‘ഇത് യുക്തിസഹമല്ല’ – പരിക്കേറ്റ ലയണൽ മെസ്സിയെ അർജന്റീന ടീമിൽ ഉൾപ്പെടുത്തിയതിനെതിരെ പിഎസ്ജി ഡയറക്ടർ ലിയനാർഡോ

പിഎസ്ജി സൂപ്പർ തരാം ലയണൽ മെസ്സിക്ക് ലീഗ് 1 ൽ ബോഡോക്കെതിരെയും ചാമ്പ്യൻസ് ലീഗിൽ ലൈപ്സിഗിനെതിരെയുമുള്ള മത്സരം പരിക്ക് മൂലം നഷ്ടപ്പെട്ടിരുന്നു. എന്നാൽ ഫിറ്റ്നസ് പ്രശ്നങ്ങളുള്ള മെസ്സിയെ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള അര്ജന്റീന ടീമിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. ദേശീയ ടീമിൽ ഉൾപ്പെടുത്താനുള്ള അർജന്റീനയുടെ തീരുമാനത്തിനെതിരെ പിഎസ്ജി യുടെ സ്പോർട്ടിംഗ് ഡയറക്ടറായ ലിയണാഡോ രംഗത്തെത്തിയിരിക്കുകയാണ്.ഇത് യുക്തിസഹമല്ല എന്നാണ് അദ്ദേഹം മെസ്സിയുടെ തെരഞ്ഞെടുപ്പിനെ കുറിച്ച അഭിപ്രായം പറഞ്ഞത്.

ലില്ലെക്കെതിരെ നടന്ന ഫ്രഞ്ച് ലീഗ് മത്സരത്തിന്റെ ആദ്യ പകുതിക്ക് ശേഷം പരിക്കിന്റെ പ്രശ്നങ്ങൾ മൂലം സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെട്ട മെസ്സിക്ക് പിന്നീട രണ്ടു മത്സരങ്ങളും നഷ്ടപ്പെട്ടിരുന്നു . പരിക്കേറ്റ് പുറത്തായ മെസ്സി ഇപ്പോൾ കാൽമുട്ടിനും ഹാംസ്ട്രിംഗിനും ചികിത്സയിലാണ് – എന്നിരുന്നാലും 34-കാരൻ ബ്രസീലിനെതിരായ മത്സരത്തിൽ പൂർണ്ണ ഫിറ്റ്നസിലേക്ക് തിരിച്ചെത്തുമെന്ന് അർജന്റീന സ്റ്റാഫ് ഉറപ്പാക്കാൻ നോക്കുകയാണ്. നവംബർ 17 നാണു ബ്രസീലിനെതിരെയുള്ള പോരാട്ടം.നവംബർ 13-ന് ഉറുഗ്വേയ്‌ക്കെതിരായ ലാ ആൽബിസെലെസ്റ്റെയുടെ ആദ്യ യോഗ്യതാ മത്സരത്തിൽ സ്‌ട്രൈക്കർ പൂർണ്ണ ഫിറ്റ്‌നസിലേക്ക് മടങ്ങിവരാൻ സാധ്യതയില്ല, ഒരു ക്ലബ്ബ് എന്ന നിലയിൽ ഒരു രാജ്യത്തെ മെഡിക്കൽ സ്റ്റാഫിന്റെ ഇഷ്ടത്തിന് വഴങ്ങാൻ തങ്ങൾ നിർബന്ധിതരാകുന്നുവെന്നും ലിയോനാർഡോ പറഞ്ഞു .

“ഒരു താരത്തിന് പരിക്ക് ഉള്ളപോളോ അല്ലെങ്കിൽ ശാരീരിക ക്ഷമത വീണ്ടെടുക്കൽ ഘട്ടത്തിലോ ഉള്ള ഒരു കളിക്കാരനെ അന്താരാഷ്ട്ര ഡ്യൂട്ടിക്ക് വിടുന്നതിനോട് ഞങ്ങൾ യോജിപ്പില്ല. ഇത് യുക്തിസഹമല്ല, ഇത്തരത്തിലുള്ള സാഹചര്യങ്ങൾ ഫിഫയുമായി ഞങ്ങൾ ഒരു നിയമം സ്ഥാപിക്കുന്നതിന് ശ്രമിക്കുന്നുണ്ട് ,” അദ്ദേഹം പറഞ്ഞു.

1993-ന് ശേഷം അർജന്റീനയെ അവരുടെ ആദ്യ കോപ്പ അമേരിക്ക കിരീടത്തിലേക്ക് നയിച്ച മെസ്സിക്ക്, ലീഗ് 1-ൽ ഇതുവരെ തന്റെ ഗോൾസ്‌കോറിംഗ് അക്കൗണ്ട് തുറക്കാൻ കഴിയാത്തതിനാൽ, ഫ്രഞ്ച് തലസ്ഥാനത്ത് മികച്ച തുടക്കം ലഭിച്ചിട്ടില്ല. എന്നിരുന്നാലും,. ചാമ്പ്യൻസ് ലീഗിൽ പിഎസ്ജിക്ക് വേണ്ടി മൂന്ന് ഗോളുകൾ നേടി. അന്താരാഷ്ട്ര ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചെത്തിയാൽ തന്റെ മികച്ച ഫോമിലേക്ക് മടങ്ങാൻ കഴിയും എന്ന വിശ്വാസത്തിലാണ് ലയണൽ മെസ്സി.