“2021ൽ ലയണൽ മെസ്സിയുടെ കരാർ പുതുക്കരുതെന്ന് ജെറാർഡ് പിക്വെ ബാഴ്‌സലോണയോട് ആവശ്യപ്പെട്ടോ? “

ലോക ഫുട്ബോളിനെ തന്നെ ഞെട്ടിച്ച തീരുമാങ്ങളിൽ ഒന്നായിരുന്നു സൂപ്പർ താരം ലയണൽ മെസ്സി ബാഴ്‌സലോണ വിട്ട് പാരീസ് സെന്റ് ജെർമെയ്‌നിൽ ചേർന്നത്.ബാഴ്‌സലോണയിൽ അർജന്റീനയുടെ തുടർച്ചയെക്കുറിച്ച് തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് ക്ലബ് പ്രസിഡന്റ് ജോവാൻ ലാപോർട്ട നിരന്തരം പറഞ്ഞിരുന്നെങ്കിലും പുറത്താകൽ വൈകാരികമായിരുന്നു.അർജന്റീനിയൻ ഫോർവേഡ് 50% വേതനം വെട്ടിക്കുറയ്ക്കാൻ സമ്മതിച്ചിട്ടും കറ്റാലൻ ഭീമന്മാർക്ക് അദ്ദേഹത്തിന് ശമ്പളം നൽകാൻ കഴിയാതെ വന്നതിന് ശേഷമാണ് തരാം ഫ്രാൻസിലേക്ക് ചേക്കേറിയത്.

എന്നാൽ പുറത്തു വരുന്ന റിപോർട്ടുകൾ പ്രകാരം ബാഴ്‌സലോണയിലെ മെസ്സിയുടെ ടീമംഗങ്ങളിൽ ഒരാൾ പുറത്താക്കലിന് പിന്നിലെ കാരണമായി എന്ന് പറയുന്നുണ്ട്. എൽ പാരീസിൽ നിന്നുള്ള റിപ്പോർട്ട് അനുസരിച്ച്, തങ്ങളുടെ സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ലയണൽ മെസ്സിയെ വിട്ടയക്കണമെന്ന് ജെറാർഡ് പിക്വെ ബാഴ്‌സലോണയോട് പറഞ്ഞു.റിപ്പോർട്ട് പ്രകാരം, ലയണൽ മെസ്സിയും ജെറാർഡ് പിക്വെയും തമ്മിൽ അത്ര രസത്തിലല്ലായിരുന്നെന്നും അർജന്റീനിയൻ പോയതിന് ശേഷം ശമ്പളം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനത്തിൽ സ്പാനിഷ് സെന്റർ ബാക്ക് തൃപ്തനല്ലെന്നും പറയുന്നു.

“പിക്വെ അവസാനമായി ഒപ്പിട്ട കരാർ പുതുക്കൽ മെസ്സിക്ക് വളരെയധികം ദോഷം ചെയ്തു, അതിൽ മെസ്സിക്ക് നിരാശ തോന്നി. പിക്വെയിൽ നിന്ന് അയാൾ വഞ്ചിക്കപ്പെട്ടതായി തോന്നി, കാരണം മെസ്സി ക്ലബ് വിടുന്നതുവരെ അദ്ദേഹം കരാറിൽ മാറ്റം വരുത്തിയില്ല .ഇത് മെസിയെ ബാധിച്ചു, തന്റെ എക്സിറ്റ് ഒഴിവാക്കാൻ അയാൾ അത് നേരത്തെ ചെയ്യണമായിരുന്നു എന്നഭിപ്രായം മെസിക്കുണ്ടായി “ദി സൺ ഒരു റിപ്പോർട്ട് പ്രകാരം, പത്രപ്രവർത്തകനായ ലൂയിസ് കാനട്ട് ടിവി 3-യിൽ ഓൻസിനോട് പറഞ്ഞു

“അവൻ വിടവാങ്ങുമെന്ന് നിങ്ങൾ ഒരിക്കലും കരുതുന്നില്ല, തീർച്ചയായും, ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരൻ വിടവാങ്ങുമ്പോൾ അത് ബുദ്ധിമുട്ടാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോ പോയതിന് ശേഷം റയൽ മാഡ്രിഡിനും ഗോൾ നേടാനാകാത്ത ഒരു പ്രയാസകരമായ കാലഘട്ടമുണ്ടായിരുന്നു. ഞങ്ങൾക്ക് വർഷങ്ങളോളം മെസ്സി ഉണ്ടായിരുന്നു. ഇപ്പോൾ ഞങ്ങളെ മുന്നോട്ട് കൊണ്ടുപോകാൻ പുതിയ കളിക്കാരെ കണ്ടെത്തണം. മെസ്സി നിങ്ങൾക്ക് എല്ലാം തന്നു എന്നതാണ് പ്രശ്നം. മെസ്സി എല്ലാം ചെയ്തു” ലയണൽ മെസ്സി ക്ലബ് വിട്ടതിന്റെ പ്രത്യാഘാതത്തെക്കുറിച്ച് ജെറാർഡ് പിക്വെ മുൻപ് പറഞ്ഞിരുന്നു.രണ്ട് വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് ലയണൽ മെസ്സി പിഎസ്ജിയുമായി ഒപ്പുവെച്ചത്.

Rate this post