ലയണൽ മെസ്സി 20 വയസ്സുകാരനെപ്പോലെയാണ് കളിക്കുന്നത്: ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട |Qatar 2022 |Lionel Messi

ഖത്തർ ലോകകപ്പിലെ താരമാരാണ് എന്ന ചോദ്യത്തിന് ലയണൽ മെസ്സിയെന്നല്ലാതെ മറ്റൊരു ഉത്തരം കേൾക്കാൻ ബുദ്ധിമുട്ടായിരിക്കും. കാരണം അർജന്റീനയുടെ ഫൈനൽ വരെയുള്ള കുതിപ്പിൽ 35 കാരന്റെ പങ്ക് അത്ര വലുതായിരുന്നു. ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയ അർജന്റീനയെ കൈപ്പിടിച്ചുയർത്തിയത് അവരുടെ നായകൻ കൂടിയായ ലയണൽ മെസ്സിയാണ്.

ആറ് മത്സരങ്ങളിൽ നിന്നും അഞ്ചു ഗോളുകളും മൂന്നു അസിസ്റ്റും നേടിയ താരം ഗോൾഡൻ ബോൾ ഗോൾഡൻ ബൂട്ട് പോരാട്ടങ്ങളിൽ മുൻപന്തിയിലാണുള്ളത്. തന്റെ അവസാന ലോകകപ്പ് കളിക്കുന്ന മെസ്സിയിൽ നിന്നും ഇത്തരമൊരു പ്രകടനം കടുത്ത ആരാധകർ വരെ പ്രതീക്ഷിച്ചിരുന്നില്ല.ലോകകപ്പിൽ ലയണൽ മെസ്സിയിൽ നിന്ന് ഇതിഹാസ താരം ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടക്ക് വ്യത്യസ്ത തരത്തിലുള്ള പ്രതീക്ഷകൾ ഉണ്ടായിരുന്നു, എന്നാൽ ലിയോ അത്ഭുതപ്പെടുത്തിയെന്ന് ബാറ്റിസ്റ്റൂട്ട പറഞ്ഞു.

ലോകകപ്പിൽ തന്റെ പ്രായവും അനുഭവപരിചയവും കാരണം 35-കാരൻ “വളരെ ശാന്തനാകുമെന്ന്” പ്രതീക്ഷിച്ചിരുന്നു എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നു. ” മെസ്സി കൂടുതൽ ശാന്തനായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചു, പക്ഷേ അദ്ദേഹം ഒരു 20 വയസ്സുകാരനെപ്പോലെ കളിക്കുന്നു. കൂടാതെ കിരീടം നേടാൻ അമിതമായി ആഗ്രഹിക്കുകയും ചെയ്യുന്നുണ്ട്. അത് മുഴുവൻ ടീമിലേക്കും ലിയോ എത്തിക്കുന്നുണ്ട്” ബാറ്റിസ്റ്റ്യൂട്ട പറഞ്ഞു. സെമി ഫൈനലിൽ ക്രോയേഷ്യക്കെതിരെ നേടിയ ഗോളോടെ ബാറ്റിസ്റ്റൂട്ടയുടെ 10 ലോകകപ്പ് ഗോളുകൾ എന്ന റെക്കോർഡ് മെസ്സി മറികടന്നിരുന്നു.മെസ്സി തന്നെ മറികടക്കുന്നതിൽ സന്തോഷമുണ്ടെന്ന് ബാറ്റിസ്റ്റ്യൂട്ട പറഞ്ഞു.

ലോകകപ്പിൽ അർജന്റീനയുടെ ഏറ്റവും കൂടുതൽ സ്‌കോറർ ആകാൻ മെസ്സി അർഹനാണ്. “അവിടെ ഒരാൾ ഉണ്ടായിരിക്കണം, അത് മെസ്സിയാണ് ,” അദ്ദേഹം പറഞ്ഞു.മറ്റാരെക്കാളും നന്നായി ഫുട്ബോൾ കളിക്കുന്ന ആളാണ് മെസ്സി , അദ്ദേഹം ഒരു അന്യഗ്രഹജീവിയല്ല, ബാറ്റിസ്റ്റ്യൂട്ട പറഞ്ഞു.ലിയോ ഒരാളെ മറികടക്കുമ്പോൾ അവർ ബുദ്ധിമുട്ടാൻ പാടില്ല അദ്ദേഹം ചെയ്യുന്നത് ആളുകളെ സന്തോഷിപ്പിക്കുക മാത്രമാണ്. ഫൈനലിൽ ഫ്രാൻസിനെ പരാജയപ്പെടുത്താൻ അർജന്റീനയ്ക്ക് കഴിയുമെന്ന് ബാറ്റിസ്റ്റ്യൂട്ട വിശ്വസിക്കുന്നു.

ലയണൽ സ്‌കലോനിയുടെ ടീമിന് “ലോകകപ്പ് ഏറ്റെടുക്കാനുള്ള എല്ലാ സാഹചര്യങ്ങളും” ഉണ്ടെന്ന് അദ്ദേഹം കരുതുന്നു.”ഇത് സംഭവിക്കുന്നതിന് അന്തരീക്ഷത്തിൽ എന്തോ ഉണ്ട്, പോസിറ്റീവ് എനർജി ഉണ്ട്. മെസ്സിക്കും ആരാധകർക്കും വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.നിലവിൽ ഈ ലോകകപ്പിലെ ഏറ്റവും വലിയ ഗോൾ സ്‌കോറർ, കൈലിയൻ എംബാപ്പെയ്‌ക്കൊപ്പം മെസ്സിയാണ്. ഇരുവരും അഞ്ച് ഗോളുകൾ വീതം നേടിയപ്പോൾ, മെസ്സിക്ക് മൂന്ന് അസിസ്റ്റുകളും എംബാപ്പെക്ക് രണ്ട് അസിസ്റ്റുകളുമുണ്ട്.

Rate this post