ് 33 കാരൻ . 2021 ൽ 23 ലീഗ് ഗോളുകളിൽ മെസ്സി നേരിട്ട് ഇടപെട്ടിട്ടുണ്ട് – 16 ഗോളുകളും ഏഴ് അസിസ്റ്റുകളും സ്വന്തം പേരിൽ കുറിച്ചു.ഇത് മികച്ച അഞ്ച് യൂറോപ്യൻ ലീഗുകളിലെ മറ്റേതൊരു കളിക്കാരനേക്കാളും കൂടുതലാണ്. ലീഗിൽ വല്ലാഡോളിഡിനെതിരായ മത്സരത്തിൽ വിജയിച്ചാൽ അത്ലറ്റികോക്കെതിരെയുള്ള പോയിന്റ് വ്യത്യാസം ഒന്നായി കുറക്കാൻ ബാഴ്സക്കാവും.