❝ മെസ്സിയുടെ⚽👑 മാസ്റ്റർ ക്ലാസ്സിൽ 💪🇦🇷
കിരീടം🏆 നേടാനുറച്ച് തന്നെ 💙⚽ ടീം അർജന്റീന ❞

കോപ്പ അമേരിക്കയിൽ ഉറുഗ്വേക്കെതിരെ നേടിയ വിജയത്തോടെ വിജയ വഴിയിലേക്ക് തിരിച്ചെത്തിയിരിക്കുമാകയാണ് അര്ജന്റീന. കഴിഞ്ഞ മൂന്നു മത്സരങ്ങളിലും സമനില വഴങ്ങിയ മെസ്സിയും കൂട്ടരും ഒരു ഗോളിന്റെ വിജയമാണ് ആഘോഷിച്ചത്. 2019 ന് ശേഷം തോൽവി അറിയാതെ മുന്നേറുന്ന അർജന്റീനയുടെ 15 മത്തെ മത്സരമായിരുന്നു ഇത്. എല്ലാ മത്സരങ്ങളിലെന്ന പോലെ അർജന്റീനയുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചത് സൂപ്പർ താരം ലയണൽ മെസ്സി തന്നെയായിരുന്നു. പതിമൂന്നാം മിനുട്ടിൽ മെസ്സിയുടെ പാസിൽ നിന്നുമാണ് ഗ്വിഡോ റോഡ്രിഗസ് അർജന്റീനയുടെ വിജയ ഗോൾ നേടിയത്.

കളിയിൽ ഉടനീളം ഗോളവസരം ഒരുക്കുന്നതിലും ടീമിനെ ഒത്തൊരുമിച്ച് കൊണ്ട് പോയി ക്യാപ്റ്റന്റെ കളി പുറത്തെടുത്ത മെസ്സി തുടർച്ചയായ രണ്ടാം മത്സരത്തിലും മാൻ ഓഫ് ദി മാച്ച് പുരസ്‌കാരത്തിന് അർഹനായി മാറി .മത്സരത്തിന്റെ തുടക്കത്തിൽ തന്നെ പ്രെസ്സിങ് ഗെയിമിലൂടെ ശക്തരായ ഉറുഗ്വേയെ തളർത്തുന്ന തന്ത്രമാണ് മെസ്സിയും സംഘവും മത്സരത്തിൽ പ്രയോഗിച്ചത്. ആദ്യ പത്തു മിനുട്ടിനുള്ളിൽ തന്നെ മെസ്സി നിരവധി അവസരങ്ങൾ ഒരുക്കി കൊടുക്കുകയും ചെയ്തു.

ഉറുഗ്വേക്കെതിരെ മത്സരത്തിലെ പ്രകടനത്തിന് ശേഷം മെസ്സിക്കും അര്ജന്റീനക്കും ഒരു അന്തരാഷ്ട്ര കിരീടം എന്ന സ്വപ്നം യാഥാർഥ്യമാവുന്നതിന്റെ ലക്ഷണങ്ങളും കണ്ടു തുടങ്ങി. പരിശീലകൻ സ്കെലോണിയുടെ തന്ത്രങ്ങൾ മെസ്സിയുടെ നേതൃത്വത്തിൽ യുവ താരങ്ങളും പരിചയ സമ്പന്നരായ താരങ്ങളും നടപ്പിലാക്കിയപ്പോൾ കാത്തിരുന്ന വിജയം തന്നെയാണ് അർജന്റീനയെ തേടിയെത്തിയത്. മുൻ വർഷങ്ങളിൽ കപ്പിനും ചുണ്ടിനും ഇടയിൽ കൈവിട്ട കിരീടം ഇത്തവണ അർജന്റീനക്ക് നേടിക്കൊടുക്കുക എന്നത് തന്നെയാണ് മെസ്സിയുടെ ലക്‌ഷ്യം. ഒരു പക്ഷെ മെസ്സിയുടെ അവസാന കോപ്പ അമേരിക്ക ചാംപ്യൻഷിപ്പാവാം ഈ വര്ഷം ബ്രസീലിൽ നടക്കുന്നത് അതിൽ കിരീടം നേടിക്കൊണ്ട് വിട പറയാൻ തന്നെയാവും മെസ്സിയുടെ ലക്ഷ്യവും.

