❝ ലാപോർട്ടയുടെ👔✌️ തെരെഞ്ഞെടുപ്പ്🔵🔴വിജയത്തിനെ🙄 ആശ്രയിച്ചിരിക്കും മെസ്സി ✍️🐐ബാഴ്‌സലോണയിൽ തുടരുന്നത് ❞

ഈ സീസൺ അവസാനിക്കുന്നതോടെ ബാഴ്സയുമായുള്ള കരാർ അവസാനിക്കുന്ന സൂപ്പർ താരം ലയണൽ മെസിയുടെ ഭാവി അനിശ്ചിതത്വത്തിലാണ്. ഇതുവരെയും കരാർ പുതുക്കുന്നതിന് കുറിച്ചോ ട്രാൻസ്ഫറിനെക്കുറിച്ചുള്ള ചർച്ചകൾ മെസ്സി ഔദ്യോഗികമായി ക്ലബ്ബുമായി ആരംഭിച്ചിട്ടില്ല. ഈ ജൂൺ മാസം കഴിഞ്ഞാൽ മെസ്സി ഫ്രീ ഏജന്റായി മാറും. മെസ്സിയുടെ കൈമാറ്റത്തെക്കുറിച്ചും, ബാഴ്സയിൽ കരാർ പുതുക്കുന്നതിനെക്കുറിച്ചും ധാരാളം ഊഹാപോഹങ്ങൾ പരക്കുന്നുണ്ട്.

എന്നാൽ ഈ മാസം നടക്കുന്ന ബാഴ്സലോണ പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ ജോവാൻ ലാപോർട്ടയുടെ വിജയത്തിന്റെ ആശ്രയിച്ചിരിക്കും ബാഴ്‌സലോണയിൽ മെസ്സിയുടെ ഭാവി.ലാപോർട്ട ക്ലബ്ബിന്റെ ഉന്നത സ്ഥാനത്തേക്ക് തിരഞ്ഞെടുത്തില്ലെങ്കിൽ മെസ്സി ക്ലബ്ബിൽ നിന്ന് പുറത്തുകടന്നേക്കാം എന്നാണ് പുറത്തു വരുന്ന പുതിയ റിപോർട്ടുകൾ.2003 നും 2010 നും ഇടയിൽ ലപോർട്ടയുടെ ഭരണകാലത്താണ് മെസ്സി ബാഴ്‌സലോണയിൽ പ്രശസ്തിയിലേക്ക് ഉയർന്നു വരുന്നത്. ലപോർട്ട മുൻകൈയെടുത്താണ് ബ്രസീലിയൻ സൂപ്പർ താരം റൊണാൾഡീഞ്ഞോയെ പിഎസ്ജി യിൽ നിന്നും ബാഴ്സയിലെത്തിച്ചതും.2008 ൽ പെപ് ഗ്വാർഡിയോളയെ പരിശീലകനായി നിയമിച്ചതും ലപോർട്ടായാണ്.

ലപോർട്ട മെസ്സിയുമായും കുടുംബവുമായും വളരെ അടുത്ത ബന്ധം പുലർത്തുന്നവരാണ്.ലാപോർട്ട ക്ലബ്ബിന്റെ ഉന്നത പദവിയിലേക്ക് വീണ്ടും തെരെഞ്ഞെടുത്തത് അത് ബാഴ്സക്ക് ഗുണകരമാവും എന്നാണ് കണക്കു കൂട്ടൽ.ലാപോർട്ട പ്രസിഡന്റ് സ്ഥാനത്ത് എത്തിയാൽ 33 കാരനായ ബാഴ്സ ക്യാപ്റ്റൻ ക്യാമ്പ് നൗവിൽ പുതിയ കരാർ ഒപ്പിടാൻ സാദ്ധ്യതകൾ ഏറെയാണ്.ചൊവ്വാഴ്ച പ്രസിഡന്റ് തെരെഞ്ഞെടുപ്പിനു മുന്നോടിയായുള്ള ചർച്ചയിൽ മെസ്സിയുടെ ഭാവിയെക്കുറിച്ച് ലപോർട്ട സംസാരിച്ചു.വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാൽ മെസ്സിയെ ക്യാമ്പ് നൗവിൽ നിലനിർത്താൻ വേണ്ടതെല്ലാം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

ഞായറാഴ്ച നടക്കുന്ന തെരെഞ്ഞെടുപ്പിൽ ലപോർട്ടയുടെ വിജയവും തോൽവിയുമായി ബന്ധപ്പെടുത്തിയാണ് മെസ്സി ഭാവി നിശ്ചയിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ മെസ്സി വെക്കുന്ന എല്ലാ നിർദേശങ്ങളും അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലപോർട്ടയുടെ എല്ലാ നിർദേശങ്ങളും മെസി നിഷേധിക്കില്ലെന്നു അദ്ദേഹം അവകാശപ്പെട്ടു..

ബാഴ്സഗേറ്റ് അഴിമതിയുമായി ബന്ധപ്പെടുത്തി കഴിഞ്ഞ ദിവസം മുൻ പ്രസിഡന്റ് ജോസെപ് മരിയ ബാർട്ടോമ്യൂ, മുൻ സിഇഒ ഓസ്കാർ ഗ്രേവ്‌ , ലീഗൽ സർവീസസ് മേധാവി റോമൻ ഗോമസ് പോണ്ടി എന്നിവരെയാണ്അറസ്റ്റ് ചെയ്തത്.മെസ്സിയുടെയും മറ്റ് ക്ലബ്ബ് സൂപ്പർതാരങ്ങളുടെയും പ്രതിച്ഛായയെയും പ്രശസ്തിയെയും അപകീർത്തിപ്പെടുത്തുന്നതിനായി സോഷ്യൽ മീഡിയ കമ്പനിയായ ഐ 3 വെൻ‌ചേഴ്സിനെ നിയമിച്ചുവെന്നാരോപിച്ചാണ് മുൻ പ്രസിഡന്റിനെ അറസ്റ്റ് ചെയ്തത്. ജയിലിൽ ഒരു രാത്രി ചെലവഴിച്ച ബാർട്ടോമിയെ ചൊവ്വാഴ്ച വിട്ടയച്ചു. മുൻ പ്രസിഡന്റിന്റെ അറസ്റ്റും ഞായറാഴ്ച നടക്കുനാണ് തെരെഞ്ഞെടുപ്പെല്ലാം മെസ്സിയുടെ ട്രാൻസ്ഫറിനെയും ബന്ധപെടുത്തിയിരിക്കുന്നു