❝ വിരുന്നൊരുക്കി 🤦‍♂️പുലിവാല് പിടിച്ച്
മെസ്സിക്കെതിരെ ⚖👨‍⚖ അന്വേഷണത്തിന് ഉത്തരവ് ❞

സീസണിലെ അവസാന നാല് ലാലിഗ ഗെയിമുകൾക്ക് മുന്നോടിയായി തിങ്കളാഴ്ച മുഴുവൻ ബാഴ്‌സലോണ ടീമിനെ പാർട്ടിക്കായി വീട്ടിലേക്ക് ക്ഷണിച്ചു ലയണൽ മെസ്സി. ഇന്നലെ പരിശീലന സെഷന് ശേഷം ബാഴ്സലോണ താരങ്ങളും അവരുടെ പാർട്നെർസും മെസ്സിയുടെ ക്ഷണപ്രകാരമാണ് വീട്ടിലെത്തിയത്.മെസ്സി തിങ്കളാഴ്ച വീട്ടിൽ ഒരു ഡിന്നർ പാർട്ടി സംഘടിപ്പിച്ചതായി ഡിയാരിയോ സ്‌പോർട്ടിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നു.ഡിന്നറിനു എത്തുന്ന ബാഴ്‌സ കളിക്കാരുടെ നിരവധി ഫോട്ടോകൾ സോഷ്യൽ മീഡിയയിലും പോസ്റ്റ് ചെയ്തു.

ലാൽ ലീഗയിൽ അത്ലറ്റികോ മാഡ്രിഡിനെതിരെയുള്ള നിർണായക മത്സരത്തിന് മുന്നോടിയായാണ് മെസ്സി സഹ താരങ്ങൾക്ക് വിരുന്നൊരുക്കിയത്. പാർട്ടിക്കിടയിൽ താരങ്ങളെല്ലാവരും “ചാമ്പ്യൻസ്, ചാമ്പ്യൻസ്, ഓ, ഓ, ഓ!” എന്ന് മുദ്രാവാക്യം വിളിക്കുവുകയും ചെയ്തു. കോപ ഡെൽ റേ വിജയം ആഘോഷിക്കുകയും ചെയ്തു. എന്നാൽ താരങ്ങൾക്കായി നടന്ന വിരുന്നിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനെ കുറിച്ച് ലാ ലിഗ അന്വേഷണം ആരംഭിച്ചു.


ഇത്രയധികം പേർ ഒരു വീട്ടിൽ ഒരുമിച്ച് ഒത്തുകൂടിയതിനെ തുടർന്നാണ് കോവിഡ് പ്രോട്ടോകോൾ ലംഘനം നടന്നുവെന്ന പരാതിയുയർന്നത്. സ്‌പാനിഷ്‌ ലീഗിൽ കളിക്കുന്ന താരങ്ങൾക്കായുള്ള കോവിഡ് ബയോ ബബിൾ ഈ വിരുന്നു മൂലം തകർക്കപ്പെട്ടുവെന്നു ലാ ലിഗ കരുതുന്നതായി സ്‌പാനിഷ്‌ മാധ്യമമായ മുണ്ടോ ഡിപോർട്ടീവോ റിപ്പോർട്ടു ചെയ്യുന്നു. ലാ ലീഗയുടെ മാത്രമല്ല, കാറ്റലോണിയൻ ഗവണ്മെന്റ് ഏർപ്പെടുത്തിയ സുരക്ഷാ മുൻകരുതൽ നടപടികളും ഇതിന്റെ ഭാഗമായി പാലിക്കപ്പെട്ടില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

കോവിഡ് പ്രോട്ടോകോൾ ലംഘനത്തിനെതിരെ കൂടുതൽ അന്വേഷണം നടത്തിയതിനു ശേഷം വേണ്ട നടപടികൾ സ്വീകരിക്കുമെന്നും പ്രാദേശിക കറ്റാലൻ സർക്കാർ വൈസ് പ്രസിഡന്റ് പെരെ അരഗോൺസ് ചൊവ്വാഴ്ച പറഞ്ഞു.