ഫുട്ബോൾ എന്ന മനോഹരമായ ഗെയിമിൽ ചുവടുവെച്ചതിൽ ഏറ്റവും അലങ്കരിച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളാണ് ലയണൽ മെസ്സി.2001 ൽ കറ്റാലൻ ഭീമൻമാരിൽ ചേർന്നതിനുശേഷം ബാഴ്സലോണയുമായി ക്ലബ് തലത്തിൽ വിജയിക്കാനുള്ള എല്ലാ ട്രോഫികളും അദ്ദേഹം നേടിയിട്ടുണ്ട്, എന്നാൽ അർജന്റീനയുമായുള്ള ഒരു അന്താരാഷ്ട്ര ട്രോഫി ഇപ്പോഴും സ്വപ്നം തന്നെയാണ്. ഈ വര്ഷം കിരീടം നേടാൻ മികച്ച അവസരം തന്നെയാണ് വന്നു ചേർന്നിരിക്കുന്നത്.2005 ലെ അണ്ടർ 20 ലോകകപ്പ് വിജയവും 2008 ലെ ബീജിംഗിൽ നടന്ന സമ്മർ ഒളിമ്പിക്സിൽ ഒളിമ്പിക് സ്വർണ്ണവും മാത്രമാണ് ലാ ആൽബിസെലെസ്റ്റെയുമായുള്ള മെസ്സിയുടെ നേട്ടങ്ങൾ.കോപ്പ അമേരിക്ക 2021 ഉം അടുത്ത വർഷം ഖത്തറിൽ നടക്കുന്ന ലോകകപ്പും തന്റെ ദേശീയ ടീമിനൊപ്പം ട്രോഫി നേടാനുള്ള ഒരേയൊരു യഥാർത്ഥ അവസരമായി 33 കാരൻ ഇതിനെ കാണുന്നത്.

അർജന്റീനയ്‌ക്കായി പിച്ചിൽ ചുവടുവെക്കുമ്പോഴെല്ലാം മെസ്സി ഒരു രാജ്യത്തിന്റെ മുഴുവൻ ഭാരം ചുമലിൽ വഹിക്കുന്നത് കാണാൻ സാധിക്കും. കോപ്പയിലെ കഴിഞ്ഞ രണ്ടു മത്സരങ്ങൾ തന്നെ ഇതിനു വലിയൊരു ഉദാഹരണം തന്നെയാണ്. പലപ്പോഴും മെസ്സിയുടെ ഒറ്റയാൾ പ്രകടനങ്ങളാണ് അർജന്റീനക്ക് വിജയങ്ങൾ സമ്മാനിക്കുന്നത്. ചിലിക്കെതിരെ മെസ്സി മികച്ച ഫ്രീ കിക്കിലൂടെ അർജന്റീനയ്ക്ക് ലീഡ് നൽകി എങ്കിലും പ്രതിരോധത്തിന്റെ പരാജയത്തെ ചിലിക്ക് സമനില സമ്മാനിച്ചു. എന്നാൽ ഇന്ന് ഉറുഗ്വേക്കെതിരെ മെസ്സിയുടെ മാസ്റ്റർക്ലാസ്സിൽ അര്ജന്റീന മുന്നിലെത്തുകളും പ്രതിരോധവും മധ്യനിരയും താരത്തിന് പിന്തുണയുമായി എത്തുകയും ചെയ്തപ്പോൾ വിജയം അര്ജന്റീനക്കൊപ്പം നിന്നു. വരുന്ന മത്സരങ്ങളിൽ ഇത് ആവർത്തിച്ചാൽ കിരീടം അർജന്റീനക്ക് അകലെയല്ലാതെ തീരും.

അര്ജന്റീനയൻ ഫുട്ബോൾ മാന്ത്രികൻ നേരെ എതിരാളികൾ ഉന്നയിക്കുന്ന പ്രധാന വിമർശനമാണ് അന്താരാഷ്ട്ര കിരീടം ലഭിക്കാത്തത്. 2014 ലെ ലോകകപ്പ് ഫൈനലിലും 2007 ,2015 കോപ അമേരിക്ക ഫൈനലിലും 2016 ലെ കോപ്പ അമേരിക്ക സെന്റിനാരിയോ ഫൈനലിലും മെസ്സിക്ക് വിജയിക്കാനായില്ല. അവസാന കളിച്ച 2018 വേൾഡ് കപ്പിൽ പ്രീ ക്വാർട്ടറിൽ പുറത്തായപ്പോൾ 2019 കോപ്പയിൽ ബ്രസീലിനോട് സെമിയിൽ പരാജയപെട്ടു. എന്നാൽ മുൻ വർഷാങ്ങളെ അപേക്ഷിച്ച് മികച്ചൊരു സ്ക്വാഡുമായാണ് കോപ്പയിലെത്തിയത്. ഈ അടുത്ത കാലത്തായി അര്ജന്റീന ടീമെന്ന നിലയിൽ കളിച്ച മികച്ച മത്സരം കൂടിയായിരുന്നു ഉറുഗ്വേക്കെതിരെ .