❝കളത്തിൽ🔥⚽പ്രകടനം കൊണ്ട് ആരാധക💗👏ഹൃദയം
കീഴടക്കുമ്പോൾ കളത്തിനു🙌😍പുറത്ത് തന്റെ സ്നേഹം
കൊണ്ട് ❣️ഹൃദയം💝 കൊണ്ട് കീഴടക്കുന്ന ലിയോ❞

ബാഴ്‌സലോണ സൂപ്പർതാരം ലയണൽ മെസ്സിയുടെ ഭാവിൽ നിലവിൽ അനിശ്ചിത്വത്തിലാണ്. സൂപ്പർ താരം ക്യാമ്പ് നൗ വിടുമെന്ന തരത്തിലുള്ള വാർത്തകളാണ് ഓരോ ദിവസവും പുറത്തു വരുന്നത്. എന്നാൽ സ്പെയിനിൽ സമാനതകളില്ലാത്ത കരിയർ അദ്ദേഹം സ്ഥാപിച്ചുവെന്നതും ലാലിഗയിൽ കളിച്ച ഏറ്റവും മികച്ച കളിക്കാരനായി അദ്ദേഹം മറിയാന്നതും നിഷേധിക്കാനാവാത്ത സത്യമാണ്.കളിക്കളത്തിലെ അസാധാരണമായ പ്രകടങ്ങൾക്കു പുറമെ കളിക്കളത്തിനു പുറത്തെ പ്രവർത്തികളിലും അർജന്റീന ദേശീയ ഫുട്ബോൾ ടീം ക്യാപ്റ്റൻ ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. തന്റെ എതിരാളികളോടുള്ള സ്‌നേഹപൂർണമായ പെരുമാറ്റം കൊണ്ടും താരം വ്യത്യസ്തനാവാറുണ്ട്.

2018 ൽ റിയൽ ബെറ്റിസ്‌ താരത്തിന്റെ മകനുമൊത്തുള്ള മെസ്സിയുടെ വീഡിയോ വീണ്ടും സോഷ്യൽ മീഡിയകളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ലാലിഗയെക്കുറിച്ചുള്ള ഒരു ആമസോൺ ഡോക്യുമെന്ററിയിൽ ആണ് കുട്ടിയോടുള്ള മെസ്സിയുടെ ഹൃദയംഗമമായ വീഡിയോ പ്രദർശിപ്പിച്ചത്.


2018 ൽ റയൽ ബെറ്റിസിന്റെ കളിക്ക് ശേഷം മെക്‌സിക്കോ ദേശീയ ടീം ക്യാപ്റ്റൻ ആൻഡ്രസ് ഗ്വാർഡോഡോ തന്റെ മകൻ മാക്‌സിമോ മെസിയുമായി കണ്ടുമുട്ടുന്നതാണ് വീഡിയോ . മത്സരശേഷം ബാഴ്സലോണയുടെ ഡ്രസ്സിംഗ് റൂമിന് പുറത്ത് ഗ്വാർഡോഡോ മകനുമായി മെസ്സിയെ കാത്തിരിക്കുകയായിരുന്നു. മാക്സിമോ കണ്ട ഉടനെ മെസ്സിയെ തിരിച്ചറിയുകയും മെസ്സി എന്ന് വിളിക്കുകയും കയ്യിൽ തട്ടുകയും ചെയ്തു. മാക്സിമോയെ കയ്യിലെടുത്ത മെസ്സി കുശലം ചോദിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്തു.

ലയണൽ മെസ്സി റിയൽ ബെറ്റിസ് വീഡിയോയെക്കുറിച്ച് ഗാർഡഡോ പിന്നീട് കൂടുതൽ വെളിപ്പെടുത്തി. മാക്‌സിമോ മെസ്സിയുടെ വലിയ ആരാധകനാണ്.ക്രിസ്റ്റ്യാനോ റൊണാൾഡോ, മെസ്സി എന്നിവരെക്കുറിച്ച് സംസാരിക്കുന്നത് മാക്സിമോ അവസാനിപ്പിക്കുന്നില്ല. 2007 മുതൽ ഡീപോർട്ടീവോ ലോ കൊരൂണ, വലൻസിയ , ലെവർകൂസൻ , പിഎസ് വി എന്നി ക്ലബ്ബുകൾക്ക് വേണ്ടി കളിച്ച 34 കാരനായ ഗ്വാർഡോഡോ 2017 മുതൽ റിയൽ ബെറ്റിസ്‌ താരമാണ്. 2005 മുതൽ മെക്സിക്കോ ഡിസിസി ടീമിൽ അംഗമായ ഗ്വാർഡോഡോ അവർക്കായി 164 മത്സരങ്ങളിൽ നിന്നും 28 ഗോളുകൾ നേടിയിട്ടുണ്ട്.