❝മെസ്സിയുടെ പിതാവും🤝🔴🔵ബാഴ്സലോണയും തമ്മിൽ🗣ചർച്ചകൾ✍️💰ആരംഭിക്കുന്നു❞ കരാർ പുതുക്കുമോ ഇല്ലയോ ഉടൻ അറിയാം

കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും സൂപ്പർ താരം ലയണൽ മെസ്സിയെ നിലനിർത്താനൊരുങ്ങുകയാണ് ബാഴ്സലോണ. അടുത്ത സീസണിൽ ടീമിനെ ശക്തിപ്പെടുത്തുവാൻ വേണ്ട ഫണ്ടില്ലാത്താത്തത് ബാഴ്സക്ക് തിരിച്ചടിയാണ്.ഈ സീസൺ അവസാനത്തോടെ കരാർ കഴിയുന്ന മെസ്സി മാഞ്ചസ്റ്റർ സിറ്റിയുമായുള്ള നീക്കവുമായി ബന്ധപ്പെട്ടിരിക്കുന്നുണ്ട്. എന്നാൽ പുതുതായി സ്ഥാനമേറ്റ പ്രസിഡന്റ് ലാപോർട്ട താരത്തെ എന്ത് വിലകൊടുത്തും നിലനിർത്താനുള്ള ഒരുക്കത്തിലാണ്.

ചർച്ചകൾ ആരംഭിക്കുന്നതിന്റെ ഭാഗമായി ജോവാൻ ലാപോർട്ടയുമായുള്ള കൂടികാഴ്ചക്കായി മെസ്സിയുടെ പിതാവ് ബാഴ്‌സലോണയിലേക്ക് പോകുമെന്നാണ് ഇപ്പോൾ റിപ്പോർട്ട്. ഈ വരുന്ന ആഴ്ച ബാഴ്സലോണ ആരാധകർക്കും ഫുട്ബോൾ ലോകത്തിനും നിർണായകമാകും. മെസ്സി ക്ലബ് വിടുമോ ഇല്ലയോ എന്നത് ഈ ആഴ്ച അറിയാൻ പറ്റും.ബാഴ്സലോണയുമായി മെസ്സിയുടെ കരാർ ഈ ജൂണോടെ അവസാനിക്കും. മെസ്സി ഇപ്പോൾ ഫ്രീ ഏജന്റാണ്. അതുകൊണ്ട് തന്നെ മറ്റു വലിയ യൂറോപ്യൻ ക്ലബുകൾക്ക് ഒക്കെ ഇപ്പോൾ മെസ്സിയിൽ കണ്ണുണ്ട്.


ക്യാമ്പ്‌നൗവിൽ ലപോർട്ട പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാൽ ലയണൽ മെസ്സി കരാർ നീട്ടുമെന്ന് വിശ്വസിച്ചിരുന്നെങ്കിലും ഇനി അങ്ങനെ സംഭവിക്കുമെന്ന് തോന്നുന്നില്ല. ഇ‌എസ്‌പി‌എന്റെ സമീപകാല റിപ്പോർട്ടുകൾ പ്രകാരം സീസൺ അവസാനിച്ചുകഴിഞ്ഞാൽ മാത്രമേ അർജന്റീന ഇന്റർനാഷണൽ ക്ലബ്ബിന്റെ തന്റെ ഭാവിയെക്കുറിച്ച് അഭിപ്രായം പറയുകയുള്ളൂ . ഈ സീസൺ അവസാനത്തോടെ മെസ്സി മാൻ സിറ്റിയിലേക്ക് മാറാൻ സാധ്യതയുള്ളതിനാൽ, പകരക്കാരനായി ബാഴ്‌സലോണ എർലിംഗ് ഹാലാൻഡുമായി ചർച്ച നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്.

മാനേജർ പെപ് ഗ്വാർഡിയോളയുമായുള്ള ലിയോയുടെ ബന്ധം കണക്കിലെടുത്ത് മെസ്സിയെ സ്വന്തമാക്കാൻ മാൻ സിറ്റി മുന്നിൽ തന്നെയാണ്. 2008 നും 2012 നും ഇടയിൽ മെസ്സിയും ഗ്വാർഡിയോളയോടൊപ്പം 14 പ്രധാന കിരീടങ്ങൾ ബാഴ്‌സലോണയിൽ നേടിയിട്ടുണ്ട്. മെസ്സിയെ സ്വന്തമാക്കാൻ ഒരുങ്ങുന്ന മറ്റൊരു ക്ലബാണ് ഫ്രഞ്ച് ചാമ്പ്യന്മാരായ പിഎസ്ജി.

ലാപോർട്ടയുമായി തിങ്കളാഴ്ച ചർച്ച നടത്താൻ മെസ്സിയുടെ പിതാവ് ജോർജ്ജ് മെസ്സി ബാഴ്‌സയിലേക്ക് പോകുമെന്ന് മാധ്യമപ്രവർത്തകൻ മാക്‌സിമിലിയാനോ ഗ്രില്ലോ പറഞ്ഞു. ലയണൽ മെസ്സിയുടെ ഭാവിയെക്കുറിച്ച് തീരുമാനമെടുക്കുന്നതിന് മുമ്പ് ബാഴ്‌സലോണയിൽ വേണ്ട ഫണ്ട് ഉണ്ടെന്നു തെളിയിക്കണമെന്നും മെസ്സിയുമായി ബന്ധപ്പെട്ടവർ ആവശ്യപ്പെട്ടെന്നും റിപോർട്ടുകൾ വന്നു.

ചരിത്രത്തിൽ ആറ് ബാലൺ ഡി ഓർ നേടിയ ഒരേയൊരു കളിക്കാരൻ ലയണൽ മെസ്സിക്ക് ഉയർന്ന വേതനം തന്നെ നൽകേണ്ടിവരും.എൽ മുണ്ടോയുടെ റിപ്പോർട്ടുകൾ പ്രകാരം, മെസ്സിയുടെ ബാഴ്‌സലോണയുമായുള്ള നാലുവർഷത്തെ കരാർ 555 മില്യൺ ഡോളറാണ്. നിലവിലെ സ്ഥിതിയിൽ മെസ്സിയുടെ വലിയ വേതനം താങ്ങാൻ സാധിക്കുന്ന രണ്ടു ക്ലബ്ബുകളാണ് സിറ്റിയും പിഎസ്ജി യും.