‘100 വർഷത്തിലൊരിക്കൽ സംഭവിക്കുന്ന പ്രതിഭാസമാണ് ലയണൽ മെസ്സി’ : വൈറലായി ജോസ്‌കോ ഗ്വാർഡിയോളിന്റെ വാക്കുകൾ |Qatar 2022 |Lionel Messi

ക്രൊയേഷ്യയുടെ 20 കാരനായ സെന്റർ ബാക്ക് ജോസ്‌കോ ഗ്വാർഡിയോൾ ഈ വർഷത്തെ ലോകകപ്പിലെ ഒരു കണ്ടെത്തൽ തന്നെയായിരുന്നു. ലോകകപ്പിൽ ക്രോയേഷ്യയെ സെമി ഫൈനലിൽ എത്തിക്കുന്നതിൽ മുഖംമൂടി ധരിച്ച ലൈപ്സിഗ് ഡിഫൻഡർ പ്രധാന പങ്ക് വഹിച്ചു. എന്നാൽ സെമി ഫൈനലിൽ അർജന്റീനക്കെതിരെ പ്രത്യേകിച്ച് അവരുടെ ക്യാപ്റ്റൻ ലയണൽ മെസ്സിയെ നേരിടുമ്പോൾ അദ്ദേഹം അസാധാരണമായി ഫോമിലല്ലായിരുന്നു.

അർജന്റീന ക്രൊയേഷ്യയെ 3-0 ന് പരാജയപ്പെടുത്തി എന്ന് മാത്രമല്ല, ലയണൽ മെസ്സി സൃഷ്ടിച്ച മൂന്നാമത്തെ ഗോളും ഗ്വാർഡിയോളിനെ പൂർണ്ണമായും തകർത്തു.69-ാം മിനിറ്റിൽ അൽവാരസിനായി മൂന്നാം ഗോളിന് വഴിയൊരുക്കാനുള്ള മെസ്സിയുടെ ശ്രമം ഗ്വാർഡിയോളിന്റെ ആത്മവിശ്വാസം നഷ്ട്പെടുത്തുന്ന ഒന്നായിരുന്നു.ഇടതു വിങ്ങിലൂടെ എതിരാളികളെ മറികടന്ന് പന്തുമായി കുതിച്ച മെസ്സി ക്രോയേഷ്യൻ താരങ്ങളെ മനോഹരമായി ഡ്രിബ്ബിൽ ചെയ്ത് ബോക്സിലേക്ക് കയറുകയും ഈ ടൂർണമെന്റിലെ ഏറ്റവും മികച്ച ഡിഫൻഡർമാരിൽ ഒരാളായ ഗ്വാർഡിയോളിനെ നിസ്സഹായകനാക്കി താരത്തിന്റെ കാലുകൾക്ക് ഇടയിലൂടെ നൽകിയ പാസ് സ്വീകരിച്ച അൽവാരസ് പിഴവ് കൂടാതെ ക്രോയേഷ്യൻ വലയിലേക്കെത്തിച്ചു.

സ്റ്റേഡിയം ഒന്നടങ്കം 35 കാരന്റെ പ്രതിഭയ്ക്ക് മുന്നിൽ തലകുനിച്ച നിമിഷം കൂടിയയായിരുന്നു ഇത്. എന്നാൽ 2021 ൽ യുവ ഡിഫൻഡർ മെസ്സിയെക്കുറിച്ച് പറഞ്ഞ വാക്കുകൾ ഇപ്പോൾ വൈറലായിരിക്കുകയാണ്.ഗ്വാർഡിയോൾ 100 വർഷത്തിലൊരിക്കൽ സംഭവിക്കുന്ന ഒന്നാണെന്ന് മെസ്സിയെ വിശേഷിപ്പിച്ചു. സെമി ഫൈനലിൽ 34 മുതൽ അഞ്ച് മിനിറ്റിനുള്ളിൽ രണ്ട് ഗോളുകൾ വഴങ്ങി തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലെത്താനുള്ള ശ്രമത്തിൽ ക്രൊയേഷ്യ പരാജയപ്പെട്ടു.

ലോകകപ്പ് സെമിഫൈനലിൽ ഇതുവരെ തോറ്റിട്ടില്ലെന്ന റെക്കോർഡ് നിലനിർത്തിയാണ് അർജന്റീന ആറാം തവണയും ഫൈനലിലെത്തിയത്. ആത്യന്തിക പ്രതാപത്തിനായി അവർ ഞായറാഴ്ച ഫ്രാൻസിനെ നേരിടും.ആദ്യ ഗ്രൂപ്പ് മത്സരത്തിൽ സൗദി അറേബ്യയോട് തോറ്റതിന് ശേഷമുള്ള അർജന്റീനയുടെ അവിസ്മരണീയമായ കുതിപ്പിൽ മെസ്സി വലിയ പങ്കാണ് വഹിച്ചത്.

Rate this post